AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Abu Dhabi Work place safety: തൊഴിലിടങ്ങളിലെ സുരക്ഷ കർശനമാക്കാൻ അബുദാബി; പുതിയ ഖുദൂറാത്ത് പദ്ധതി ഇങ്ങനെ

Abu Dhabi Launches Qudorat Program: ഈ പുതിയ ചട്ടക്കൂട് പ്രകാരം വിദഗ്ധരെ ഒഎസ്എച്ച് ജനറൽ പ്രാക്ടീഷണർ, സീനിയർ പ്രാക്ടീഷണർ, ഓഡിറ്റർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചായിരിക്കും രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷന് മുൻപായി ഇവരുടെ യോഗ്യതകളും പ്രായോഗിക നൈപുണ്യവും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ, ഈ മേഖലയിലെ ആഗോള മാറ്റങ്ങൾക്കനുസരിച്ച് വിദഗ്ധർ തങ്ങളുടെ അറിവ് നിരന്തരം പുതുക്കുന്നുണ്ടെന്ന് ഈ പദ്ധതി ഉറപ്പാക്കുന്നു.

Abu Dhabi Work place safety:  തൊഴിലിടങ്ങളിലെ സുരക്ഷ കർശനമാക്കാൻ അബുദാബി; പുതിയ ഖുദൂറാത്ത് പദ്ധതി ഇങ്ങനെ
Abu Dhabi Launches Qudorat ProgramImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 23 Apr 2026 | 09:39 PM

അബുദാബി: എമിറേറ്റിലെ തൊഴിലിടങ്ങളിലെ സുരക്ഷയും ആരോഗ്യ നിലവാരവും മെച്ചപ്പെടുത്തുന്നതിനായി പുതിയ നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ. ഖുദൂറാത്ത് പ്രോഗ്രാമിന് കീഴിൽ തൊഴിൽപരമായ സുരക്ഷാ – ആരോഗ്യ പ്രാക്ടീഷണർമാരുടെയും സേവന ദാതാക്കളുടെയും രജിസ്ട്രേഷനായാണ് ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

തൊഴിൽ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ യോഗ്യതയും പ്രായോഗിക മികവും കൃത്യമായ മാനദണ്ഡങ്ങളിലൂടെ വിലയിരുത്തി അംഗീകാരം നൽകുക. വിദഗ്ധരായ തൊഴിലാളികളെ ഉറപ്പാക്കുന്നതിലൂടെ അപകടരഹിതമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക. വെറും യോഗ്യതാ സർട്ടിഫിക്കറ്റുകൾക്ക് അപ്പുറം, പ്രാക്ടീഷണർമാരുടെ യഥാർത്ഥ പ്രവർത്തനക്ഷമത കൂടി വിലയിരുത്തുന്ന രീതിയാണിത്.

Also Read – നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്ത പ്രവാസികൾക്ക് തിരിച്ചടി,മെയ് 15 വരെ സർവീസുകൾ റദ്ദാക്കി ജസീറ എയർവേസ്

ഈ പുതിയ ചട്ടക്കൂട് പ്രകാരം വിദഗ്ധരെ ഒഎസ്എച്ച് ജനറൽ പ്രാക്ടീഷണർ, സീനിയർ പ്രാക്ടീഷണർ, ഓഡിറ്റർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചായിരിക്കും രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷന് മുൻപായി ഇവരുടെ യോഗ്യതകളും പ്രായോഗിക നൈപുണ്യവും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ, ഈ മേഖലയിലെ ആഗോള മാറ്റങ്ങൾക്കനുസരിച്ച് വിദഗ്ധർ തങ്ങളുടെ അറിവ് നിരന്തരം പുതുക്കുന്നുണ്ടെന്ന് ഈ പദ്ധതി ഉറപ്പാക്കുന്നു.

ഒ എസ്എ ച്ച് സേവന ദാതാക്കൾക്കും പ്രാക്ടീഷണർമാർക്കും അബുദാബി ഗവൺമെന്റ് ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമായ TAMM വഴി ലളിതമായി രജിസ്റ്റർ ചെയ്യാം. പൊതുജനാരോഗ്യം എന്നത് തൊഴിലിടങ്ങളിൽ കൂടി വ്യാപിപ്പിക്കാനുള്ള അബുദാബിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. വിവിധ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ വിശ്വസനീയമായ രീതിയിൽ നടപ്പിലാക്കാൻ ഇത് വഴിയൊരുക്കും. കൂടാതെ വരും മാസങ്ങളിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഉച്ചസമയത്തെ നിർബന്ധിത ജോലി വിലക്ക് കർശനമായി നടപ്പിലാക്കും. തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതലുകളെക്കുറിച്ചും വിവിധ ഭാഷകളിൽ ബോധവൽക്കരണം നൽകാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി.

Follow Us