AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തി; ലോകനേതാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി

Republic Day 2026: ഇന്ത്യയ്ക്ക് റിപ്പബ്ലിക ദിനാശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ഭൂട്ടാന്‍, ഫ്രാന്‍സ്, സൈപ്രസ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ക്കാണ് മോദി നന്ദി അറിയിച്ചത്.

PM Modi: 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തി; ലോകനേതാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി
Narendra Modi Image Credit source: PTI
Jayadevan AM
Jayadevan AM | Published: 27 Jan 2026 | 07:34 AM

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് റിപ്പബ്ലിക ദിനാശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാന്‍, ഫ്രാന്‍സ്, സൈപ്രസ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ക്കാണ് മോദി എക്‌സിലൂടെ നന്ദി അറിയിച്ചത്. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിൽ ഊഷ്മളമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെയ്ക്കും ഭൂട്ടാൻ ജനതയ്ക്കും നന്ദി അറിയിക്കുന്നുവെന്ന് മോദി കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ബന്ധവും കൂടുതല്‍ ശക്തമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും മോദി നന്ദി അറിയിച്ചു. മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്നും, ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സിനും നരേന്ദ്ര മോദി നന്ദി അറിയിച്ചു. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃദ് രാജ്യങ്ങളിലൊന്നാണ് സൈപ്രസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം മികച്ചതാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സിനെ മോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു.

Also Read: Republic Day 2026: ഇന്ദ്രപ്രസ്ഥത്തില്‍ വിസ്മയക്കാഴ്ചകള്‍; ആഘോഷ നിറവില്‍ രാജ്യം

റിപ്പബ്ലിദ് ദിനാശംസകള്‍ നേര്‍ന്ന മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവിന് നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റും മോദി എക്‌സില്‍ പങ്കുവച്ചു. റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേര്‍ന്ന പ്രസിഡന്റ് മുയിസുവിന് നന്ദി. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാം. വരാനിരിക്കുന്ന ഫെസ്റ്റിവല്‍ സീസണിന് മുന്നോടിയായി മാലിദ്വീപിന് ആശംസകള്‍ നേരുന്നുവെന്നും മോദി കുറിച്ചു.