AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇത് ക്യാമറ പ്രേമികളുടെ വിജയം! 7200mAh ബാറ്ററിയും IP69 റേറ്റിങ്ങും ഉണ്ട്; വിവോ V80 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Vivo V80 launched in India: വിവോ വി80 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 62,999 രൂപയും 8GB+256GB വേരിയന്റിന് 69,999 രൂപയും 8GB+512GB വേരിയന്റിന് 79,999 രൂപയും ആണ് വില. 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് അ‌ടക്കമുള്ള ലോഞ്ച് ഓഫറുകൾ ലഭ്യമാകും. ഇതിന്റെ പ്രീ ബുക്കിങ് ഇന്ന് ആരംഭിച്ചു. ഒക്ടോബർ 13 മുതലാണ് വിൽപ്പന ആരംഭിക്കുക. വിവോ വെബ്​സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട്, അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാം.

ഇത് ക്യാമറ പ്രേമികളുടെ വിജയം! 7200mAh ബാറ്ററിയും IP69 റേറ്റിങ്ങും ഉണ്ട്; വിവോ V80 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Vivo V80 Launched In IndiaImage Credit source: VIVO
Prasanth Kumar
Prasanth Kumar | Published: 06 Oct 2026 | 02:54 PM

ക്യാമറ മികവുള്ള സ്മാർട്ട്ഫോണുകൾ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് വിവോ വി80 (vivo V80) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ZEISS ബ്രാൻഡഡ് ക്യാമറ ഹാർഡ്‌വെയർ ആണ് ഈ വിവോ ഫോണിന്റെ ​​ഹൈ​ലൈറ്റ്. ഉയർന്ന വില നൽകി ഐഫോണും മറ്റ്, ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണും സ്വന്തമാക്കാൻ സാധിക്കാത്ത, കണ്ടന്റ് ക്രിയേറ്റർമാർ ഉൾപ്പെടെയുള്ള ക്യാമറ സ്മാർട്ട്ഫോൺ പ്രേമികൾക്ക് പരിഗണിക്കാൻ അ‌നുയോജ്യമായ വിധത്തിലാണ് ഈ വി സീരീസ് ഫോൺ എത്തിയിരിക്കുന്നത്. ക്യാമറ മികവ് ലക്ഷ്യമിട്ടുകൊണ്ട് സ്പെഷൽ വീഡിയോ മോഡുകൾ, വിപുലമായ AI പോസ്റ്റ്-പ്രോസസ്സിംഗ് ടൂളുകൾ എന്നിവയും ദീർഘനേരത്തെ ഉപയോഗത്തിന് അ‌നുയോജ്യമായ വിധത്തിൽ മികച്ച ബാറ്ററി ശേഷിയും ദുർഘട സാഹചര്യങ്ങളിലും ആത്മവിശ്വാസത്തോടെ ഉപയോഗം സാധ്യമാക്കാൻ മികച്ച ഈടും വിവോ വി80 5ജിയിൽ വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ZEISS പിന്തുണയുള്ള ക്യാമറ സജ്ജീകരണമാണ് വിവോ വി80യുടെ ​ഹൈ​ലൈറ്റ്. Sony IMX882 സെൻസർ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), 3x ഒപ്റ്റിക്കൽ സൂം, 100x വരെ ഡിജിറ്റൽ സൂം എന്നിവയുള്ള 50 MP ZEISS നൈറ്റ് ടെലിഫോട്ടോ ക്യാമറ ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. പോർട്രെയ്‌റ്റ് മോഡിൽ 10x സൂം-ഇൻ വരെ ഇത് പിന്തുണയ്ക്കുന്നു.

Also Raed: ഒരു പൊടി​ക്കൈ! വിവോ T5 ​ലൈറ്റ് 5G പുതിയ സ്റ്റോറേജ് വേരിയന്റിൽ; വിൽപ്പന ഫ്ലിപ്പ്കാർട്ട് ​BBD സെയിലിൽ

മൾട്ടിഫോക്കൽ പോർട്രെയ്‌റ്റ്: ZEISS ബോക്കെ (bokeh) സിമുലേഷനുകളുമായി സംയോജിപ്പിച്ച് 23mm, 35mm, 50mm, 85mm, 100mm എന്നിങ്ങനെ അഞ്ച് പ്രത്യേക പോർട്രെയ്‌റ്റ് ഫോക്കൽ ലെങ്തുകൾ ഇതിലെ ക്യാമറ നൽകുന്നു. ഓട്ടോഫോക്കസ്, 92° ഫീൽഡ് ഓഫ് വ്യൂ, മുഖത്തിന്റെ സ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനുള്ള അൽഗോരിതങ്ങൾ എന്നിവയുള്ള 50MP ZEISS ഗ്രൂപ്പ് സെൽഫി ക്യാമറയാണ് ഫ്രണ്ടിലുള്ളത്. 60fps 4K വീഡിയോ റെക്കോർഡിങ് ഇതിലുണ്ട്. കൂടാതെ മൂന്ന് സിനിമാറ്റിക് കളർ പ്രൊഫൈലുകളും ഇതിൽ ഉണ്ട്.

പ്രധാന ഫീച്ചറുകൾ

120Hz 6.59 ഇഞ്ച് (2750×1260 പിക്സൽ) 1.5K ഫ്ലാറ്റ് AMOLED സ്‌ക്രീൻ; HDR10+, 4320Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. Adreno 735 GPU, 8GB LPDDR4X റാം, 128GB / 256GB / 512GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പമെത്തുന്നു.

വി​വോ വി80 റിയർ ക്യാമറ സജ്ജീകരണത്തിൽ സോണി LYTIA-700V 1/1.56″ സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.75 അപ്പേർച്ചർ, OIS), 8MP 110° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), 50MP 1/1.95″ IMX882 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ), Aura ലൈറ്റ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ 50MP 92° ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഉണ്ട്.

ഡിസ്‌പ്ലേയ്ക്കുള്ളിൽ ഘടിപ്പിച്ച 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 7-ൽ ആണ് പ്രവർത്തനം. ഈ ഒഎസിൽ ഉള്ള ആദ്യ V-സീരീസ് സ്മാർട്ട്ഫോൺ ആണ് വിവോ V80. മികച്ച ഈടിനായി IP68 + IP69 റേറ്റിങ്, യുഎസ്ബി ​ടൈപ്പ് സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, Hi-Res ഓഡിയോ എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G SA/NSA (n1/n3/n5/n8/n18/n26/n28/n38/n40/n41/n48/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 90W ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള 7200mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സൺറൈസ് ആന്തം, ഹൊറൈസൺ ബ്ലൂ, സ്റ്റെല്ലാർ ബ്ലാക്ക് എന്നിവയാണ് കളർ ഓപ്ഷനുകൾ. 157.52×74.33×7.69mm വലിപ്പവും 203 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

വിലയും ലഭ്യതയും

വിവോ വി80 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 62,999 രൂപയും 8GB+256GB വേരിയന്റിന് 69,999 രൂപയും 8GB+512GB വേരിയന്റിന് 79,999 രൂപയും ആണ് വില. 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് അ‌ടക്കമുള്ള ലോഞ്ച് ഓഫറുകൾ ലഭ്യമാകും. ഇതിന്റെ പ്രീ ബുക്കിങ് ഇന്ന് ആരംഭിച്ചു. ഒക്ടോബർ 13 മുതലാണ് വിൽപ്പന ആരംഭിക്കുക. വിവോ വെബ്​സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട്, അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാം.

English Summary

The Vivo V80 5G has been launched in India. The base variant (8GB+128GB) is priced at Rs. 62,999, while the 8GB+256GB and 8GB+512GB variants are priced at Rs. 69,999 and Rs. 79,999, respectively. Launch offers, including a 10% instant cashback, are available. Pre-booking has started today, and sales will commence on October 13. The device can be purchased via the Vivo website, Amazon, Flipkart, and authorized retail stores.

Follow Us