Israel Ministers: ഇസ്രായേല്‍ മന്ത്രിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നെതര്‍ലന്‍ഡ്‌സ്
Netherlands Bans Ministers: ഇരുവരെയും നെതര്‍ലന്‍ഡ്‌സ് പേഴ്‌സണ നോണ്‍ ഗ്രാറ്റയായി പ്രഖ്യാപിക്കുകയായിരുന്നു. ഇരുവരും ഗാസയിലെ വംശീയ ഉന്മൂലനത്തെ പിന്തുണയ്ക്കുന്നുവെന്നും അതിക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ആംസ്റ്റര്‍ഡാം: രണ്ട് ഇസ്രായേലി മന്ത്രിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നെതര്‍ലന്‍ഡ്‌സ്. തീവ്രവലതുപക്ഷ നേതാക്കളായ ഇസ്രായേല്‍ സുരക്ഷമന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, ധനകാര്യമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് എന്നിവരെയാണ് ഡച്ച് സര്‍ക്കാര്‍ വിലക്കിയത്. ഗാസയില്‍ നടത്തുന്ന വംശഹത്യയെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
ഇരുവരെയും നെതര്‍ലന്‍ഡ്‌സ് പേഴ്‌സണ നോണ്‍ ഗ്രാറ്റയായി പ്രഖ്യാപിക്കുകയായിരുന്നു. ഇരുവരും ഗാസയിലെ വംശീയ ഉന്മൂലനത്തെ പിന്തുണയ്ക്കുന്നുവെന്നും അതിക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇരുവര്‍ക്കും ഇനി മുതല്‍ നെതര്‍ലന്‍ഡ്‌സിലേക്ക് പ്രവേശനമില്ലെന്ന് ഡച്ച് വിദേശകാര്യമന്ത്രി കാസ്പര്‍ വെല്‍ഡ്കാപ് പറഞ്ഞു.
മാത്രമല്ല ബെന്‍ ഗ്വിറും സ്‌മോട്രിച്ചും പലസ്തീനികള്‍ക്കെതിരെ തുടര്‍ച്ചയായി അക്രമം നടത്തുന്നതിന് പ്രേരിപ്പിക്കുകയാണെന്നും വെല്‍ഡ്കാപ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇരുവരും പലസ്തീനിലെ അനധികൃത സെറ്റില്‍മെന്റുകളുടെ വികസനത്തിനും ഗാസയിലെ വംശീയ ഉന്മൂലനത്തിനും ആഹ്വാനം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.




അതേസമയം, 2023 മുതല്‍ ഡച്ച് സര്‍ക്കാര്‍ ഇസ്രായേലിലേക്കുള്ള കയറ്റുമതികള്‍ നിയന്ത്രിച്ചിട്ടുണ്ട്. സൈനിക ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന 11 കമ്പനികള്‍ക്ക് ലൈസന്‍സ് നിരസിച്ചിട്ടുണ്ടെന്നും വെല്‍ഡ്കാപ് കൂട്ടിച്ചേര്‍ത്തു. അടിയന്തര ചര്‍ച്ചകള്‍ക്കായി അടുത്ത ദിവസങ്ങളില്‍ ഇസ്രായേല്‍ അംബാസിഡറെ വിളിച്ചുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.