White House: വൈറ്റ് ഹൗസ് വാർത്താ സമ്മേളനങ്ങളിൽ മുൻനിര സീറ്റ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്

പുതിയതായി ആരംഭിച്ച വെബ്സൈറ്റ് വഴി പ്രസ് ക്രെഡൻഷ്യലുകൾക്ക് അപേക്ഷിക്കാൻ സ്വതന്ത്ര പത്രപ്രവർത്തകർ, പോഡ്‌കാസ്റ്റർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്

White House: വൈറ്റ് ഹൗസ് വാർത്താ സമ്മേളനങ്ങളിൽ മുൻനിര സീറ്റ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്

White House New Changes

Published: 

29 Jan 2025 12:37 PM

അധികാരത്തിൽ എത്തിയതിന് പിന്നാലെ പുതിയ മാറ്റങ്ങൾ നടപ്പാക്കുകയാണ് ട്രംപ് ഭരണകൂടം. ഇതിൻ്റെ ഭാഗമായി ഇനി മുതൽ വൈറ്റ് ഹൗസിലെ വാർത്താ സമ്മേളനങ്ങളിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനും പങ്കെടുക്കാം. ഇവർക്കായി പ്രസ് ബ്രീഫിംഗ് റൂമിൽ സീറ്റുകൾ അനുവദിക്കുമെന്ന് ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റിൻ്റെ നേതൃത്വത്തിലാണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്. ബ്രീഫിംഗ് റൂമിൽ മുമ്പ് അക്രഡിറ്റഡ് പത്ര പ്രവർത്തകരല്ലാതെ മറ്റാർക്കും പ്രവേശനമില്ലായിരുന്നു.

“ദശലക്ഷക്കണക്കിന് അമേരിക്കക്കാർ, പ്രത്യേകിച്ച് ചെറുപ്പക്കാർ, പരമ്പരാഗത ടെലിവിഷനിൽ നിന്നും പത്രങ്ങളിൽ നിന്നും മാറി പോഡ്‌കാസ്റ്റുകൾ, ബ്ലോഗുകൾ, സോഷ്യൽ മീഡിയ, മറ്റ് സ്വതന്ത്ര പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ വാർത്തകൾ അറിയുന്ന കാലമാണിതെന്നും ഇതിൻ്റെ ഭാഗമായാണ് മാറ്റമെന്നും ലെവിറ്റ് ചൊവ്വാഴ്ച തൻ്റെ ആദ്യ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.വെറും 27 വയസ്സുള്ള ലിവിറ്റ് വൈറ്റ് ഹൗസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറിയാണ്.

വൈറ്റ് ഹൗസ് പുതിയതായി ആരംഭിച്ച വെബ്സൈറ്റായ whitehouse.gov/newmedia വഴി പ്രസ് ക്രെഡൻഷ്യലുകൾക്ക് അപേക്ഷിക്കാൻ സ്വതന്ത്ര പത്രപ്രവർത്തകർ, പോഡ്‌കാസ്റ്റർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. ലഭിക്കുന്ന അപേക്ഷകൾ പ്രസ്സ് സെക്രട്ടറിയുടെ പ്രത്യേക ടീം അവലോകനം ചെയ്യും. സീക്രട്ട് സർവ്വീസിൻ്റെ കൂടെ അനുമതി ലഭിച്ചാൽ അവ പാസാക്കി പ്രസ് ക്രഡൻഷ്യലുകൾ ലഭ്യമാക്കും. പ്രസ് സെക്രട്ടറിയുടെ ജീവനക്കാർക്കായി നീക്കിവച്ചിരിക്കുന്ന ബ്രീഫിംഗ് റൂമിലെ മുൻ നിര സീറ്റായിരിക്കും ന്യൂമീഡിയ പ്രതിനിധികൾക്കായി മാറ്റി വെക്കുന്നത്. പുതിയ തീരുമാനം വഴി ജനകീയമാവുക എന്നതാണ് ട്രംപ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും