AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gaza Peace Plan: ട്രംപിന്റെ ഗാസ പദ്ധതി അംഗീകരിക്കാം; ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ്

Hamas Accepts Trump's plan: ട്രംപിന്റെ നിര്‍ദേശ പ്രകാരം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

Gaza Peace Plan: ട്രംപിന്റെ ഗാസ പദ്ധതി അംഗീകരിക്കാം; ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ്
ഗാസയില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
Shiji M K
Shiji M K | Published: 04 Oct 2025 | 07:10 AM

ഗാസ സിറ്റി: ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിക്കാമെന്ന് ഹമാസ്. ഗാസ സമാധാന പദ്ധതിയില്‍ ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച നിബന്ധനകള്‍ അനുസരിച്ച് എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാന്‍ ഒരുക്കമാണെന്ന് ഹമാസ് അറിയിച്ചു. ഇതേതുടര്‍ന്ന് ഗാസയില്‍ നടത്തുന്ന ബോംബാക്രമണം നിര്‍ത്തിവെക്കാന്‍ ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

ട്രംപിന്റെ നിര്‍ദേശ പ്രകാരം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 6 മണിക്കുള്ളില്‍ ഇസ്രായേലുമായി സമാധാന കരാറിന് സമ്മതിച്ചില്ലെങ്കില്‍ അഭൂതപൂര്‍വമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം വന്നത്.

ഹമാസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയില്‍ നടത്തുന്ന ബോംബാക്രമണം ഇസ്രായേല്‍ ഉടന്‍ നിര്‍ത്തണം. അങ്ങനെ സംഭവിച്ചെങ്കില്‍ മാത്രമേ ബന്ദികളെ സുരക്ഷിതരായും വേഗത്തിലും മോചിപ്പിക്കാന്‍ സാധിക്കൂവെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു.

Also Read: Donald Trump: ‘ഞായറാഴ്ച കരാറിലെത്തണം, ഇല്ലെങ്കില്‍?’; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

ഇസ്രായേല്‍ തുടര്‍ച്ചയായി ബോംബാക്രമണം നടത്തുന്ന ഗാസയിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ ഒഴിഞ്ഞുപോകാന്‍ ട്രംപ് പലസ്തീനികള്‍ക്ക് നിര്‍ദേശനം നല്‍കി. എല്ലാ നിരപരാധികളായ പലസ്തീനികളും അപകടകരമായ ഈ പ്രദേശം വിട്ട് ഗാസയുടെ സുരക്ഷിതമായ ഭാഗങ്ങളിലേക്ക് പോകണം, സഹായിക്കാനായി കാത്തിരിക്കുന്നവര്‍ എല്ലാവരിലേക്കും എത്തിച്ചേരും, എന്നിരുന്നാലും ഹമാസിന് ഒരു അവസാന അവസരം കൂടി നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.