AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

LPG: ഒക്ടോബർ 1 മുതൽ എൽപിജി സബ്‌സിഡി കിട്ടില്ല; ഇത് നിർബന്ധം!

LPG Subsidy, Biometric Aadhaar Authentication: സബ്‌സിഡി വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനും യഥാർത്ഥ ഉപഭോക്താക്കളിലേക്ക് മാത്രം ആനുകൂല്യങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം. സിലിണ്ടർ ഡെലിവറി സമയത്തോ ഡിസ്ട്രിബ്യൂട്ടർ ഷോറൂമിൽ നിന്നോ ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ മൊബൈൽ ആപ്പ് വഴിയോ ഓതന്‍റിക്കേഷൻ ചെയ്യാവുന്നതാണ്.

LPG: ഒക്ടോബർ 1 മുതൽ എൽപിജി സബ്‌സിഡി കിട്ടില്ല; ഇത് നിർബന്ധം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 21 Sep 2026 | 09:07 AM

എൽപിജി (LPG) ഗ്യാസ് സബ്‌സിഡി ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിർണായക മുന്നറിയിപ്പുമായി സർക്കാർ. ഒക്ടോബർ 1 മുതൽ എൽപിജി സബ്‌സിഡി ലഭിക്കുന്നതിന് ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ (Biometric Aadhaar Authentication / e-KYC) നിർബന്ധമാക്കുന്നു. ഓതന്‍റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് സബ്സിഡി ലഭിക്കില്ലെന്നും എന്നാൽ സിലിണ്ടർ ലഭിക്കുന്നത് തുടരുമെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ അറിയിപ്പ്.

സബ്‌സിഡി വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനും യഥാർത്ഥ ഉപഭോക്താക്കളിലേക്ക് മാത്രം ആനുകൂല്യങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം. സിലിണ്ടർ ഡെലിവറി സമയത്തോ ഡിസ്ട്രിബ്യൂട്ടർ ഷോറൂമിൽ നിന്നോ ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ മൊബൈൽ ആപ്പ് വഴിയോ ഓതന്‍റിക്കേഷൻ ചെയ്യാവുന്നതാണ്.

എങ്ങനെ ഇ-കെവൈസി പൂർത്തിയാക്കാം?

സ്വയം ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള വീഡിയോ ട്യൂട്ടോറിയലുകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പോർട്ടലിൽ ലഭ്യമാണ്. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് IndianOil ONE, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് HelloBPCL, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് HP PAY വഴി സ്വയം ഈ-കെവൈസി പൂർത്തിയാക്കാം.

ALSO READ: ബാങ്ക് പണിമുടക്ക് വരുന്നു! പെട്ടുപോകാതിരിക്കാന്‍ ഈ മുന്‍കരുതലുകള്‍ സ്വീകരിക്കാം; എസ്ബിഐയുടെ മുന്നറിയിപ്പ്‌

  • എല്‍പിജി സിലിണ്ടര്‍ കമ്പനിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
  • എല്‍പിജി അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  • രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുക.
  • എല്‍പിജി അക്കൗണ്ട് ലിങ്ക് ചെയ്യുകയോ ആക്‌സസ് ചെയ്യുകയോ ചെയ്യുക.
  • ഇന്‍ഡേന്‍ ഗ്യാസ് – അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ 16 അക്ക എല്‍പിജി ഐഡി നല്‍കുക.
  • ബിപിസിഎല്‍, എച്ച്പിസിഎല്‍ ആപ്പുകളില്‍ ഇ-കെവൈസി ഓപ്ഷന്‍ നേരിട്ട് ലഭ്യമാണ്.
  • ഇ- കെവൈസി ഓപ്ഷന്‍ ഓപ്പണ്‍ ചെയ്യുക.
  • ഇന്‍ഡേന്‍ ഗ്യാസ് – മൈ പ്രൊഫൈല്‍ വിഭാഗത്തിന് കീഴില്‍ ഇ-കെവൈസി ഓപ്ഷന്‍ കാണാം.
  • ഭാരത് ഗ്യാസ് – ഹോം പേജില്‍ തന്നെ ഇ-കെവൈസി ഓപ്ഷന്‍ ലഭ്യമാണ്.
  • എച്ച്പി ഗ്യാസ് – എച്ച്പി പേ ആപ്പില്‍ എല്‍പിജി സെക്ഷന് കീഴില്‍ ഇ- കെവൈസി ഓപ്ഷന്‍ ഉണ്ടായിരിക്കും.
  • നിബന്ധനകള്‍ മനസിലാക്കിയ ശേഷം ആധാര്‍ അധിഷ്ഠിത ഫെയ്‌സ് ഓതന്റിക്കേഷന് സമ്മതം നല്‍കാം.
  • ‘AadhaarFaceRD’ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്കാൻ ചെയ്ത് ആവശ്യമായ നിർദ്ദേശങ്ങൾ പൂർത്തിയാക്കുന്നതോടെ ഇ-കെവൈസി പ്രക്രിയ പൂ‍‌ർത്തിയാകും.

English Summary:

Starting October 1, 2026, domestic LPG consumers will have to complete Biometric Aadhaar Authentication to continue receiving LPG refills at the subsidised price. Consumers who do not complete the authentication can still receive LPG cylinders, but without the applicable subsidy.

Follow Us