YouTube Custom Covers: വീഡിയോ പ്ലേലിസ്റ്റുകൾക്ക് പ്രത്യേകമായി കവർ ചിത്രം നൽകാം; മാറ്റങ്ങളുമായി യൂട്യൂബ്

YouTube New Updation: ആൻഡ്രോയ്‌ഡ് ബീറ്റ 19.26.33 വേർഷനിലാണ് യൂട്യൂബ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേലിസ്റ്റിലെ ആദ്യ വീഡിയോയിലെ തംബ്‌നൈലിൽ നിന്ന് ഓട്ടോമാറ്റിക്കായി ഒരു കവർ ചിത്രം പ്ലേലിസ്റ്റിന് നൽകുന്ന രീതിയാണ് നിലവിലുള്ളത്.

YouTube Custom Covers: വീഡിയോ പ്ലേലിസ്റ്റുകൾക്ക് പ്രത്യേകമായി കവർ ചിത്രം നൽകാം; മാറ്റങ്ങളുമായി യൂട്യൂബ്

YouTube Custom Covers.

Published: 

02 Jul 2024 | 09:21 AM

മാറ്റങ്ങൾ ആർക്കാണ് ഇഷ്ടമല്ലാത്തത്. ഇത്തരത്തിൽ അടുത്തിടെ ഏറെ മാറ്റങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ഗൂഗിളിൻറെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് (YouTube). ഇപ്പോളൊരു വമ്പൻ മാറ്റമാണ് യൂട്യൂബിൽ വരുന്നത്. വീഡിയോ പ്ലേലിസ്റ്റുകൾക്ക് പ്രത്യേകമായി കവർ ചിത്രം (തംബ്‌നൈൽ) (Custom Covers) നൽകാനുള്ള സംവിധാനമാണ് യൂട്യൂബിൽ വരാനൊരുങ്ങുന്നത്. യൂട്യൂബിൽ ഇനി മുതൽ വീഡിയോ പ്ലേലിസ്റ്റുകൾക്കും കസ്റ്റം കവറുകൾ വരുന്നതാണ്.

ആൻഡ്രോയ്‌ഡ് ബീറ്റ 19.26.33 വേർഷനിലാണ് യൂട്യൂബ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേലിസ്റ്റിലെ ആദ്യ വീഡിയോയിലെ തംബ്‌നൈലിൽ നിന്ന് ഓട്ടോമാറ്റിക്കായി ഒരു കവർ ചിത്രം പ്ലേലിസ്റ്റിന് നൽകുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ ഇത് എപ്പോഴും പ്ലേലിസ്റ്റിലെ എല്ലാ വീഡിയോകളുടെയും അർഥം വരുന്ന തരത്തിലാവാറില്ല. ഇതിനുള്ള പരിഹാരമാണ് ഇപ്പോൾ യൂട്യൂബ് കൊണ്ടുവന്നിരിക്കുന്നത്.

ALSO READ: മൊബൈൽ നമ്പർ പോർട്ടിങ് ഇനി കഠിനം…; പുതിയ മാനദണ്ഡങ്ങൾ എന്തെല്ലാം

പ്ലേലിസ്റ്റിലെ മുഴുവൻ വീഡിയോയെയും പ്രതിനിധീകരിക്കുന്ന പൊതുവായ ഒരു കവർ കൂടുതൽ ശ്രദ്ധയും അർഥവും കാഴ്‌ചക്കാരിലുണ്ടാക്കും. ഇതുവഴി ചാനലിൻറെ ഐഡൻറിറ്റി കാത്തുസൂക്ഷിക്കാനും സാധിക്കുന്നതാണ്. എൺപതുകളിലെ ഗാനങ്ങളെ കുറിച്ചുള്ളതാണ് നിങ്ങൾ തയ്യാറാക്കുന്ന പ്ലേലിസ്റ്റ് എങ്കിൽ അതിന് പൊതുവായി ഒരു കസ്റ്റം ഇമേജ് നൽകുന്നതോടെ എന്താണ് പ്ലേലിസ്റ്റ് കൊണ്ട് ഉദേശിക്കുന്നത് എന്ന് കൃത്യമായി അടയാളപ്പെടുത്താനാകും.

കസ്റ്റം തംബ്‌നൈൽ ഫോർ എ പ്ലേലിസ്റ്റ് എന്ന ഓപ്ഷനോടെയാണ് ഈ സംവിധാനം യൂട്യൂബിൻറെ ബീറ്റ വേർഷനിൽ എത്തിയിരിക്കുന്നത്. വൈകാതെ തന്നെ കൂടുതൽ പേർക്ക് ഇത് ലഭ്യമാകും. എന്നാൽ ഇതിൻറെ പൊതു റിലീസ് തിയതി യൂട്യൂബ് പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇത് എന്നുമുതൽ എല്ലാ ഉപയോക്താക്കളിലും എത്തുമെന്ന കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരമായിട്ടില്ല.

 

 

 

Follow Us
Related Stories
ഗ്ലാമറിന് ഗ്ലാമർ, പവറിന് പവർ, ക്യാമറയ്ക്ക് ക്യാമറ! വിവോ X300 FE 8000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു
ഉള്ളതുകൊണ്ട് ഓണം പോലെ! 7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5ജിയുടെ പുതിയ വിലയും ഡിസ്കൗണ്ടും
Redmi Turbo 5: ബാറ്ററി മുതൽ സൂപ്പർ, ടർബോ കടത്തി വെട്ടും എല്ലാ മോഡലുകളെയും
Renault Duster new model : പത്തര ലക്ഷത്തിന് റെനോ ഡസ്റ്റര്‍; 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡലെത്തി, മൈലേജ് 19 കിലോ മീറ്റര്‍
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Kinetic DX EV : പഴയ രൂപത്തിലും പുതിയ ഭാവത്തിലും കൈനറ്റിക് എത്തി ; ഓര്‍മ്മയുണ്ടോ ആ കൈനറ്റിക് ഹോണ്ട യുഗം ?
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം