AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Today: സാമ്പത്തിക ലാഭവും നേട്ടങ്ങളും; ഭാഗ്യരാശിക്കാർ ആരെല്ലാം? ഇന്നത്തെ നക്ഷത്രഫലം

Daily Horoscope Today: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…

Horoscope Today: സാമ്പത്തിക ലാഭവും നേട്ടങ്ങളും; ഭാഗ്യരാശിക്കാർ ആരെല്ലാം? ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 06 Nov 2026 | 07:16 AM

ഇന്ന് നവംബർ 6, വെള്ളിയാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…

ഇന്നത്തെ രാശിഫലം

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, അംഗീകാരം, ആഗ്രഹസഫലീകരണം എന്നിവ കാണുന്നു. ആരോഗ്യ സ്ഥിതി മെച്ചമായിരിക്കും. സാമ്പത്തിക ലാഭവും വന്നുചേരും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കും. കാര്യതടസ്സം, മാനസിക സംഘർഷങ്ങൾ, യാത്രാപരാജയം ഇവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, യാത്രതടസ്സം എന്നിവയ്ക്ക് സാധ്യത. വാഹനയാത്രകൾ സൂക്ഷിക്കുക.

കർക്കടകം

കർക്കടകം രാശിക്കാർക്കും ഇന്ന് നേട്ടങ്ങളും ലാഭങ്ങളും വന്നുചേരും. കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. തൊഴിലിടങ്ങളിൽ അംഗീകാരം ലഭിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് അഭിമാനക്ഷതം, മാനസിക സംഘർഷങ്ങൾ, പരീക്ഷാപരാജയം എന്നിവ കാണുന്നു. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ALSO READ: 18 വർഷത്തിന് ശേഷം രാഹു മകരം രാശിയിലേക്ക്! ഈ മൂന്നു രാശിക്കാർക്ക് കരിയറിൽ മുന്നേറ്റം

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് കാര്യ വിജയം, മത്സവിജയം എന്നിവ കാണുന്നു. സാമ്പത്തിക ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂലം.

തുലാം

തുലാം രാശിക്കാർ ഇന്ന് തീരുമാനങ്ങൾ വളരെ ശ്രദ്ധയോടെ എടുക്കുക. കാര്യതടസ്സം, മാനസിക സംഘർഷങ്ങൾ, കലഹം, അഭിപ്രായ വ്യത്യാസം എന്നിവ കാണുന്നു.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും, കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. ബിസിനസിൽ ലാഭത്തിനും സാധ്യത.

ധനു

ധനു രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം, അംഗീകാരം എന്നിവ കാണുന്നു.

മകരം

മകരം രാശിക്കാർക്ക് കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, അഭിപ്രായവ്യത്യാസം, ശത്രുശല്യം ഇവ കാണുന്നു. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യത്തിലും ശ്രദ്ധ പുലർത്തുക.

കുംഭം

കുംഭം രാശിക്കാർക്ക് ചില പ്രതിസന്ധികൾ ഉണ്ടായേക്കാം. കാര്യപരാജയം, കലഹം, കുടുംബപ്രശ്നങ്ങൾ, മാനസിക സംഘർഷങ്ങൾക്ക് സാധ്യത.

മീനം

മീനം രാശിക്കാർക്കും ഇന്ന് അനുകൂലമായ ദിവസമാണ്. കാര്യവിജയം, മത്സര വിജയം എന്നിവ കാണുന്നു. സാമ്പത്തികമായ നേട്ടങ്ങളും അംഗീകാരവും സ്ഥാനക്കയറ്റവും ഉണ്ടായേക്കാം.

നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

English Summary:

Daily Horoscope, November 6. Today is a favorable day for those born under the Aries sign. Success in endeavors, recognition, and the fulfillment of desires are indicated. Health will be good, and financial gains are also expected.

Follow Us