AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്

US Extends Middle East Troop Deployment to 2027 as Iran Conflict Intensifies: അമേരിക്കയുടെ ഉപരോധങ്ങളെയും സമ്മർദ്ദങ്ങളെയും ഇറാന് പ്രതിരോധിക്കാനാകുമെന്നും, അടുത്ത പ്രസിഡൻ്റ് അധികാരമേൽക്കുന്നത് വരെ സംഘർഷം നീണ്ടുപോയേക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടിയതായാണ് വിവരം. നവംബറിൽ നടക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം യുദ്ധം അവസാനിക്കുമെന്ന ട്രംപിൻ്റെ പരസ്യ പ്രസ്താവനകൾക്ക് വിരുദ്ധമാണ് ഉപദേശകരുടെ വിലയിരുത്തൽ

ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 11 Sep 2026 | 07:59 AM

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകാലാവധി മുഴുവൻ നീണ്ടുനിന്നേക്കാമെന്നും, 2029 ജനുവരി വരെ യുദ്ധം തുടരാൻ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് ഉപദേശകർ ട്രംപിന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘വാൾസ്ട്രീറ്റ് ജേണൽ’ ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. യു.എസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചത് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അമേരിക്കയുടെ ഉപരോധങ്ങളെയും സമ്മർദ്ദങ്ങളെയും ഇറാന് പ്രതിരോധിക്കാനാകുമെന്നും, അടുത്ത പ്രസിഡൻ്റ് അധികാരമേൽക്കുന്നത് വരെ സംഘർഷം നീണ്ടുപോയേക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടിയതായാണ് വിവരം. നവംബറിൽ നടക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം യുദ്ധം അവസാനിക്കുമെന്ന ട്രംപിൻ്റെ പരസ്യ പ്രസ്താവനകൾക്ക് വിരുദ്ധമാണ് ഉപദേശകരുടെ വിലയിരുത്തൽ. കൂടുതൽ കാലം പിടിച്ചുനിൽക്കാൻ ഇറാന് കഴിയില്ലെന്നും തിരഞ്ഞെടുപ്പിന് പിന്നാലെ യുദ്ധം അവസാനിക്കുമെന്നുമായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഏഴാം മാസത്തിലേക്ക് കടന്ന് സംഘർഷം

ഇറാൻ-യു.എസ് യുദ്ധം ഏഴാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. സംഘഷങ്ങളിൽ ഇതുവരെ 18 അമേരിക്കൻ സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ കൈകളിലാണെന്നും, ഇറാൻ്റെ സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞുവെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം, പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികരുടെ കാലാവധി 2027 വരെ നീട്ടാൻ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തീരുമാനിച്ചതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

തുടക്കത്തിൽ ചെറിയ സൈനിക നീക്കമെന്ന് വിശേഷിപ്പിച്ചിരുന്ന സംഘർഷം ഇപ്പോൾ വലിയ തോതിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. നിലവിൽ 50,000-ത്തോളം യു.എസ് സൈനികരും 19 യുദ്ധക്കപ്പലുകളും ഫൈറ്റർ സ്ക്വാഡ്രനുകളും വ്യോമ പ്രതിരോധ യൂണിറ്റുകളും മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇവരെ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം സംഘർഷ മേഖലയിൽ തന്നെ നിലനിർത്താനാണ് യു.എസ് സൈന്യത്തിൻ്റെ തീരുമാനം.

ഫെബ്രുവരി 28-ന് ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമാകുന്നത്; ഈ ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനി ഉൾപ്പെടെയുള്ള ഇറാനിലെ പ്രധാന നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.

English Summary

White House advisers privately warn President Trump that the US-Iran war could extend until 2029, contradicting his claims of a swift end. Meanwhile, the US is extending Middle East troop deployments to 2027.

Follow Us