AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

5,000 രൂപ നിക്ഷേപത്തിന് SIP vs PPF: 15 വര്‍ഷത്തിനുള്ളില്‍ ആര് നല്‍കും കൂടുതല്‍ നേട്ടം?

PPF Interest Rate 2026: പിപിഎഫ്, എസ്‌ഐപി നിക്ഷേപങ്ങള്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും അതിവേഗം സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവ രണ്ടിന്റെ നിക്ഷേപ രീതിയും കാലാവധിയും വ്യത്യാസപ്പെട്ടിരിക്കുന്നു.

5,000 രൂപ നിക്ഷേപത്തിന് SIP vs PPF: 15 വര്‍ഷത്തിനുള്ളില്‍ ആര് നല്‍കും കൂടുതല്‍ നേട്ടം?
പ്രതീകാത്മക ചിത്രം Image Credit source: jayk7/Moment/Getty Images
Shiji M K
Shiji M K | Published: 23 Jan 2026 | 10:40 AM

ഓരോ മാസവും ചെറിയ തുക നിക്ഷേപിക്കുന്നത് വഴി എല്ലാവര്‍ക്കും കോടീശ്വരന്മാരാകാന്‍ സാധിക്കും. കാലക്രമേണ വലിയൊരു മൂലധനം സമാഹരിക്കാന്‍ ഇങ്ങനെയുള്ള നിക്ഷേപം സഹായിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിരതയോടെയും അച്ചടക്കത്തോടെയും നിക്ഷേപം നടത്തുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) പോലുള്ള ഓപ്ഷനുകള്‍ നിക്ഷേപത്തിനായി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

പിപിഎഫ്, എസ്‌ഐപി നിക്ഷേപങ്ങള്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും അതിവേഗം സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവ രണ്ടിന്റെ നിക്ഷേപ രീതിയും കാലാവധിയും വ്യത്യാസപ്പെട്ടിരിക്കുന്നു.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പിപിഎഫ് ഒരു സര്‍ക്കാര്‍ പിന്തുണയുള്ള സമ്പാദ്യ പദ്ധതിയാണ്. 15 വര്‍ഷത്തെ നിക്ഷേപ കാലയളവാണ് ഇതിനുള്ളത്. പ്രതിവര്‍ഷം 7.1 ശതമാനം പലിശ ലഭിക്കും. ഇതില്‍ നിന്ന് ലഭിക്കുന്ന നേട്ടത്തിന് നികുതി ഉണ്ടായിരിക്കുകയില്ല. സ്ഥിരമായതും ഉറപ്പുള്ളതുമായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രയോജനകരമാണ്. 15 വര്‍ഷത്തിന് ശേഷം നിക്ഷേപം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍

എസ്‌ഐപികളില്‍ പതിവായി നിക്ഷേപിക്കുന്നത് വഴി ഉയര്‍ന്ന നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. ഇക്വിറ്റി എസ്‌ഐപികള്‍ സാധാരണയായി പ്രതിവര്‍ഷം ശരാശരി 10 മുതല്‍ 12 ശതമാനം വരെ വരുമാനം നല്‍കുന്നു. മൂന്ന് വര്‍ഷത്തെ കുറഞ്ഞ നിക്ഷേപ കാലയളവ് ആവശ്യമുള്ള ഇഎല്‍എസ്എസ് പദ്ധതികള്‍ ഒഴികെ, നിര്‍ബന്ധിത ലോക്ക് ഇന്‍ കാലാവധി ഇവയ്ക്കില്ല.

പിപിഎഫും എസ്‌ഐപിയും

  1. പ്രതിമാസ നിക്ഷേപം- 5,000 രൂപ
  2. കാലാവധി- 15 വര്‍ഷം
  3. പിപിഎഫ് പലിശ- 7.1 ശതമാനം
  4. എസ്‌ഐപി വരുമാനം- 12 ശതമാനം
  5. ആകെ നിക്ഷേപം- 9 ലക്ഷം രൂപ
  6. പിപിഎഫില്‍ നിന്ന് ലഭിക്കുന്ന ലാഭം- 6.78 ലക്ഷം
  7. എസ്‌ഐപിയില്‍ നിന്ന് ലഭിക്കുന്ന ലാഭം- 14.8 ലക്ഷം
  8. പിപിഎഫ് ആകെ തുക- 15.78 ലക്ഷം
  9. എസ്‌ഐപി- 23.8 ലക്ഷം

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.