AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-Israel Tension: ഇറാനില്‍ വ്യാപക ആക്രമണവുമായി ഇസ്രായേല്‍; മൊജ്തബയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരങ്ങള്‍

Israel's Wide-Scale Strikes On Iran: ഇറാനിലെ വിവിധ ഇടങ്ങളില്‍ വ്യാപക ആക്രണം ആരംഭിച്ചതായി ഇസ്രായേല്‍. ടെഹ്‌റാൻ, ഇസ്ഫഹാൻ, തെക്കൻ ഇറാൻ എന്നിവിടങ്ങളിലാണ് ആക്രമണം.

Iran-Israel Tension: ഇറാനില്‍ വ്യാപക ആക്രമണവുമായി ഇസ്രായേല്‍; മൊജ്തബയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരങ്ങള്‍
ടെഹ്‌റാനിൽ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ തകർന്ന എണ്ണ സംഭരണശാലImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 09 Mar 2026 | 06:00 PM

ടെഹ്‌റാന്‍: ഇറാനിലെ വിവിധ ഇടങ്ങളില്‍ വ്യാപക ആക്രമണം ആരംഭിച്ചതായി ഇസ്രായേല്‍. ടെഹ്‌റാൻ, ഇസ്ഫഹാൻ, തെക്കൻ ഇറാൻ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തുന്നത്. ടെഹ്‌റാൻ, ഇസ്ഫഹാൻ, തെക്കൻ ഇറാൻ എന്നിവിടങ്ങളിലെ ഇറാനിയൻ ഭീകര ഭരണകൂടത്തിന്റെ കേന്ദ്രങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ ആരംഭിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ഒരു പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഹിസ്ബുള്ളയുടെ ലെബനിലെ കേന്ദ്രങ്ങള്‍ക്കെതിരെയും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സ്ഥലം മാറണമെന്ന് ഐഡിഎഫ് നിര്‍ദ്ദേശം നല്‍കി. തെക്കന്‍ ലെബനന്‍ ലക്ഷ്യമിട്ടാണ് ഐഡിഎഫ് ആക്രമണം നടത്തിയത്.

അതിനിടെ, ഇറാന്റെ പുതിയ പരമോന്നത നേതാവ്‌ മൊജ്തബ ഖമേനിക്ക് പിന്തുണ പ്രഖ്യാപിച്ച് ടെഹ്‌റാനിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ ആയിരങ്ങള്‍ ഒത്തുകൂടി. മൊജ്തബ ഖമേനിക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ടെഹ്‌റാന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും, റഷ്യ ഇറാന്റെ വിശ്വസ്ത പങ്കാളിയായിരിക്കുമെന്നും പുടിന്‍ മൊജ്തബ ഖമേനിക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.

Also Read: Israel-Iran Conflict: ഇറാനില്‍ പരമോന്നത നേതാവിനെ അധികകാലം വാഴിക്കില്ല; ഇനി മൊജ്തബ നയിക്കും

യുഎസ്-ഇസ്രായേല്‍ ആക്രണത്തില്‍ കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവ് ആയത്തുല അലി ഖമേനിയുടെ മകനാണ് മൊജ്തബ. തന്റെ പിതാവിന്റെ പിൻഗാമിയായി അയത്തുള്ള മൊജ്തബ ഖമേനി തിരഞ്ഞെടുക്കപ്പെട്ടത് ഇസ്രായേലിനെയും അമേരിക്കയെയും നിരാശയിലാക്കിയെന്ന് ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി പറഞ്ഞു.

Follow Us