അൺലിമിറ്റഡ് ഡാറ്റയുടെ നിറകുടം! ഡാറ്റ പ്രേമികൾക്കായി VI നൽകുന്ന ബെസ്റ്റ് 84 ദിവസ റീച്ചാർജ് പ്ലാൻ
Best Vi prepaid plan offering unlimited data for 84 days: അൺലിമിറ്റഡ് ഡാറ്റ എന്ന് പറയുമെങ്കിലും ഫെയർ യൂസേജ് പോളിസി പ്രകാരം വിഐയുടെ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾക്ക് ചില പരിധികൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ദിവസവും ധാരാളം ഡാറ്റ വേണ്ട വിഐ വരിക്കാർക്ക് ഏറെ ഉപകാരപ്പെടുന്നവയാണ് വിഐയുടെ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ.

Best Vi Prepaid Plan Offering Unlimited Data For 84 Days
ഇന്ത്യയിലെ നാല് പ്രധാന ടെലിക്കോം കമ്പനികളിൽ, വരിക്കാരുടെ എണ്ണത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിനെക്കാൾ മുന്നിലുള്ള ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ (VI). രാജ്യത്തെ മൂന്നാമത്തെ വലിയ കമ്പനിയായ വിഐ തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ചില സർക്കിളുകൾ അനുസരിച്ച് ഇതിൽ ചില പ്ലാനുകളുടെ വിലയിലും ആനുകൂല്യങ്ങളിലും വ്യത്യാസം ഉണ്ട്. വരിക്കാരുടെ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അൺലിമിറ്റഡ് ഡാറ്റ സഹിതമുള്ള ചില പ്രീപെയ്ഡ് പ്ലാനുകൾ വിഐ ലഭ്യമാക്കിയിട്ടുണ്ട്. ഡാറ്റയുടെ നിറകുടമായ അത്തരത്തിൽ ഒരു പ്ലാൻ ആണ് 1005 രൂപയുടെ വിഐ പ്ലാൻ.
അൺലിമിറ്റഡ് ഡാറ്റ എന്ന് പറയുമെങ്കിലും ഫെയർ യൂസേജ് പോളിസി പ്രകാരം വിഐയുടെ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾക്ക് ചില പരിധികൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ദിവസവും ധാരാളം ഡാറ്റ വേണ്ട വിഐ വരിക്കാർക്ക് ഏറെ ഉപകാരപ്പെടുന്നവയാണ് വിഐയുടെ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ. ഇവ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.
ALSO READ: ഗ്രൂപ്പ് സെൽഫി കൂടുതൽ നന്നാക്കിയിട്ടുണ്ട്! സാംസങ് ഗാലക്സി S26 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തു
1005 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ 84 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കുന്നവർക്കുള്ള മികച്ച റീച്ചാർജ് ഓപ്ഷനാണ്. അൺലിമിറ്റഡ് 5G, 4G ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഈ വിഐ പ്രീപെയ്ഡ് പ്ലാനിൽ ഉണ്ട്. പ്രതിമാസ അടിസ്ഥാനത്തിൽ നോക്കിയാൽ 28 ദിവസത്തേക്ക് 335 രൂപ എന്ന നിരക്കിലാണ് ഈ പ്ലാനിന്റെ ചെലവ് വരുന്നത് (ആകെ 84 ദിവസത്തേക്ക് 1005 രൂപ).
എന്നാൽ വിഐയുടെ ഈ 1005 രൂപയുടെ പ്ലാൻ കേരളത്തിൽ ദൃശ്യമാകുന്നില്ല. പകരം ഇതേ ആനുകൂല്യങ്ങൾ സഹിതം 1099 രൂപയുടെ പ്ലാനാണ് വിഐ കേരള സർക്കിളിലെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. അതായത് കേരളത്തിലെ വിഐ വരിക്കാരെ സംബന്ധിച്ചിടത്തോം 84 ദിവസത്തിൽ ഡാറ്റയുടെ നിറകുടമായി ലഭ്യമായിട്ടുള്ള ബെസ്റ്റ് പ്ലാൻ 1099 രൂപയുടേത് ആണ്.
അൺലിമിറ്റഡ് ഡാറ്റ (4G, 5G ഡാറ്റകൾക്ക് 28 ദിവസത്തേക്ക് 300GB എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്, 28 ദിവസം കൂടുമ്പോൾ 300GB ഡാറ്റ വീതം പുതുക്കപ്പെടും), അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ വിഐ 1099 രൂപ പ്രീപെയ്ഡ് പ്ലാൻ കേരളത്തിലെ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
ഒടിടി ആനുകൂല്യങ്ങളൊന്നും ഈ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമല്ല. ദിവസവും ധാരാളം ഡാറ്റ ആവശ്യമുള്ള വിഐ വരിക്കാരെ സംബന്ധിച്ചിടത്തോളം 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള ബെസ്റ്റ് റീച്ചാർജ് ഓപ്ഷനാണ് ഇത്. പ്രതിദിനം 13.08 രൂപയാണ് ഈ പ്ലാനിനായി വിഐ വരിക്കാരണ് ചെലവാകുക.
English Summary
Vi has introduced prepaid plans offering unlimited data to meet subscribers’ data needs. One such plan is the Vi plan priced at Rs 1005. However, the Rs 1005 Vi prepaid plan is not available in the Kerala circle. instead, these benefits are offered in Kerala at a price of Rs 1099.