Bangladesh: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; ബംഗ്ലാദേശ് വീണ്ടും സംഘർഷഭരിതം, ഏറ്റുമുട്ടലിൽ 2 മരണം

Sheikh Hasina death sentence: ഓഗസ്റ്റിൽ നടന്ന പൊലീസ് നടപടി സംബന്ധിച്ച കേസിലാണ് കോടതിയുടെ വിധി. 2024 ജൂലായിലുണ്ടായ പ്രക്ഷോഭത്തെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഹസീന രാജിവെച്ചത്.  രാജ്യം വിട്ട ഹസീന അന്നുമുതൽ ഇന്ത്യയിലാണ് കഴിയുന്നത്.

Bangladesh: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; ബംഗ്ലാദേശ് വീണ്ടും സംഘർഷഭരിതം, ഏറ്റുമുട്ടലിൽ 2 മരണം

Sheikh Hasina

Updated On: 

18 Nov 2025 | 09:12 AM

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ ബംഗ്ലാദേശ് വീണ്ടും സംഘർഷഭരിതമായി. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) വധശിക്ഷ വിധിച്ചതിനെത്തുടർന്ന് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് പ്രവർത്തകരും എതിരാളികളും തമ്മിൽ ഏറ്റമുട്ടിയതോടെയാണ് ബംഗ്ലാദേശ് വീണ്ടും പ്രക്ഷുബ്ധമായത്. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം ഹസീന സർക്കാരിനെ താഴെയിറക്കിയ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ നടന്ന ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ’ ചുമത്തിയാണ് കോടതിയുടെ നിർണായക വിധി. കോടതി വിധി പുറത്തുവന്നതോടെ തലസ്ഥാനമായ ധാക്കയിലും മറ്റ് പ്രദേശങ്ങളിലും അവാമി ലീഗ് അനുകൂലികളും എതിർ ചേരിയിലുള്ളവരും തമ്മിൽ വലിയ തോതിലുള്ള ഏറ്റുമുട്ടലുകളുണ്ടായി.

ALSO READ: ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീനയുടെ വധശിക്ഷ ബംഗ്ലാദേശ് എങ്ങനെ നടപ്പിലാക്കും? മുന്‍പ്രധാനമന്ത്രിയെ ധാക്കയ്ക്ക് കൈമാറുമോ?

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസിന് ബാറ്റൺ, സൗണ്ട് ഗ്രനേഡ്, കണ്ണീർ വാതകം എന്നിവ പ്രയോഗിക്കേണ്ടി വന്നതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിലവിൽ അതീവ ജാഗ്രത തുടരുകയാണ്.

കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന പൊലീസ് നടപടി സംബന്ധിച്ച കേസിലാണ് കോടതിയുടെ വിധി. 2024 ജൂലായിലുണ്ടായ പ്രക്ഷോഭത്തെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഹസീന രാജിവെച്ചത്.  രാജ്യം വിട്ട ഹസീന അന്നുമുതൽ ഇന്ത്യയിലാണ് കഴിയുന്നത്. യുഎന്നിന്റെ കണക്ക് പ്രകാരം ജൂലായ് 15 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തിൽ ഏകദേശം 1400-ഓളം പേരാണ് കൊല്ലപ്പെട്ടത്.

Loading...
Unable to load recommendations.
Follow Us
Related Stories
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം
Houthi Attack: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ