AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അബുദാബിയിലെ BAPS ഹിന്ദു മന്ദിറിന് 2026-ലെ അന്താരാഷ്ട്ര ടോളറൻസ് പുരസ്കാരം

എമിറേറ്റ്‌സ് സ്‌കോളർ സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ്, അബ്രഹാമിക് ഫാമിലി ഹൗസ്, എമിറേറ്റ്‌സ് ജേണലിസ്റ്റ് അസോസിയേഷൻ, ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. ലോകത്തെ വിവിധ സമൂഹങ്ങൾക്കിടയിൽ ധാരണയും സഹകരണവും വളർത്തിയെടുക്കുന്നതിനുള്ള സംഭാവനകളെ കണക്കിലെടുത്ത് പ്രത്യേക ശാസ്ത്ര സമിതിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.

അബുദാബിയിലെ BAPS ഹിന്ദു മന്ദിറിന് 2026-ലെ അന്താരാഷ്ട്ര ടോളറൻസ് പുരസ്കാരം
Baps Hindu Mandir AwardImage Credit source: BAPS
Arun Nair
Arun Nair | Updated On: 04 Jun 2026 | 12:57 PM

യുഎഇ: അബുദബിയിലെ BAPS ഹിന്ദു മന്ദിറിന് 2026-ലെ അന്താരാഷ്ട്ര ടോളറൻസ് പുരസ്കാരം. ആഗോള ഐക്യം, പരസ്പര ബഹുമാനം, സമാധാനപരമായ സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. 3-ാമത് ഇന്റർനാഷണൽ ഡയലോഗ് ഓഫ് സിവിലൈസേഷൻസ് ആൻഡ് ടോളറൻസ് കോൺഫറൻസിൽ പുരസ്കാരം കൈമാറി. ലോകത്തെ വിവിധ സമൂഹങ്ങൾക്കിടയിൽ ധാരണയും സഹകരണവും വളർത്തിയെടുക്കുന്നതിനുള്ള സംഭാവനകളെ കണക്കിലെടുത്ത് പ്രത്യേക ശാസ്ത്ര സമിതിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.

എമിറേറ്റ്‌സ് സ്‌കോളർ സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ്, അബ്രഹാമിക് ഫാമിലി ഹൗസ്, എമിറേറ്റ്‌സ് ജേണലിസ്റ്റ് അസോസിയേഷൻ, ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.എമിറേറ്റ്‌സ് സ്‌കോളർ സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ്, അബ്രഹാമിക് ഫാമിലി ഹൗസ്, എമിറേറ്റ്‌സ് ജേണലിസ്റ്റ് അസോസിയേഷൻ, ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.

പുരസ്കാരം ഏറ്റുവാങ്ങി ബ്രഹ്മവിഹാരി സ്വാമി

നിർമ്മിത ബുദ്ധി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ശക്തമായ മൂല്യങ്ങളിലൂടെയും കുടുംബബന്ധങ്ങളിലൂടെയും മനുഷ്യത്വവും അതിനൊപ്പം വളരേണ്ടതുണ്ടെന്ന് ക്ഷേത്രത്തിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ ബ്രഹ്മവിഹാരി സ്വാമി പറഞ്ഞു. ഡിജിറ്റൽ ലോകത്തെ തടസ്സങ്ങളില്ലാതെ, കുടുംബാംഗങ്ങൾ ദിവസവും ഒരുമിച്ച് സമയം ചെലവഴിക്കേണ്ടതിൻ്റെയും പ്രാർത്ഥനകളിലും ചിന്തകളിലും പങ്കുചേരേണ്ടതിൻ്റെയും പ്രാധാന്യം അദ്ദേഹം തൻ്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പുരസ്കാരത്തിനായി തങ്ങളെ തിരഞ്ഞെടുത്തതിൽ അദ്ദേഹം തൻ്റെ നന്ദിയും വ്യക്തമാക്കി.

Follow Us