Mutual Funds: എസ്ബിഐ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിച്ചാലോ? റിട്ടേണില്‍ മുന്നിലാണിവര്‍
SBI Equity Funds 2026: 10 വര്‍ഷത്തിനിടെ ശക്തമായ വരുമാനം നല്‍കാന്‍ ഈ ഫണ്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. എസ്ബിഐ കോണ്‍ട്രാ ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത്, എസ്ബിഐ ഫോക്കസ്ഡ് ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത്, എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത് എന്നീ മൂന്ന് ഫണ്ടുകളാണവ.
ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപകരെ സഹായിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന ധാരാളം ഫണ്ടുകളുണ്ട്, അവയില്‍ പരിഗണിക്കാവുന്നവയാണ് എസ്ബിഐയുടെ ഇക്വിറ്റി സ്‌കീമുകള്‍. 10 വര്‍ഷത്തിനിടെ ശക്തമായ വരുമാനം നല്‍കാന്‍ ഈ ഫണ്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. എസ്ബിഐ കോണ്‍ട്രാ ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത്, എസ്ബിഐ ഫോക്കസ്ഡ് ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത്, എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത് എന്നീ മൂന്ന് ഫണ്ടുകളാണവ.
മൂന്ന് വര്‍ഷത്തെ റിട്ടേണ്‍
- എസ്ബിഐ കോണ്‍ട്രാ ഫണ്ട്- 21.31 ശതമാനം
- എസ്ബിഐ ഫോക്കസ്ഡ് ഫണ്ട്- 20.92 ശതമാനം
- എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട്- 20.08 ശതമാനം
മൂന്ന് വര്‍ഷത്തിനിടെ 20 ശതമാനത്തിലധികം സിഎജിആര്‍ ആണ് മൂന്ന് ഫണ്ടുകളും നല്‍കിയത്. കോണ്‍ട്രാ ഫണ്ടാണ് പ്രകടനത്തിന്റെ കാര്യത്തില്‍ മുന്നില്‍.
5 വര്‍ഷത്തെ റിട്ടേണ്‍
- എസ്ബിഐ കോണ്‍ട്രാ ഫണ്ട്- 21.85 ശതമാനം
- എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട്- 18.66 ശതമാനം
- എസ്ബിഐ ഫോക്കസ്ഡ് ഫണ്ട്- 16.20 ശതമാനം
Also Read: PPF: രണ്ട് പിപിഎഫ് അക്കൗണ്ട് തുറക്കാമോ? സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ
കോണ്‍ട്രാ ഫണ്ട് തന്നെയാണ് അഞ്ച് വര്‍ഷത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്.
10 വര്‍ഷത്തെ റിട്ടേണ്‍
- എസ്ബിഐ കോണ്‍ട്രാ ഫണ്ട് – 18.94 ശതമാനം
- എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട് – 17.90 ശതമാനം
- എസ്ബിഐ ഫോക്കസ്ഡ് ഫണ്ട് – 17.56 ശതമാനം