VinFast VF5 Facelift: കോംപാക്റ്റ് എസ്‌യുവിയുടെ ഡിസൈൻ പേറ്റന്റ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തു

VinFast VF5 Facelift Model Coming To India: വിയറ്റ്നാമിസ് വാഹന നിർമ്മാതാക്കളായ വിൻ ഫാസ്റ്റിന്റെ മറ്റൊരു പുതിയ മോഡൽ കൂടി ഇന്ത്യയിലേക്ക് എത്തുകയാണ്.  വിൻഫാസ്റ്റ് വി5 എന്ന മോഡലിൻ്റെ ഫേസ് ലിഫ്റ്റ് പതിപ്പിൻ്റെ ഡിസൈൻ പേറ്റൻ്റിനാണ് കമ്പനി ഇന്ത്യയിൽ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്.  ഈ വാഹനത്തിന്റെ വിവരങ്ങളും പ്രതീക്ഷിക്കാവുന്ന ഫീച്ചേഴ്സും എന്നാകും ഇന്ത്യയിൽ എത്തുക എന്നും പിരശോധിക്കാം. 

VinFast VF5 Facelift: കോംപാക്റ്റ് എസ്‌യുവിയുടെ ഡിസൈൻ പേറ്റന്റ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തു

Representative Image

Updated On: 

29 Oct 2026 | 01:15 AM

വിയറ്റ്നാമിസ് വാഹന നിർമ്മാതാക്കളായ വിൻ ഫാസ്റ്റിന്റെ മറ്റൊരു പുതിയ മോഡൽ കൂടി ഇന്ത്യയിലേക്ക് എത്തുകയാണ്.  വിൻഫാസ്റ്റ് വി5 എന്ന മോഡലിൻ്റെ ഫേസ് ലിഫ്റ്റ് പതിപ്പിൻ്റെ ഡിസൈൻ പേറ്റൻ്റിനാണ് കമ്പനി ഇന്ത്യയിൽ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്.  വളരെ കുറച്ചു കാലം കൊണ്ട് തന്നെ ഇന്ത്യയിലെ ഇളക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ച ബ്രാൻഡ് ആണ് വിൻഫാസ്റ്റ്. ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ വളർച്ചയുള്ള സെഗ്മെന്റ് ഇലക്ട്രിക് വാഹനങ്ങളുടേതാണ്. പുതിയതായി വാഹനം വാങ്ങാൻ ആലോചിക്കുന്നവരിൽ നല്ലൊരു ശതമാനം പേരും ഇലക്ട്രിക്കിലേക്ക് തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവിടെയാണ് കൂടുതൽ മോഡലുകളെ വിപണിയിലേക്ക് എത്തിച്ച ഞങ്ങളുടെ സാന്നിധ്യത്തെ വിപുലമാക്കാൻ വിൻ ഫാസ്റ്റ് ഉൾപ്പെടെയുള്ള കമ്പനികൾ ശ്രദ്ധ ചെലുത്തുന്നത്.

വിൻ ഫാസ്റ്റ് പേറ്റന്റിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കോംപാക്ട് എസ് യു വി വാഹനത്തിന്റെ വിവരങ്ങളും പ്രതീക്ഷിക്കാവുന്ന ഫീച്ചേഴ്സും എന്നാകും ഇന്ത്യയിൽ എത്തുക എന്നും പിരശോധിക്കാം.നിലവിലുള്ള VF5-നെ അപേക്ഷിച്ച് കൂടുതൽ ഷാർപ്പ് രൂപമുള്ള ഒരു SUV- യോട് സാമ്യമുള്ള ഡിസൈനാണ് പേറ്റന്റ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഡിസൈനിന്റെ കാര്യത്തിൽ വാഹനത്തിന്റെ മുൻവശത്താണ് പ്രധാനമായും മാറ്റങ്ങൾ വന്നിരിക്കുന്നത്.ഹെഡ്‌ലാമ്പുകൾക്ക് മുൻപത്തേതിനേക്കാൾ വലിപ്പം കുറവാണ് എന്നാണ് തോന്നുന്നത്. മാത്രമല്ല ഹെഡ്ലാമ്പിന്റെ സ്ഥാനം കുറച്ച് താഴേക്കും ആയിട്ടുണ്ട്. ബംബറിന്റെ ഡിസൈനിലും പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.

Also Read: ടിയാ​ഗോ മുതൽ സെലേറിയോ വരെ, സിറ്റി ആവശ്യങ്ങൾക്ക് പരി​ഗണിക്കാവുന്ന കാർ മോഡലുകൾ

പേറ്റന്റ് ചിത്രങ്ങളിൽ നിന്ന് ബോണറ്റിന് കൂടുതൽ ഉയരം തോന്നുന്നുണ്ട്. പിൻഭാഗത്ത് കൂടുതൽ വലിപ്പമുള്ള, പരസ്പരം കണക്ട് ചെയ്ത LED ടെയിൽ- ലാമ്പുകളാണ് നൽകിയിരിക്കുന്നത്. പഴയ മോഡലിൽ ബമ്പർ ഭാ​ഗത്തായിരുന്ന റിവേഴ്സ് ലാമ്പുകളും ഇൻഡിക്കേറ്ററുകളും, പുതിയ പതിപ്പിൽ ഈ ടെയിൽ-ലാമ്പ് യൂണിറ്റിലേക്ക് തന്നെ സംയോജിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി വാഹനത്തിന്റെ പിൻഭാഗം കൂടുതൽ ഭം​ഗിയുള്ളതായി ഫീൽ ചെയ്യുന്നു.

വിൻഫാസ്റ്റിന്റെ നിലവിലുള്ള ഇന്ത്യൻ ലൈനപ്പിൽ വരുന്ന VF6-ന് താഴെയായാകും VF5 സ്ഥാനം പിടിക്കുക. നിലവിൽ VF6-ൽ 59.6 kWh ബാറ്ററി പാക്കാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. അതേ സമയം അന്താരാഷ്ട്ര വിപണികളിൽ വ്യത്യസ്ത ബാറ്ററി, മോട്ടോർ കോൺഫിഗറേഷനുകളിലാണ് VF5 ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഏത് ശേഷിയുള്ള ബാറ്ററി പാക്ക് നൽകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 30 kWh, 45 kWh ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമായ ടാറ്റ നെക്സോൺ ഇവിക്ക് എതിരാളിയായാണ് വിൻഫാസ്റ്റ് VF5-നെ അവതരിപ്പിക്കുന്നതെങ്കിൽ, സമാനമായ ബാറ്ററി ഓപ്ഷനുകൾ പരി​ഗണിച്ചേക്കാം.

English Summary

Another new model from the Vietnamese vehicle manufacturer VinFast is heading to India. The company has registered a design patent in India for the facelifted version of the VinFast V5 model.

Loading...
Unable to load recommendations.
Follow Us
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു