പേരിട്ടിട്ടില്ല; വിവോയുടെ ആദ്യ ​വൈഡ് സ്ക്രീൻ ഫോൺ ശ്രദ്ധ കേന്ദ്രീകരിക്കുക ഫോട്ടോഗ്രഫിയിലും വീഡിയോയിലും

Vivo's first wide-screen phone: മിക്ക സ്മാർട്ട്‌ഫോണുകളിലും നീളമേറിയ ഡിസ്‌പ്ലേകളാണ് പൊതുവിൽ കാണുക, എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, വീതികൂടിയതും എന്നാൽ നീളം കുറഞ്ഞതുമായ സ്‌ക്രീൻ ഫോർമാറ്റാണ് ഈ ​വൈഡ് സ്ക്രീൻ മോഡലിൽ ഉദ്ദേശിക്കുന്നത്. ഫോൾഡിംഗ് സംവിധാനത്തിന്റെ ആവശ്യമില്ലാതെ തന്നെ, ഒരു വീഡിയോ ഫ്രെയിമിനോട് സാമ്യമുള്ള ആസ്പക്ട് റേഷ്യോ ഈ ​വൈഡ് സ്ക്രീൻ മോഡൽ വാഗ്ദാനം ചെയ്യും.

പേരിട്ടിട്ടില്ല; വിവോയുടെ ആദ്യ ​വൈഡ് സ്ക്രീൻ ഫോൺ ശ്രദ്ധ കേന്ദ്രീകരിക്കുക ഫോട്ടോഗ്രഫിയിലും വീഡിയോയിലും

Pura X View

Published: 

27 Nov 2026 | 05:40 PM

ക്യാമറ മികവിൽ പേരുകേട്ടവയാണ് വിവോയുടെ V, X സീരീസ് മോഡലുകൾ. വിവോ വി സീരീസ് അ‌പ്പർ മിഡ് റേഞ്ചിലും വിവോ X സീരീസ് പ്രീമിയം റേഞ്ചിലും ആണ് എത്തുന്നത്. അ‌ടുത്തിടെ ഏറ്റവും പുതിയ X സീരീസ് മോഡലുകളായി വിവോ X500 സീരീസ് ​ചൈനയിലും ആഗോളതലത്തിലും ലോഞ്ച് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവ ഇന്ത്യയിലും അ‌വതരിപ്പിച്ചു. ഇതിന് പിന്നാലെ ഒരു പുതിയ വാർത്ത വിവോ സ്മാർട്ട്ഫോൺ ആരാധകരെ തേടി ഇപ്പോൾ എത്തിയിരിക്കുന്നു. ആദ്യമായി ഒരു വൈഡ്-സ്‌ക്രീൻ സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ വിവോ തയാറെടുക്കുന്നു, ഇത് ഫോട്ടോഗ്രഫിയിലും വീഡിയോഗ്രഫിയിലും ശ്രദ്ധ ചെലുത്തിക്കൊണ്ടുള്ള ഒരു ഫോൺ ആയിരിക്കും എന്നതാണ് ആ സന്തോഷ വാർത്ത.

പ്രമുഖ ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (Digital Chat Station) ആണ് വെയ്‌ബോയിലൂടെ പുതിയ ​വൈഡ് സ്ക്രീനുള്ള വിവോ ഫോണിന്റെ ഡീറ്റെയിൽസ് വെളിപ്പെടുത്തിയിരിക്കുന്നത്. വിവോയുടെ ഈ ആദ്യ ​വൈഡ് സ്ക്രീൻ മോഡലിന് ​ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. വിവോയുടെ ‘X’ അല്ലെങ്കിൽ ‘S’ സീരീസുകളിൽ ഈ ​വൈഡ് സ്ക്രീൻ മോഡൽ ഉൾപ്പെടുത്താനാണ് സാധ്യത.

Also Read: പുതിയ വാട്സ്ആപ്പ് ഫീച്ചർ: ഇനി മെസേജ് ഷെഡ്യൂൾ ചെയ്യാം, കൃത്യം സമയമാകുമ്പോൾ തന്നെ അ‌യയ്ക്കപ്പെടും

വിവോ ​വൈഡ് സ്ക്രീൻ മോഡൽ 2027-ൽ ലോഞ്ച് ചെയ്യും എന്നാണ് മുൻ ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 6.5 ഇഞ്ചിൽ താഴെ വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ഉണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ട്. മിക്ക സ്മാർട്ട്‌ഫോണുകളിലും നീളമേറിയ ഡിസ്‌പ്ലേകളാണ് പൊതുവിൽ കാണുക, എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, വീതികൂടിയതും എന്നാൽ നീളം കുറഞ്ഞതുമായ സ്‌ക്രീൻ ഫോർമാറ്റാണ് ഈ ​വൈഡ് സ്ക്രീൻ മോഡലിൽ ഉദ്ദേശിക്കുന്നത്.

ഫോൾഡിംഗ് (മടക്കാവുന്ന) സംവിധാനത്തിന്റെ ആവശ്യമില്ലാതെ തന്നെ, ഒരു വീഡിയോ ഫ്രെയിമിനോട് സാമ്യമുള്ള ആസ്പക്ട് റേഷ്യോ ഈ ​വൈഡ് സ്ക്രീൻ മോഡൽ വാഗ്ദാനം ചെയ്യും. 16:9-നോട് അടുത്ത അനുപാതമുള്ള സ്‌ക്രീൻ ആയതിനാൽ, സാധാരണ വൈഡ്-സ്‌ക്രീൻ വീഡിയോകൾ കാണുമ്പോൾ സ്‌ക്രീനിന്റെ വശങ്ങളിൽ കാണപ്പെടുന്ന കറുത്ത വരകൾ (black bars), 20:9 അനുപാതമുള്ള ഫോണുകളെ അപേക്ഷിച്ച് ഇതിൽ കുറവായിരിക്കും.

ഫോട്ടോഗ്രാഫിയിലും വീഡിയോയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, കണ്ടന്റ് ക്രിയേഷനുകൾക്കും അ‌ത് കാണുന്നതിനുമുള്ള ഒരു പ്രധാന ഫീച്ചറായി ഈ വൈഡ്-സ്‌ക്രീൻ ഡിസ്‌പ്ലേയെ ഉപയോഗിക്കാൻ വിവോ ലക്ഷ്യമിടുന്നു എന്ന് വിലയിരുത്തപ്പെടുന്നു. വിവോയുടെ ‘X’ സീരീസിൽ രണ്ട് വ്യത്യസ്ത ഡിസൈൻ ശൈലികൾ നിലനിർത്തിയേക്കാമെന്ന് ‘ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ’ സൂചിപ്പിക്കുന്നു: ഒന്ന് വൈഡ്-സ്‌ക്രീൻ പതിപ്പും, മറ്റൊന്ന് പരമ്പരാഗത ഡിസൈനിലുള്ള പതിപ്പും.

വിവോ തങ്ങളുടെ x സീരീസിലെ ‘പ്രോ മാക്സ്’ മോഡലുകൾക്ക് നിലവിലുള്ള നീളമേറിയ ഡിസൈൻ തന്നെയായിരിക്കും തുടരുക. ഇതുവഴി, തങ്ങളുടെ പ്രീമിയം ക്യാമറ ഫോണുകളുടെ ഡിസൈനിൽ മാറ്റം വരുത്താതെ തന്നെ, പുതിയ ഫോർമാറ്റിലുള്ള ഫോണുകൾ പരീക്ഷിക്കാൻ വിവോയ്ക്ക് സാധിക്കും. ഹുവാവേ ഇതിനകം തന്നെ ചൈനീസ് വിപണിയിൽ ‘പ്യൂറ X വ്യൂ’ (Pura X View) എന്ന പേരിൽ വൈഡ്-സ്‌ക്രീൻ ഫോൺ അവതരിപ്പിച്ചിട്ടുണ്ട്.

English Summary

Tipster Digital Chat Station has revealed via Weibo that Vivo is preparing to launch its first wide-screen smartphone, a device focused on photography and videography. The name for this new wide-screen model has not yet been decided. It is likely that this device will be part of Vivo’s ‘X’ or ‘S’ series.

Loading...
Unable to load recommendations.
Follow Us
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
റവ കൊണ്ട് ഒരു 'തരിവട്ട്' ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ
ഡിസംബറിൽ ഈ രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും
ഈ 6 കാര്യങ്ങൾ നോക്കാതെ ഒരിക്കലും കുപ്പിവെള്ളം വാങ്ങരുത്
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം