Pakistan Baloch Rebels: പാകിസ്താനിൽ ആക്രമണം തുടർന്ന് ബലൂച്ച് വിമതര്‍; മംഗോച്ചാർ പിടിച്ചെടുത്തതായി റിപ്പോർട്ട്

Pakistan Baloch Rebels: ഇന്ത്യ പാക് സംഘർഷം തുടരുന്നതിനിടെ വൻതോതിലുള്ള ആക്രമണങ്ങളാണ് പാകിസ്താൻ സൈന്യത്തിന് നേരെ ബിഎൽഎ നടത്തിയത്. ഇത് പാകിസ്താന് വലിയ തോതിലുള്ള പ്രത്യാഘാതമാണ് ഉണ്ടാക്കിയത്.

Pakistan Baloch Rebels: പാകിസ്താനിൽ ആക്രമണം തുടർന്ന് ബലൂച്ച് വിമതര്‍; മംഗോച്ചാർ പിടിച്ചെടുത്തതായി റിപ്പോർട്ട്
Updated On: 

10 May 2025 18:27 PM

പാകിസ്താനിൽ ആക്രമണം തുടർന്ന് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതിന് പിന്നാലെ കലാത് ജില്ലയിലെ മംഗോച്ചാർ നഗരവും ബലൂച്ച് വിമതർ പിടിച്ചെടുത്തതായി റിപ്പോർട്ട്. 39 വ്യത്യസ്ത സ്ഥലങ്ങളിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി തങ്ങൾ മുന്നോട്ട് പോവുകയാണെന്നും ബിഎല്‍എ ജിയാന്‍ഡ് ബലൂച്ച് പറഞ്ഞു.

ബലൂചിസ്ഥാനിലെ ധാതുസമ്പത്ത് വേർതിരിച്ചെടുക്കാൻ സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സൈനിക വാഹനവ്യൂഹങ്ങൾക്ക് നേരെയുള്ള ആക്രമണം, പോലീസ് സ്റ്റേഷനുകൾ പിടിച്ചെടുക്കൽ, ഹൈവേ ഉപരോധം, ചാരവൃത്തി തടയൽ എന്നീ ആക്രമണങ്ങളുടെ ഉത്തരവാദിത്തമാണ് ബലൂച്ച് വിമതർ ഏറ്റെടുത്തത്.

ഇന്ത്യ പാക് സംഘർഷം തുടരുന്നതിനിടെ വൻതോതിലുള്ള ആക്രമണങ്ങളാണ് പാകിസ്താൻ സൈന്യത്തിന് നേരെ ബിഎൽഎ നടത്തിയത്. ഇത് പാകിസ്താന് വലിയ തോതിലുള്ള പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസം പാക് സൈന്യത്തിന്റെ വാഹനം തടഞ്ഞ് തടവുകാരെ ബിഎല്‍എ മോചിപ്പിച്ചിരുന്നു. ശേഷം ഏഴ് സൈനികരെയാണ് അവര്‍ വധിച്ചത്. അതിനുമുമ്പ്  സൈനിക വാഹനത്തിന് നേരെ ബിഎല്‍എ നടത്തിയ സ്‌ഫോടനത്തില്‍ 20 സൈനികരാണ് കൊല്ലപ്പെട്ടത്. കൂടാതെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന പാകിസ്താൻ പതാക പിഴുതെറിഞ്ഞ് ഇവർ സ്വന്തം പതാക സ്ഥാപിക്കുകയാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും