Israel-Iran Conflict: യുദ്ധം അവസാനിച്ചുവെന്ന് ട്രംപ്, ഒന്നും തീര്‍ന്നിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍

Iran Warns US: ഡൊണാള്‍ഡ് ട്രംപിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടരാനാണ് ഇറാന്റെ തീരുമാനം. സാമ്പത്തികമായ ആഘാതങ്ങളിലൂടെ മാത്രമേ യുദ്ധം അവസാനിക്കൂവെന്ന സൂചനയും ഖരാസി നല്‍കുന്നുണ്ട്.

Israel-Iran Conflict: യുദ്ധം അവസാനിച്ചുവെന്ന് ട്രംപ്, ഒന്നും തീര്‍ന്നിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍

ഡൊണാൾഡ് ട്രംപ്

Published: 

10 Mar 2026 | 06:11 AM

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെഹ്‌റാനില്‍ ഇനി ഒന്നും അവശേഷിക്കുന്നില്ലെന്നും ഇറാന്റെ നാവികസേന, ആശവിനിമയ സൗകര്യങ്ങള്‍, വ്യോമസേന എല്ലാം നശിച്ചുവെന്നും സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും അതുവഴി കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു. ഹോര്‍മുസ് കടലിടുക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചനയിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അമേരിക്കയോടും സഖ്യകക്ഷികളോടും എത്രനാള്‍ വേണമെങ്കിലും യുദ്ധം ചെയ്യാന്‍ തയാറാണെന്നാണ് ഇറാന്റെ പക്ഷം. നിലവില്‍ നയതന്ത്ര ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ഇറാന്‍ പരമോന്നത നേതാവിന്റെ വിദേശനയ ഉപദേഷ്ടാവ് കമാല്‍ ഖരാസി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത ആക്രമണം തുടരുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കുന്നുണ്ട്.

ഡൊണാള്‍ഡ് ട്രംപിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടരാനാണ് ഇറാന്റെ തീരുമാനം. സാമ്പത്തികമായ ആഘാതങ്ങളിലൂടെ മാത്രമേ യുദ്ധം അവസാനിക്കൂവെന്ന സൂചനയും ഖരാസി നല്‍കുന്നുണ്ട്. നേരത്തെ നടന്ന ചര്‍ച്ചകളില്‍ ട്രംപ് പല വാഗ്ദാനങ്ങളും ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിഷയത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടണമെന്ന നിലപാടും ഇറാനുണ്ട്.

Also Read: Iran-Israel Tension: ഇറാനില്‍ വ്യാപക ആക്രമണവുമായി ഇസ്രായേല്‍; മൊജ്തബയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരങ്ങള്‍

അതേസമയം, ഇറാനിലെ എണ്ണ സംഭരണശാലകളില്‍ ബോംബിട്ട ഇസ്രായേല്‍ നീക്കം അപ്രതീക്ഷിതമെന്ന് യുഎസ് പ്രതികരണം. സംഭരണശാലകള്‍ ആക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് യുഎസിന്റെ നിലപാട്. ഈ നീക്കം സാധാരണക്കാരായ ഇറാന്‍ പൗരന്മാര്‍ക്ക് വെല്ലുവിളിയാകും. മാത്രമല്ല ഭരണകൂടത്തിന് കൂടുതല്‍ പിന്തുണ ലഭിക്കുന്നതിന് വഴിയൊരുക്കുമെന്ന അഭിപ്രായവും യുഎസിനുണ്ട്.

എന്നാല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇറാന്റെ സൈനിക സംവിധാനങ്ങള്‍ക്ക് ഇവിടെ നിന്നാണ് എണ്ണ ലഭിക്കുന്നതെന്നും അത് അവസാനിപ്പിക്കാനാണ് ആക്രമണമെന്നുമാണ് ഇസ്രായേലിന്റെ വാദം.

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ