AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഗ്രൂപ്പ് സെൽഫി കൂടുതൽ നന്നാക്കിയിട്ടുണ്ട്! സാംസങ് ഗാലക്സി S26 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Samsung Galaxy S26 FE launched in India: സ്മാർട്ട്ഫോൺ ആരാധകർക്ക് ആവേശം പകർന്ന് സാംസങ് തങ്ങളുടെ ഗാലക്സി എസ് സീരീസിലെ ഏറ്റവും പുതിയ മോഡലായ സാംസങ് ഗാലക്സി എസ്26 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ മാസം ഇത് ആഗോളതലത്തിൽ അ‌വതരിപ്പിച്ചിരുന്നു. ടെലിഫോട്ടോ ഷോട്ടുകൾക്കായി ഇതിൽ പ്രത്യേക 3x ഒപ്റ്റിക്കൽ സൂം ലെൻസ് ഉണ്ട്.

ഗ്രൂപ്പ് സെൽഫി കൂടുതൽ നന്നാക്കിയിട്ടുണ്ട്! സാംസങ് ഗാലക്സി S26 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Samsung Galaxy S26 Fe Launched In IndiaImage Credit source: Samsung India
Prasanth Kumar
Prasanth Kumar | Published: 14 Sep 2026 | 07:14 PM

സ്മാർട്ട്ഫോൺ ആരാധകർക്ക് ആവേശം പകർന്ന് സാംസങ് തങ്ങളുടെ ഗാലക്സി എസ് സീരീസിലെ ഏറ്റവും പുതിയ മോഡലായ സാംസങ് ഗാലക്സി എസ്26 FE (Samsung Galaxy S26 FE) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ മാസം ഇത് ആഗോളതലത്തിൽ അ‌വതരിപ്പിച്ചിരുന്നു. അ‌തിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയിലും ഈ ഫാൻ എഡിഷൻ മോഡൽ എത്തിയിരിക്കുന്നത്. സന്ദർഭത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഗാലക്സി AI ടൂളുകൾ ഉൾക്കൊള്ളുന്ന സാംസങ്ങിന്റെ ഏറ്റവും പുതിയ One UI 9-ൽ നേരിട്ട് പ്രവർത്തിക്കുന്ന സീരീസിലെ ആദ്യത്തെ ഡി​വൈസാണ് ഗാലക്സി എസ്26 FE.

മെച്ചപ്പെടുത്തിയ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി ടൂളുകളോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എസ്26 FE-യുടെ മുഖ്യ ആകർഷണം. ടെലിഫോട്ടോ ഷോട്ടുകൾക്കായി ഇതിൽ പ്രത്യേക 3x ഒപ്റ്റിക്കൽ സൂം ലെൻസ് ഉണ്ട്. ഗ്രൂപ്പ് സെൽഫികളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ സഹായിക്കുന്ന 12MP സെൻസറിലേക്ക് ഫ്രണ്ട് ക്യാമറയും അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നു. അ‌തിനാൽ മുൻ മോഡലിനെ അ‌പേക്ഷിച്ച് ഗ്രൂപ്പ് സെൽഫിയൊക്കെ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.

ALSO READ: അ‌ന്തം വിട്ട ആപ്പിൾ എന്തും ചെയ്യുമോ! ഐഫോൺ 18: പുതിയ അ‌ഭ്യൂഹത്തിൽ വണ്ടറടിച്ച് ആരാധകർ

ഒട്ടേറെ പുതിയ ക്യാമറ ഫീച്ചറുകൾ ഈ ഫാൻ എഡിഷനിൽ സാംസങ് നൽകിയിട്ടുണ്ട്. സെലക്ട് ചെയ്ത ഒരു വ്യക്തിയെ കേന്ദ്രീകരിച്ച്, റെക്കോർഡിംഗിനിടെ ഡൈനാമിക് ആയി ഫ്രെയിമിംഗ് ക്രമീകരിക്കുന്ന ​മൈ ഫാൻ ക്യാം- ഓട്ടോമേറ്റഡ് സബ്ജക്റ്റ്-ട്രാക്കിംഗ് ടൂൾ, വേഗത്തിലുള്ള ചലനങ്ങൾക്കിടയിലും ഹൊറിസോൺ ലെവൽ കൃത്യമായി നിലനിർത്തുന്ന സൂപ്പർ സ്റ്റെഡി വിത്ത് ഹൊറിസോണ്ടൽ ലോക്ക് – സോഫ്റ്റ്‌വെയർ സ്റ്റെബിലൈസേഷൻ സംവിധാനം, എഡിറ്റിങ് മെച്ചപ്പെടുത്തുന്ന ഫോട്ടോ അസിസ്റ്റ് എന്നിവയും ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ

6.7 ഇഞ്ച് (2340×1080 പിക്സൽ) FHD+ Infinity-O Dynamic AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. 3.2GHz ഡെക്കാ കോർ സാംസങ് എക്സിനോസ് 2500 3nm പ്രോസസർ ആണ് ഈ ഫാൻ എഡിഷന്റെ കരുത്ത്. സാംസങ് Xclipse 950 GPU, 8GB റാം, 256GB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 12MP അൾട്രാ വൈഡ് സെൻസർ (123˚, f/2.2 അപ്പേർച്ചർ), 8MP ടെലിഫോട്ടോ ക്യാമറ (OIS, 3X ഒപ്റ്റിക്കൽ സൂം, f/2.4 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഇതിലുണ്ട്.

ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള One UI 9-ൽ ആണ് പ്രവർത്തനം. ഇതിന് 7 OS അപ്‌ഗ്രേഡുകളും 7 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സിം, 5G SA/NSA, 4G VoLTE,
4,900mAh ബാറ്ററി, 45W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, വയർലെസ് പവർ ഷെയർ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

സാംസങ് ഗാലക്സി എസ്26 FE യുടെ 8GB + 256GB സിംഗിൾ വേരിയന്റിന് 79,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 7000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, 8000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാകും. പിസ്ത, ബ്ലൂബെറി, ഗ്രാഫൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ​സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റ്, ഓൺലൈൻ റീട്ടെയിലർമാർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാം. സെപ്റ്റംബർ 18 മുതലാണ് വിൽപ്പന ആരംഭിക്കുക.

English Summary

Samsung has launched the Samsung Galaxy S26 FE, the latest model in its Galaxy S series, in India. It is priced at ₹79,999 for the single 8GB + 256GB variant and is available in Pistachio, Blueberry, and Graphite color options. The device can be purchased through Samsung’s official website, online retailers, and offline stores. Sales will begin on September 18.

Follow Us