Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
Kheshm Island Hit by Another Explosion, West Asia Conflict Shows No End: ഇറാനിയന്‍ ലക്ഷ്യങ്ങളില്‍ യുഎസ് സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകളെയും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെയും ഇറാന്‍ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ആക്രമണം അമേരിക്ക ശക്തമാക്കിയത്.
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ദ്വീപിന്റെ തീരത്ത് സ്‌ഫോടന ശബ്ദം കേട്ടതായി ഇറാനിയന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ച് മിനിറ്റുകള്‍ക്ക് മുമ്പ് ഖേഷ്വം ദ്വീപിന്റെ തീരത്തായ രണ്ട് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടുവെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല.
ഇറാനിയന്‍ ലക്ഷ്യങ്ങളില്‍ യുഎസ് സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകളെയും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെയും ഇറാന്‍ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ആക്രമണം അമേരിക്ക ശക്തമാക്കിയത്.
ഹോര്‍മുസ് കൈവിടില്ല
ഹോര്‍മുസ് കടലിടുക്ക് കൈവിട്ടുള്ള കരാറുകള്‍ക്ക് ഇറാന്‍ ഒരിക്കലും സമ്മതിക്കില്ലെന്ന് യുഎസ് നയതന്ത്രജ്ഞന്‍. തന്ത്രപരമായ പ്രതിരോധത്തിനുള്ള മാര്‍ഗമായാണ് ഇറാന്‍ ഹോര്‍മുസിനെ കാണുന്നത്. അതിനാല്‍ തന്നെ കടലിടുക്കിന്റെ നിയന്ത്രണം പൂര്‍ണമായി ഉപേക്ഷിക്കാന്‍ ഇറാന്‍ ഒരിക്കലും തയാറാകില്ലെന്ന് യുഎസ് നയതന്ത്രജ്ഞനും മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫെലോയുമായ അലന്‍ ഐര്‍ പറഞ്ഞു.
അമേരിക്കയും ഇസ്രായേലും ഭാവിയില്‍ നടത്താന്‍ സാധ്യതയുള്ള ആക്രമണങ്ങള്‍ തടയുന്നതിലാണ് നിലവില്‍ ഇറാന്‍ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനുള്ള ഏക മാര്‍ഗമായി കടലിടുക്കിന്റെ നിയന്ത്രണം അവര്‍ കാണുന്നു. അതിനാല്‍ തന്നെ കടലിടുക്കിന്റെ കാര്യത്തില്‍ വിലപേശിയിട്ട് കാര്യമില്ല. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കണമെങ്കില്‍ അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും കടലിടുക്കിന്റെ നിയന്ത്രണം ഇറാന് തന്നെയാണെന്ന് അംഗീകരിക്കേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്
അമേരിക്കയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇറാഖിലേക്കും നയതന്ത്രം മാറിയിട്ടുണ്ടെന്നും അവശ്യമായ തരത്തിലുള്ള നയതന്ത്രം നിലനിര്‍ത്താന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും ഐര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാന്‍-യുഎഇ വിടവ് നികത്തി ഇന്ത്യ
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇറാനും യുഎഇയും തമ്മിലുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ ചര്‍ച്ചയായി. ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും അബുദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മിലുള്ള അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്ക് വേദിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 140 ഖണ്ഡികകളുള്ള പ്രഖ്യാപനം ഇരുരാജ്യങ്ങളും അംഗീകരിച്ചു.
English Summary
Another explosion has been reported on Kheshm Island as tensions continue to grip West Asia. The latest incident adds to concerns over the ongoing conflict and rising instability in the region.