AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
ഇസ്രായേൽ-പലസ്തീൻ

ഇസ്രായേൽ-പലസ്തീൻ

ഏഷ്യയുടെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ജൂത രാഷ്ട്രമാണ് ഇസ്രായേൽ. സ്റ്റേറ്റ് ഇസ്രായേൽ എന്നതാണ് യഥാർത്ഥ പേര്. ലോക രാഷ്ട്രങ്ങളിൽ ഭൂരിഭാഗം അംഗീകരിച്ചിട്ട് ഇല്ലെങ്കിലും ഈസ്റ്റ് ജെറുസലേം ആണ് തങ്ങളുടെ തലസ്ഥാനം എന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.

ഒന്നാം ലോകമഹായുദ്ധത്തിൻറെ ഫലമായി ഓട്ടോമൻ സാമ്രാജ്യം തകർന്നതോടെ ജൂതരും അറബികളും താമസിച്ചിരുന്ന പലസ്തീൻ ബ്രിട്ടീഷുകാരുടെ അധീനതയിലായി. പിന്നീട് ബ്രിട്ടന്‍ ആ പ്രദേശം ജൂത പൈതൃക ഭൂമിയാക്കി മാറ്റി. ഇതോടുകൂടി രണ്ടു വിഭാഗവും തമ്മിലുള്ള പോരും ശക്തമാകാൻ തുടങ്ങി.

1920-40 കാലഘട്ടത്തില്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ ചെയ്ത കൂട്ടക്കൊലകളുടെ കാലത്തായിരുന്നു പലസ്തീനിലേക്ക് വലിയ തോതിലുള്ള ജൂത കുടിയേറ്റം നടന്നത്. ഈ സംഭവം ജൂതരും അറബികളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിന് കാരണമായി.

സംഘർഷങ്ങൾ രൂക്ഷമാകാൻ തുടങ്ങിയപ്പോൾ 1947ൽ പലസ്തീനെ രണ്ടായി മുറിക്കാൻ ഐക്യരാഷ്ട്രസഭ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. ഇതിനോട് പലസ്തീനികൾക്ക് യോജിപ്പുണ്ടായിരുന്നില്ല. അങ്ങനെ 1948ൽ ബ്രിട്ടീഷുകാർ പലസ്തീൻ വിട്ടുപോയി. അതോടെ ജൂതർ ഇസ്രായേൽ എന്ന രാജ്യത്തിന് രൂപം നൽകി. ആയിരക്കണക്കിന് പലസ്തീനികൾക്ക് അവരുടെ സ്വന്തം മണ്ണും വീടും വിട്ടിറങ്ങേണ്ടിവന്നു.

പിന്നീട് അവിടന്നിങ്ങോട്ട് സ്വന്തം മണ്ണ് പിടിച്ചെടുക്കാനുള്ള പലസ്തീൻ ജനതയുടെ ശ്രമങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

Read More

Hamas Attack: ഗാസയിലെ സാധാരണക്കാരെ ആക്രമിക്കാന്‍ ഹമാസ് പദ്ധതിയിടുന്നു; നടപടിയെടുക്കുമെന്ന് യുഎസ്

Hamas Planning Attacks in Gaza: ഹമാസിന്റെ നിരായുധീകരണം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ സാധ്യമായാല്‍ മാത്രമേ ഗാസയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് യുദ്ധം അവസാനിക്കൂവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

Gaza Peace Summit: വെടിയൊച്ചകള്‍ നിലച്ചു, ബന്ദികള്‍ വീടുകളിലേക്ക് മടങ്ങി; ഗാസ സമാധാന കരാറില്‍ ഒപ്പുവെച്ചു

Trump and World Leaders Signs Gaza Peace Deal: ഈജിപ്തില്‍ നടന്ന ഉച്ചകോടിയില്‍ നിരവധി ലോകനേതാക്കളെ നോക്കി യുദ്ധം അവസാനിച്ചുവെന്ന് ട്രംപ് പറഞ്ഞു. മധ്യപൗരസ്ത്യ ദേശത്തിന് മഹത്തായ ദിനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Gaza Peace Plan: ട്രംപിന്റെ ഗാസ പദ്ധതി അംഗീകരിക്കാം; ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ്

Hamas Accepts Trump's plan: ട്രംപിന്റെ നിര്‍ദേശ പ്രകാരം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

Palestine: പലസ്തീന്‍ രാഷ്ട്രത്തിന് യുകെയുടെ അംഗീകാരം; പ്രഖ്യാപനം ഉടന്‍, ഇസ്രായേല്‍ ആക്രമണം കടുക്കുന്നു

UK to Recognize Palestinian State: ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതിക്കുകയും ദ്വിരാഷ്ട്രമെന്ന ദീര്‍ഘകാല പരിഹാരം ഇസ്രായേല്‍ കാണുകയും വേണം. സുസ്ഥിര സമാധാന കരാറിന് ഉള്‍പ്പെടെ ഇസ്രായേല്‍ വഴങ്ങിയില്ലെങ്കില്‍ സെപ്റ്റംബറില്‍ യുകെ നിലപാട് മാറ്റുമെന്നായിരുന്നു പ്രസിഡന്റ് പറഞ്ഞത്.

Gaza Attack: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; 67 പേര്‍ക്ക് ദാരുണാന്ത്യം, രണ്ടാമത്തെ ബഹുനില കെട്ടിടവും തകര്‍ത്തു

Gaza Building Destroyed: കെട്ടിടം തകരുന്നതിന്റെ ദൃശ്യങ്ങള്‍ ഞങ്ങള്‍ തുടരുന്നു എന്ന അടിക്കുറിപ്പോടെ ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് എക്‌സില്‍ പങ്കുവെച്ചു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Gaza: ‘ഗാസയില്‍ മനുഷ്യത്വം പരാജയപ്പെട്ടു’; ക്ഷാമം ജീവനെടുക്കുന്നുവെന്ന് യുഎന്‍ മേധാവി

UN Statement on Gaza Famine: ഐക്യരാഷ്ട്രസഭ പറയുന്ന കാര്യങ്ങളെയെല്ലാം ഇസ്രായേല്‍ നിഷേധിക്കുകയാണ്. ക്ഷാമവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ വര്‍ധനവ് ഉണ്ടാകുന്നതില്‍ നടപടി ആവശ്യമാണെന്ന് ഐപിസിയും (ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍) വ്യക്തമാക്കി.

Israel-Palestine Conflict: ഗാസ മുഴുവനായി പിടിച്ചെടുക്കാനുള്ള ആദ്യഘട്ട ആക്രമണം ആരംഭിച്ചു: ഐഡിഎഫ്

IDF Gaza Operation 2025: ഇസ്രായേല്‍ ഗാസ ഏറ്റെടുക്കുമ്പോള്‍ നഗരത്തിലെ ലക്ഷക്കണക്കിന് പലസ്തീനികളെ ഒഴിപ്പിച്ച് തെക്കന്‍ ഗാസയിലെ അഭയകേന്ദ്രങ്ങളിലേക്ക് പോകാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിവിധ സംഘടനകള്‍ പറയുന്നു.

Benjamin Netanyahu: ഗാസയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കും, പക്ഷെ ഭരണം നടത്തില്ല: നെതന്യാഹു

Benjamin Netanyahu About Gaza: ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അജ്ഞാതമായ അറബ് സേനയ്ക്ക് കൈമാറുമെന്നാണ് നെതന്യാഹു പറഞ്ഞത്. ഹമാസിന് ശേഷമുള്ള പുതിയ സര്‍ക്കാരിനായി വിശാലമായ പദ്ധതി വികസിപ്പിക്കും.

Israel Gaza Attack: ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ 74 പേര്‍ കൊല്ലപ്പെട്ടു; കുട്ടികളുടെ മരണനിരക്ക് ഉയരുന്നു

Israel-Palestine Conflict Update: ജൂലൈ ആദ്യ പകുതിയില്‍ ഗാസയിലെ സേവ് ദി ചില്‍ഡ്രന്‍ കേന്ദ്രങ്ങളില്‍ പരിശോധിച്ച ഗര്‍ഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും 43 ശതമാനം പേര്‍ക്കും പോഷകാഹാരക്കുറവുണ്ടെന്നും സഭ ചൂണ്ടിക്കാട്ടി.

Israel-Palestine Conflict: പലസ്തീനി ബാലന്റെ കണ്ണിന് വെടിവെച്ച് ഇസ്രായേല്‍; ആക്രമണം സഹായകേന്ദ്രത്തില്‍ വെച്ച്

Israel-Palestine Conflict Updates: വെടിയേറ്റതിന് ശേഷവും ഇസ്രായേലി പട്ടാളക്കാര്‍ തനിക്ക് നേരെ വെടിയുതിര്‍ത്ത് കൊണ്ടേയിരുന്നു. ഇതാണ് അവസാനമെന്നും മരണം അടുത്തെത്തിയിരിക്കുന്നുവെന്ന് തോന്നിയെന്നും ആക്രമണത്തിനിരയായ അബ്ദുള്‍ റഹ്‌മാന്‍ അബു ജസാര്‍.

Hamas: പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ നിരായുധീകരണത്തിന് ഒരുക്കമല്ല: ഹമാസ്

Israel-Palestine Conflict: ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഗാസയിലെ പോരാട്ടത്തിന് ഒരു വിശ്രമവുമില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയുടെ ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കി.

Israel Ministers: ഇസ്രായേല്‍ മന്ത്രിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നെതര്‍ലന്‍ഡ്‌സ്

Netherlands Bans Ministers: ഇരുവരെയും നെതര്‍ലന്‍ഡ്‌സ് പേഴ്‌സണ നോണ്‍ ഗ്രാറ്റയായി പ്രഖ്യാപിക്കുകയായിരുന്നു. ഇരുവരും ഗാസയിലെ വംശീയ ഉന്മൂലനത്തെ പിന്തുണയ്ക്കുന്നുവെന്നും അതിക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Israel-Palestine Conflict: പലസ്തീനികള്‍ മനുഷ്യനിര്‍മ്മിതമായ ‘കൂട്ടപട്ടിണി’ അനുഭവിക്കുന്നു; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

Israel-Palestine Conflict Updates: വിശപ്പ് കാരണം ഉറങ്ങാന്‍ പോലും സാധിക്കാതെ കുട്ടികള്‍ കരയുകയാണെന്ന് മാതാപിതാക്കള്‍ ഞങ്ങളോട് പറയുന്നു. ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ അക്രമത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്നും ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഡെബ്രിയേസസ് പറഞ്ഞു.

Israel-Palestine Conflict: ഗാസയില്‍ സഹായം തേടിയെത്തിയ 67 പലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തി: ഹമാസ്

Israel-Palestine Conflict Updates: ഇസ്രായേല്‍ നിന്ന് ചെക്ക് പോസ്റ്റുകള്‍ കടന്നയുടനെ തങ്ങളുടെ 25 ട്രക്കുകളെ വിശന്നുവലഞ്ഞ സാധാരണക്കാരുടെ സംഘം വളഞ്ഞു. എന്നാല്‍ അവരെയെല്ലാം വെടിവെച്ച് കൊന്നു എന്ന് യുഎന്‍ വേള്‍ഡ് പ്രോഗ്രാം പറഞ്ഞു.

Israel Gaza Attack: ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 കടന്നു

Israel Gaza Attack Updates: സഹായം തേടിയെത്തുന്ന നിരായുധരായ പലസ്തീനികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഇസ്രായേല്‍ ഉത്തരവിട്ടതായി സൈനികരെയും ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് ഇസ്രായേലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നതായി അല്‍ജസീറ പറയുന്നു.