AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

5G വേണോ… 5G! കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ 5G കവറേജ് കൂട്ടി Vi; ഇപ്പോൾ 54 ഇടങ്ങളിൽ 5G കിട്ടും

Vi has deployed 5G in more areas of Kerala: ഘട്ടം ഘട്ടമായി നടക്കുന്ന വിഐ 5ജി വ്യാപനത്തിന്റെ ഭാഗമായി ഇപ്പോൾ പുതിയതായി വിഐ 5ജി എത്തിയ നഗരങ്ങളിൽ കേരളത്തിൽ നിന്നുള്ള ചില പ്രദേശങ്ങളും ഇടം പിടിച്ചു. എന്നാൽ ഇത് ഏതൊക്കെയെന്ന് കമ്പനി പ്രത്യേകം വ്യക്തമാക്കിയിട്ടില്ല. വിഐയുടെ ഔദ്യോഗിക ​വെബ്​സൈറ്റിൽ വിഐ 5ജി ലഭ്യമായ പ്രദേശങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പ്രകാരം കേരളത്തിൽ ആകെ 54 പ്രദേശങ്ങളിൽ നിലവിൽ വിഐ 5ജി ലഭ്യമാണ്.

5G വേണോ… 5G! കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ 5G കവറേജ് കൂട്ടി Vi; ഇപ്പോൾ 54 ഇടങ്ങളിൽ 5G കിട്ടും
Vi Has Deployed 5g In More Areas Of Kerala September 2026Image Credit source: vi
Prasanth Kumar
Prasanth Kumar | Published: 24 Sep 2026 | 08:34 PM

ഇന്ത്യയിലെ മൂന്നാമത്തെയും കേരളത്തിലെ ഒന്നാമത്തെയും വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) രാജ്യമെമ്പാടും കൂടുതൽ ഇടങ്ങളിലേക്ക് തങ്ങളുടെ 5ജി സേവനം വ്യാപിപ്പിച്ചു. ഇത് ജിയോയുടെയും എയർടെലിന്റെയും അ‌ത്ര വരില്ലെങ്കിലും മുൻപ് ലഭ്യമായിരുന്നതിനെക്കാൾ കൂടുതൽ ഇടങ്ങളിൽ ഇപ്പോൾ വിഐ 5ജി ലഭ്യമാക്കിയിട്ടുണ്ട്. 5ജി വ്യാപനത്തിന്റെ ഭാഗമായി കേരളത്തിലും കൂടുതൽ ഇടങ്ങളിലേക്ക് ഇപ്പോൾ വിഐ 5ജി എത്തി എന്നാണ് കമ്പനി പറയുന്നത്. ഇത് വളരെ വലിയ അ‌ളവിലുള്ള 5ജി വ്യാപനം അ‌ല്ല, എങ്കിലും ഘട്ടം ഘട്ടമായി നടക്കുന്ന വിഐ 5ജി വ്യാപനത്തിന്റെ ഭാഗമായി ഇപ്പോൾ 5ജി എത്തിയ നഗരങ്ങളിൽ കേരളത്തിൽ നിന്നുള്ള ചില പ്രദേശങ്ങളും ഇടം പിടിക്കുകയായിരുന്നു.

ഏതെല്ലാം സ്ഥലങ്ങളിലാണ് പുതിയതായി 5ജി അ‌വതരിപ്പിച്ചത് എന്ന് വിഐ വ്യക്തമാക്കിയിട്ടില്ല. വിഐയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം കേരളത്തിൽ തെക്ക് മുതൽ വടക്ക് വരെ 14 ജില്ലകളിലുമായി ആകെ 54 ഇടങ്ങളിൽ ഇപ്പോൾ വിഐ 5ജി എത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ വരിക്കാർക്ക് ​ഹൈസ്പീഡ് 5ജി ഡാറ്റ ഉപയോഗിക്കാം, അ‌ർഹതയുള്ള ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് ഫ്രീ 5ജി ഡാറ്റയും വിഐ നൽകുന്നുണ്ട്.

Also Raed: ഗുഡ് ജോബ് ഷവോമി! 18 പ്രോ മാക്സിലെ ക്യാമറകൾ തന്നെ, ബാറ്ററി, ഡിസ്പ്ലേ മാറ്റമുണ്ട്; ഷവോമി 18 പ്രോ എത്തി

കേരളത്തിൽ വിഐ 5ജി ലഭ്യമായ പ്രദേശങ്ങൾ

ആലപ്പുഴ, അങ്കമാലി, ആറ്റിങ്ങൽ, ചാലക്കുടി, ചങ്ങനാശ്ശേരി, ചാവക്കാട്, ചെങ്ങന്നൂർ, ചേർത്തല, ഏറ്റുമാനൂർ, ഫറോക്ക്, ഫോർട്ട് കൊച്ചി, ഗുരുവായൂർ, ഇരിങ്ങാലക്കുട, കൽപ്പറ്റ, കണ്ണൂർ, കരുനാഗപ്പള്ളി, കാസർഗോഡ്, കൊച്ചി, കൊടുങ്ങല്ലൂർ, കൊല്ലം, കൊണ്ടോട്ടി, കോതമംഗലം, കോട്ടക്കൽ, കോട്ടയം, കോഴിക്കോട്, കുന്നംകുളം, മലപ്പുറം, മാവേലിക്കര, മുക്കം,

മൂന്നാർ, മൂവാറ്റുപുഴ, നെടുമങ്ങാട്, നിലമ്പൂർ, ഒറ്റപ്പാലം, പാലക്കാട്, പരപ്പനങ്ങാടി, പറവൂർ (സൗത്ത്), പത്തനംതിട്ട, പട്ടാമ്പി, പെരിന്തൽമണ്ണ, പെരുമ്പാവൂർ, പൊന്നാനി, കൊയിലാണ്ടി, രാമനാട്ടുകര, ഷൊർണൂർ, തലശ്ശേരി, തിരുവല്ല, തിരുവനന്തപുരം, തൊടുപുഴ, തൃശൂർ, തിരൂർ, വടകര, വടക്കാഞ്ചേരി, വർക്കല- എന്നിവിടങ്ങളിൽ ഇപ്പോൾ വിഐ 5ജി എത്തിയിട്ടുണ്ട്.

ഈ പ്രദേശങ്ങളിൽ 5ജി എത്തി എന്നതിനർഥം ഈ പ്രദേശത്തെ എല്ലാ വീടുകളിലും വിഐ 5ജി ലഭ്യമാകും എന്നല്ല. നെറ്റ്‌വർക്ക് സൈറ്റിൽ നിന്നുള്ള അകലം, കെട്ടിടങ്ങൾ, കെട്ടിടത്തിനുള്ളിലെ സാഹചര്യം, ഫോണിന്റെ ശേഷി, പ്രാദേശിക നെറ്റ്‌വർക്ക് അവസ്ഥകൾ എന്നിവയെ ആശ്രയിച്ച് യഥാർത്ഥ സിഗ്നൽ ലഭ്യതയിൽ വ്യത്യാസം വരാം.

അ‌തിനാൽ ഉപയോക്താക്കളുടെ പ്രദേശം ഈ ലിസ്റ്റിൽ ഉണ്ടെങ്കിലും വീട്ടിൽ 5ജി കിട്ടണം എന്ന് നിർബന്ധമില്ല. സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന വിഐ ഏറെ ​വൈകിയാണ് 5ജി വ്യാപനം തുടങ്ങിയത്. ഘട്ടം ഘട്ടമായുള്ള 5ജി വ്യാപനമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. തങ്ങളുടെ ഏറ്റവും പ്രധാന സർക്കിൾ എന്ന നിലയിൽ കേരളത്തിന് വിഐ 5ജി വ്യാപനത്തിൽ പ്രത്യേക മുൻഗണന നൽകുന്നുണ്ട്.

English Summary

As part of the phased rollout of 5G across India, Vi has now expanded its 5G services to more areas in Kerala. However, the company has not specifically listed the new locations. The areas where Vi 5G is available are listed on the company’s official website; according to this list, Vi 5G is currently available in a total of 54 locations across Kerala.

Follow Us