AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Australian Teen Hero: ഇതാ ഒരു സൂപ്പർമാൻ, ഈ 13കാരൻ കുടുംബത്തെ രക്ഷിക്കാൻ നടുക്കടലിൽ ചെയ്തത് അതിസാഹസം

Australian Teen Hailed as Hero After Rescue Family: വിനോദയാത്രയ്ക്കിടെ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് ഓസ്റ്റിന്റെ അമ്മയും രണ്ട് സഹോദരങ്ങളും കടലിൽ 14 കിലോമീറ്ററോളം ദൂരേക്ക് ഒഴുകിപ്പോയി. കുടുംബം അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ ഓസ്റ്റിൻ, സഹായം തേടി കരയിലേക്ക് നീന്താൻ തീരുമാനിച്ചു.

Australian Teen Hero: ഇതാ ഒരു സൂപ്പർമാൻ, ഈ 13കാരൻ കുടുംബത്തെ രക്ഷിക്കാൻ നടുക്കടലിൽ ചെയ്തത് അതിസാഹസം
Australia sea rescueImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 04 Feb 2026 | 05:09 PM

പെർത്ത്: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ക്വിൻഡാലപ് ബീച്ചിലുണ്ടായ അപകടത്തിൽ നിന്ന് തന്റെ കുടുംബത്തെ സാഹസികമായി രക്ഷിച്ച് 13-കാരനായ ഓസ്റ്റിൻ ആപ്പിൾബി. വിനോദയാത്രയ്ക്കിടെ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് ഓസ്റ്റിന്റെ അമ്മയും രണ്ട് സഹോദരങ്ങളും കടലിൽ 14 കിലോമീറ്ററോളം ദൂരേക്ക് ഒഴുകിപ്പോയി.

കുടുംബം അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ ഓസ്റ്റിൻ, സഹായം തേടി കരയിലേക്ക് നീന്താൻ തീരുമാനിച്ചു. കയാക്ക് തകരാറിലായതോടെ ജീവൻ പണയപ്പെടുത്തി 4 കിലോമീറ്ററിലധികം ദൂരം നാല് മണിക്കൂർ കൊണ്ടാണ് ഈ കൗമാരക്കാരൻ നീന്തിത്തീർത്തത്. വൈകുന്നേരത്തോടെ കരയിലെത്തിയ ഓസ്റ്റിൻ ഉടൻ തന്നെ എമർജൻസി സർവീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുടുംബത്തെ സുരക്ഷിതമായി കണ്ടെത്തി.

വലിയ തിരച്ചിലിനൊടുവിലാണ് തീരത്ത് നിന്നും 14 കിലോമീറ്റർ അകലെ ഒഴുകിനടക്കുകയായിരുന്ന അമ്മയെയും സഹോദരങ്ങളെയും രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. താൻ സുരക്ഷിതനാണോ എന്ന് പോലും അറിയാതെ കടലിൽ കഴിഞ്ഞ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഓസ്റ്റിന്റെ ശബ്ദം കേൾക്കുന്നത് വരെ അത് പേടിസ്വപ്നമായിരുന്നു.

താനൊരു ഹീറോയല്ലെന്നും ആ സാഹചര്യത്തിൽ ചെയ്യേണ്ടത് മാത്രമാണ് ചെയ്തതെന്നുമാണ് ഓസ്റ്റിന്റെ പ്രതികരണം. എന്നാൽ, ഓസ്റ്റിന്റെ നിശ്ചയദാർഢ്യവും ധൈര്യവുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് അധികൃതർ പ്രകീർത്തിച്ചു. പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ട കുടുംബം ഇപ്പോൾ സുരക്ഷിതരാണ്.

Follow Us