5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Saudi Arabia : ലൈസൻസില്ലാതെ ടാക്സി സർവീസ്; സൗദിയിൽ പിടികൂടിയത് 932 ഡ്രൈവർമാരെ

93 Taxi Drivers Held at Saudi Arabian Airports : വിമാനത്താവളങ്ങളിൽ ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തിയ 932 ഡ്രൈവർമാർ സൗദി അറേബ്യയിൽ പിടിയിൽ. റിയാദ്, മദീന, ജിദ്ദ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് പരിശോധന നടത്തിയത്.

Saudi Arabia : ലൈസൻസില്ലാതെ ടാക്സി സർവീസ്; സൗദിയിൽ പിടികൂടിയത് 932 ഡ്രൈവർമാരെ
സൗദി അറേബ്യ (Image Courtesy – Unsplash)
abdul-basith
Abdul Basith | Updated On: 20 Oct 2024 21:52 PM

ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തിയതിന് സൗദി അറേബ്യയിൽ പിടികൂടിയത് 932 ഡ്രൈവർമാരെ. സൗദി വിമാനത്താവളങ്ങളിൽ ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തിയ ഡ്രൈവർമാരെയാണ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിൽ പിടികൂടിയത്. റിയാദ് എയർപോർട്ടിൽ നിന്നാണ് ഏറ്റവുമധിക പേർ പിടിയിലായത്. റിയാദിനൊപ്പം മദീന, ജിദ്ദ തുടങ്ങിയ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനകളിലും നിരവധി പേർ പിടിയിലായി.

റിയാദ് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ അനധികൃത ടാക്സി സർവീസ് നടത്തിയ 379 പേർ പിടിയിലായി. ഇതോടെ ആറ് മാസത്തിനിടെ വിമാനത്താവളങ്ങളിൽ അനധികൃതമായി ടാക്സി സർവീസ് നടത്തി പിടിയിലായവരുടെ എണ്ണം 7550 ആയി. വിമാനത്താവളങ്ങളിൽ ടാക്സി സേവനത്തിനായി പ്രത്യേക ലൈസൻസ് എടുക്കേണ്ടതുണ്ട്. ഇത് എടുക്കാതെ ടാക്സി സർവീസ് നടത്തുന്നത് കുറ്റകരമാണ്. ഇത്തരത്തിൽ അനധികൃതമായി ടാക്സി സർവീസ് നടത്തിയവരാണ് പിടിയിലായത്.

Also Read : UAE Visa : ഇനി യുഎഇ യാത്ര എളുപ്പം; കൂടുതൽ ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ സൗകര്യം

വിമാനത്താവളങ്ങളിൽ 24 മണിക്കൂറും അംഗീകൃത ടാക്സി സർവീസുകൾ ലഭ്യമാണ്. 3600 അംഗീകൃത ടാക്സി സർവീസുകളാണ് വിമാനത്താവളങ്ങളിലുള്ളത്. 54 റെൻ്റ് എ കാർ സർവീസുകളും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ടാക്സികളെ മാത്രമേ ആശ്രയിക്കാവൂ എന്നാണ് യാത്രക്കാർക്ക് മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ, ഇത് മറികടന്നാണ് അനധികൃത ടാക്സിക്കാർ യാത്രക്കാരെ ആകർഷിക്കുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന ടാക്സി സർവീസുകൾക്ക് 5000 റിയാൽ പിഴ ചുമത്തും. വാഹനങ്ങൾ കണ്ടുകെട്ടി ഇവ യാർഡിലേക്ക് മാറ്റും. ഇതിനായി വരുന്ന ചിലവും ഇവരിൽ നിന്ന് ഈടാക്കും.

2018 മാർച്ചിലാണ് അനധികൃത ടാക്സി സർവീസുകൾക്ക് 5000 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ലൈസൻസില്ലാത്തവർ എത്രയും വേഗം ലൈസൻസുള്ള കമ്പനികളിലേക്ക് മാറണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

 

Latest News