AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Palestine: പലസ്തീന്‍ രാഷ്ട്രത്തിന് യുകെയുടെ അംഗീകാരം; പ്രഖ്യാപനം ഉടന്‍, ഇസ്രായേല്‍ ആക്രമണം കടുക്കുന്നു

UK to Recognize Palestinian State: ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതിക്കുകയും ദ്വിരാഷ്ട്രമെന്ന ദീര്‍ഘകാല പരിഹാരം ഇസ്രായേല്‍ കാണുകയും വേണം. സുസ്ഥിര സമാധാന കരാറിന് ഉള്‍പ്പെടെ ഇസ്രായേല്‍ വഴങ്ങിയില്ലെങ്കില്‍ സെപ്റ്റംബറില്‍ യുകെ നിലപാട് മാറ്റുമെന്നായിരുന്നു പ്രസിഡന്റ് പറഞ്ഞത്.

Palestine: പലസ്തീന്‍ രാഷ്ട്രത്തിന് യുകെയുടെ അംഗീകാരം; പ്രഖ്യാപനം ഉടന്‍, ഇസ്രായേല്‍ ആക്രമണം കടുക്കുന്നു
കെയര്‍ സ്റ്റാര്‍മര്‍ Image Credit source: PTI
shiji-mk
Shiji M K | Published: 21 Sep 2025 06:08 AM

ഗാസ സിറ്റി: പലസ്തീനിനെ രാഷ്ട്രമായി അംഗീകരിക്കുന്ന യുകെയുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കാന്‍ സാധ്യത. ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് പ്രഖ്യാപനം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇസ്രായേല്‍ സമ്മതിച്ചില്ലെങ്കില്‍ യുകെ തങ്ങളുടെ നിലപാട് മാറ്റുമെന്ന് പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം.

ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതിക്കുകയും ദ്വിരാഷ്ട്രമെന്ന ദീര്‍ഘകാല പരിഹാരം ഇസ്രായേല്‍ കാണുകയും വേണം. സുസ്ഥിര സമാധാന കരാറിന് ഉള്‍പ്പെടെ ഇസ്രായേല്‍ വഴങ്ങിയില്ലെങ്കില്‍ സെപ്റ്റംബറില്‍ യുകെ നിലപാട് മാറ്റുമെന്നായിരുന്നു പ്രസിഡന്റ് പറഞ്ഞത്.

എന്നാല്‍ യുകെയുടെ നടപടിയ്‌ക്കെതിരെ ഇസ്രായേല്‍ സര്‍ക്കാരും ബന്ദികളുടെ കുടുംബാംഗങ്ങളും രംഗത്തെത്തി. ഈ നീക്കം ഭീകരതയ്ക്ക് പ്രതിഫലം നല്‍കുന്നതാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. എന്നാല്‍ ദീര്‍ഘകാല സമാധാന കരാറിന്റെ പ്രതീക്ഷ നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് യുകെ മന്ത്രിമാര്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ കുറച്ചാഴ്കളായി ഗാസയിലെ സ്ഥിതിഗതികള്‍ മോശമായിരിക്കുകയാണ്. ഇസ്രായേലിന്റെ ഏറ്റവും പുതിയ കരയാക്രമണത്തെ ദുരന്തം എന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. ഇത് നിരവധിയാളുകളെ പലായനം ചെയ്യുന്നതിന് നിര്‍ബന്ധിതരാക്കി. ഗാസയില്‍ പലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍ അക്കാര്യം വ്യാജവും വളച്ചൊടിക്കപ്പെട്ടതുമാണെന്നാണ് ഇസ്രായേലിന്റെ വാദം.

Also Read: H1B Visa: 24 മണിക്കൂറിനുള്ളില്‍ തിരിച്ചെത്തണം; എച്ച്1ബി വിസ ഉടമകളോട് മെറ്റയും മൈക്രോസോഫ്റ്റും

അതേസമയം, ഗാസ സിറ്റിയില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ബോംബാക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ ഏകദേശം 91 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഗാസ സിറ്റിയില്‍ മാത്രം 76 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.