X Down: ചെറുതായിട്ടൊന്ന് ടെന്‍ഷനടിപ്പിച്ചു; ഒടുവില്‍ എക്‌സ് ‘പണിമുടക്ക്’ പിന്‍വലിച്ചു

X Down, Major Outage Reported: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രവര്‍ത്തനം തടസപ്പെട്ടത് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി. നിരവധി ഉപയോക്താക്കളാണ് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആശങ്ക ഉന്നയിച്ചത്.

X Down: ചെറുതായിട്ടൊന്ന് ടെന്‍ഷനടിപ്പിച്ചു; ഒടുവില്‍ എക്‌സ് പണിമുടക്ക് പിന്‍വലിച്ചു

X Down

Updated On: 

16 Feb 2026 | 07:52 PM

എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. നിരവധി ഉപയോക്താക്കളാണ് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആശങ്ക ഉന്നയിച്ചത്. ആഗോളതലത്തില്‍ എക്‌സിന്റെ പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടു. വൈകുന്നേരം ആറു മണിക്ക് ശേഷമാണ് പല ഉപയോക്താക്കള്‍ക്കും തകരാര്‍ നേരിട്ടത്. ‘ഡൗണ്‍ഡിറ്റക്ടറി’ല്‍ ഏതാണ്ട് 40,000-ലേറെ പേര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഒടുവില്‍ രാത്രി 7.45-ഓടെ പ്രശ്‌നം പരിഹരിച്ചു.

കഴിഞ്ഞ നവംബറില്‍ ക്ലൗഡ്ഫ്ലെയറിലുണ്ടായ തടസത്തിന് പിന്നാലെ എക്‌സില്‍ പ്രശ്‌നം നേരിട്ടിരുന്നു. അന്ന് ചാറ്റ്ജിപിടിയടക്കമുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിച്ചു. നിലവില്‍ എക്‌സ് നേരിട്ട തകരാര്‍ എന്താണെന്ന് വ്യക്തമല്ല.

നവംബറിലുണ്ടായതുപോലെ മറ്റ് പ്ലാറ്റ്‌ഫോമുകളുടെ സേവനം തടസപ്പെട്ടതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ല. ഫേസ്ബുക്കിലൂടെയടക്കം നിരവധി പേരാണ് എക്‌സിന്റെ സേവനം തടസപ്പെട്ടതായി ആശങ്ക ഉന്നയിച്ചത്. ട്വീറ്റുകള്‍ ചെയ്യാനോ, മറ്റുള്ളവരുടെ ട്വീറ്റുകള്‍ കാണാനോ സാധിക്കുന്നില്ലെന്ന് പലരും കമന്റു ചെയ്തു.

എന്നാല്‍ അല്‍പനേരത്തിന് ശേഷം എക്‌സിന്റെ തകരാര്‍ പരിഹരിച്ചതോടെ ഉപയോക്താക്കളുടെ ആശങ്കകള്‍ക്കും വിരാമമായി. ‘എക്‌സ് ഡൗണ്‍’ എന്ന ഹാഷ്ടാഗ് നിലവില്‍ എക്‌സില്‍ ട്രെന്‍ഡിങാണ്.

Loading...
Unable to load recommendations.
Follow Us
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി