AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Earthquake: വടക്കന്‍ ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത; സുനാമി മുന്നറിയിപ്പ്‌

Japan Earthquake: ജപ്പാനില്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. . തീരപ്രദേശങ്ങളില്‍ നിന്നു ആളുകള്‍ എത്രയും വേഗം മാറണമെന്നാണ് നിര്‍ദ്ദേശം. സുനാമി തിരമാലകൾ മൂലം നാശനഷ്ടങ്ങളുണ്ടായേക്കാമെന്നും കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

Earthquake: വടക്കന്‍ ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത; സുനാമി മുന്നറിയിപ്പ്‌
പ്രതീകാത്മക ചിത്രം Image Credit source: Gary S Chapman/DigitalVision/Getty Images
Jayadevan AM
Jayadevan AM | Edited By: Arun Nair | Updated On: 20 Apr 2026 | 04:36 PM

ടോക്കിയോ: വടക്കന്‍ ജപ്പാനില്‍ വന്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ) അറിയിച്ചു. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. വടക്കൻ ഇവാട്ടെ പ്രിഫെക്ചറിനടുത്തുള്ള പസഫിക് സമുദ്രത്തിൽ വൈകുന്നേരം 4:53-നാണ് ഭൂകമ്പമുണ്ടായത്. നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ടോക്കിയോയില്‍ വരെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.

സുനാമിയുണ്ടായാല്‍, വടക്കന്‍ തീരപ്രദേശത്ത് ആദ്യമേ തന്നെ തിരമാലകള്‍ എത്തുമെന്ന് കാലാവസ്ഥ ഏജന്‍സി വ്യക്തമാക്കി. തീരപ്രദേശങ്ങളില്‍ നിന്നു ആളുകള്‍ എത്രയും വേഗം മാറണമെന്നാണ് നിര്‍ദ്ദേശം. സുനാമി തിരമാലകൾ മൂലം നാശനഷ്ടങ്ങളുണ്ടായേക്കാമെന്നും കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

Also Read: Strait Of Hormuz: ഹോര്‍മുസിലേക്ക് കടക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കും; കടലിടുക്ക് വീണ്ടും അടച്ചു

സുനാമി തിരമാലകൾ ആവർത്തിച്ച് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ സുരക്ഷിത സ്ഥലങ്ങളില്‍ തുടരണമെന്നാണ് നിര്‍ദ്ദേശം. ക്രൈസിസ് മാനേജ്‌മെന്റ് ടീമിനെ രൂപീകരിച്ചതായി ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുന്നറിയിപ്പ് പുറപ്പെടുവിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന്‌ പ്രധാനമന്ത്രി സനേ തകായിച്ചി പറഞ്ഞു.

ജപ്പാൻ ഭൂകമ്പസാധ്യതയേറിയ പസഫിക് ‘റിംഗ് ഓഫ് ഫയർ’ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഒന്നിലധികം ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടുന്ന ഇടമാണിത്. പ്രതിവർഷം ഏകദേശം 1,500 ഓളം ഭൂകമ്പങ്ങൾ ജപ്പാനിൽ ഉണ്ടാകാറുണ്ട്. ലോകത്തെ ആകെ ഭൂകമ്പസാധ്യതയുടെ 18 ശതമാനവും ഈ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

മുൻകാലങ്ങളിൽ വലിയ ഭൂകമ്പങ്ങൾ ഗുരുതരമായ നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. 2011-ൽ ഉണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും അതിനെത്തുടർന്നുണ്ടായ സുനാമിയുമാണ് ഉദാഹരണം. . ഈ ദുരന്തത്തിൽ ഏകദേശം 18,500-ഓളം ആളുകൾ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു.

Follow Us