AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

TVS Ronin, Apache: ഞങ്ങൾ റെഡി… പുതിയ അപ്ഡേറ്റുമായി ടി.വി.എസ് റോണിനും അപാച്ചെയും

New TVS Ronin and Apache Launches : ഇന്ത്യയിൽ ഉത്സവ സീസണ് മുന്നോയായി എല്ലാ വാഹന നിർമ്മാതാക്കളും തങ്ങളുടെ പുതിയ മോഡലുകളോ അല്ലെങ്കിൽ നിലവിലുള്ള മോഡലുകളുടെ പുതുക്കിയ പതിപ്പോ അവതരിപ്പിക്കാനുള്ള തിരക്കിലാണ്. ടിവിഎസ് മോട്ടോഴ്സും ഇതിൽ ഒട്ടും കുറയ്ക്കുന്നില്ല. തങ്ങളുടെ ഏറ്റവും പ്രചാരമുള്ള രണ്ട് ഇരുചക്ര വാഹന മോഡലുകളായ ടിവിഎസ് റോണിനും....

TVS Ronin, Apache: ഞങ്ങൾ റെഡി… പുതിയ അപ്ഡേറ്റുമായി ടി.വി.എസ് റോണിനും അപാച്ചെയും
Tvs Ronin And Apache Get New UpdatesImage Credit source: TVS Website
Amal KV
Amal KV | Published: 20 Sep 2026 | 10:05 PM

ഇന്ത്യയിൽ വരുന്ന ഉത്സവ സീസണ് മുന്നോയായി എല്ലാ വാഹന നിർമ്മാതാക്കളും തങ്ങളുടെ പുതിയ മോഡലുകളോ അല്ലെങ്കിൽ നിലവിലുള്ള മോഡലുകളുടെ പുതുക്കിയ പതിപ്പോ അവതരിപ്പിക്കാനുള്ള തിരക്കിലാണ്. ടിവിഎസ് മോട്ടോഴ്സും ഇതിൽ ഒട്ടും കുറയ്ക്കുന്നില്ല. തങ്ങളുടെ ഏറ്റവും പ്രചാരമുള്ള രണ്ട് ഇരുചക്ര വാഹന മോഡലുകളായ ടിവിഎസ് റോണിനും, അപ്പാച്ചെയും നിർണായകമായ ചില അപ്ഡേറ്റുകൾ നടത്തി വിപണിയിൽ എത്തിച്ചേരിക്കുകയാണ് ഇപ്പോൾ കമ്പനി.

സുരക്ഷയ്ക്കും കൂടുതൽ കണക്ടിവിറ്റി ഫീച്ചറുകൾക്കും പ്രാധാന്യം നൽകി കൊണ്ടാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്. ഈ വാഹനം മോഡലുകളുടെ ടോപ് വേരിയന്റുകളിൽ ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ഗൂഗിൾ മാപ്പ് മിററിങ് തുടങ്ങിയ ടീച്ചറുകളാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ഈ ഉത്സവ സീസണിൽ തന്നെ പുതിയ വാഹനം മോഡലുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ കഴിയും.

Also Read : 25 കിലോ മീറ്റർ മൈലേജും ഒരു ലോഡ് ഫീച്ചറുകളും, കിയ കാരൻസ് – ക്ലാവിസ് സി.എൻ.ജി എത്തി

അപ്പാച്ചെ RTR 160-ൽ ഇപ്പോൾ ട്രാക്ഷൻ കൺട്രോൾ, ഹസാർഡ് ലാമ്പുകൾ, എൽഇഡി ടേൺ സിഗ്നൽ ലാമ്പുകൾ എന്നീ ഫീച്ചറുകൽ ലഭ്യമാണ്.അതേസമയം RTR 160 4V-യിൽ ഗൂഗിൾ മാപ്‌സ് മിററിംഗ് സൗകര്യമുള്ള ടിഎഫ്‌ടി ഡിസ്‌പ്ലേ, പാനിക് ബ്രേക്ക് അലേർട്ട്, യുഎസ്ബി ടൈപ്പ്-സി ചാർജർ എന്നിവയും അധിക ഫീച്ചറുകളായി ചേർത്തു. അപ്പാച്ചെ RTR 200 4V-യിൽ അഡ്ജസ്റ്റബിൾ ഫ്രണ്ട് സസ്പെൻഷനും ഉൾപ്പെടുത്തി. അതിനൊപ്പം നിലവിലുള്ള ടി.എഫ്.ടി ഡിസ്‌പ്ലേ, നാവിഗേഷൻ സൗകര്യം, പാനിക് ബ്രേക്ക് അലേർട്ട്, ടൈപ്പ്-സി ചാർജിംഗ് സംവിധാനവും ഈ മോഡലിൽ ഉണ്ട്.

അപാച്ചെ ആർആർ 310 ലും ആർടിആർ 310 ലും അപ്ഡേറ്റുകൾ ഉണ്ട്. പുതിയ ഡാർക്ക് തീമിൽ മാറിയ ഡിസൈനുമായിട്ടാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. Apache RR 310 മോഡലിൽ ഇപ്പോൾ കീലെസ് റൈഡ് സാങ്കേതികവിദ്യ കൂട്ടിച്ചേർത്തിട്ടുണ്ട്. ക്രൂയിസ് കൺട്രോൾ, കോർണറിംഗ് എബിഎസ്, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, ലോഞ്ച് കൺട്രോൾ, ഡ്രാഗ് ടോർക്ക് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ പുതിയ മോഡലുകളിലും തുടരും.

റോണിൻ നിരയിൽ പുതിയ ബേസ് പ്ലസ് എന്ന വകഭേദമാണ് അവതരിപ്പിച്ചിരിക്കുന്നത്. മിഡ്, ടോപ്പ് വേരിയന്റുകളിലാണ് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് ആണ് ഇതിൽ ഏറ്റവും പ്രധാന മാറ്റം. സൺലൈറ്റ് യെല്ലോ, ഡെസേർട്ട് മിറാഷ് എന്നീ നിറങ്ങളിൽ ലഭിക്കുന്ന ഈ മോഡലിന് 1.42 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില വരുന്നത്.

English Summary

Ahead of the upcoming festive season in India, all vehicle manufacturers are busy launching new models or updated versions of existing ones. TVS Motor is no exception; the company is now bringing significant updates to two of its most popular two-wheeler models the TVS Ronin and the Apache to the market.

Follow Us