Donald Trump: ‘ആരെയും കൊല്ലാനോ വേദനിപ്പിക്കാനോ ട്രംപിന് താത്പര്യമില്ല’; മിനസോട്ട സംഭവത്തില്‍ വൈറ്റ് ഹൗസ്
White House Response Over Minnesota Killing: ട്രംപിന്റെ സഹായി എന്നാരോപിച്ച്, ആഭ്യന്തര ഭീകരന്‍ എന്ന് മുദ്രകുത്തിയ ശേഷം അലക്‌സ് പ്രെറ്റിയെ ഫെഡറല്‍ ഏജന്റുമാര്‍ വെടിവെച്ച് കൊന്നത് ഒരു ദുരന്തമായാണ് തങ്ങള്‍ വിലയിരുത്തുന്നത്.
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആരെയും കൊല്ലാനോ വേദനിപ്പിക്കാനോ ആഗ്രഹമില്ലെന്ന് വൈറ്റ് ഹൗസ്. മിനസോട്ടയിലെ മിനിയപ്പലിസില്‍ യുഎസ് പൗരനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതികരണം. അമേരിക്കന്‍ തെരുവുകളില്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതും കൊല്ലപ്പെടുന്നതും കാണാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ട്രംപിന്റെ സഹായി എന്നാരോപിച്ച്, ആഭ്യന്തര ഭീകരന്‍ എന്ന് മുദ്രകുത്തിയ ശേഷം അലക്‌സ് പ്രെറ്റിയെ ഫെഡറല്‍ ഏജന്റുമാര്‍ വെടിവെച്ച് കൊന്നത് ഒരു ദുരന്തമായാണ് തങ്ങള്‍ വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഓര്‍ത്ത് ഞങ്ങള്‍ ദുഃഖിക്കുന്നു. ഒരമ്മ എന്ന നിലയില്‍, മകന്റെ ജീവന്‍ നഷ്ടപ്പെടുന്നത് തനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല, ലീവിറ്റ് കൂട്ടിച്ചേര്‍ത്തു.
ഇമിഗ്രേഷന്‍ ഏജന്റ് വാഹനപരിശോധനയ്ക്കിടെയാണ് യുഎസ് പൗരനായ അലക്‌സ് ജെഫ്രി പ്രെറ്റി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരുമാസത്തിനിടെ മിനസോട്ടയില്‍ വെച്ച് യുഎസ് പൗരന്‍ വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ സംഭവം കൂടിയാണിത്.
Also Read: Donald Trump: കാനഡയ്ക്ക് 100% താരിഫ്; ട്രംപിനെ ചൊടിപ്പിച്ചത് ചൈന കരാര്‍
നമ്മുടെ തെരുവുകളില്‍ നിന്ന് നിയമവിരുദ്ധ കുടിയേറ്റക്കാരെ നീക്കം ചെയ്യാനും, കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും സ്വന്തം ജീവന്‍ പോലും നല്‍കുന്ന ഫെഡറല്‍ നിയമ നിര്‍വഹണ ഉദ്യോഗസ്ഥരെ കുറിച്ച് ഡെമോക്രാറ്റുകള്‍ നുണ പ്രചരിപ്പിക്കുകയാണെന്നും ലീവിറ്റ് കുറ്റപ്പെടുത്തി.
നിയമലംഘകരെയും കുടിയേറ്റക്കാരെയും നാടുകടത്തുകയും അമേരിക്കയെ സുരക്ഷിതമാക്കുകയും ചെയ്യുന്ന നടപടികളില്‍ നിന്ന് ട്രംപ് ഒരിക്കലും പിന്നോട്ട് പോകില്ല. ആ ശ്രമത്തിലേക്കുള്ള എല്ലാ സഹകരണത്തെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. ജയിലുകളിലുള്ള
കുടിയേറ്റക്കാരെയും നിയമലംഘകരെയും ഉടന്‍ ഫെഡറല്‍ അധികാരികള്‍ക്ക് കൈമാറണമെന്നും മിനസോട്ടയിലെ നേതാക്കളോട് പ്രസ് സെക്രട്ടറി ആവശ്യപ്പെട്ടു.