Bengaluru Airport Train: ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിലേക്ക് ട്രെയിന്‍; റൂട്ടും സ്റ്റോപ്പുമിതാ
Majestic to BLR Airport Train: 4,100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2030 മാര്‍ച്ചോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ബെംഗളൂരുവിന്റെ ഹൃദയഭാഗമായ മജസ്റ്റിക്കില്‍ നിന്ന് ദേവനഹള്ളിയിലേക്ക് ബന്ധിപ്പിക്കുന്ന സാമ്പിജ് ലൈനിന്റെ ഭാഗമായിരിക്കും ഈ പാത.
ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടായിരിക്കും, അവിടേക്ക് നേരിട്ടൊരു ട്രെയിന്‍ കിട്ടിയിരുന്നുവെങ്കില്‍ എന്ന്. എന്നാല്‍ ആ ആഗ്രഹം സഫലമാകാന്‍ പോകുകയാണ്. വിമാനത്താവളത്തിലേക്കുള്ള സബര്‍ബെന്‍ റെയില്‍ ലിങ്കിനായുള്ള അന്തിമ രൂപരേഖയ്ക്ക് ഇന്ത്യന്‍ റെയില്‍വേയും റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കമ്പനി ലിമിറ്റഡും ഔദ്യോഗികമായി അംഗീകാരം നല്‍കി.
4,100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2030 മാര്‍ച്ചോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ബെംഗളൂരുവിന്റെ ഹൃദയഭാഗമായ മജസ്റ്റിക്കില്‍ നിന്ന് ദേവനഹള്ളിയിലേക്ക് ബന്ധിപ്പിക്കുന്ന സാമ്പിജ് ലൈനിന്റെ ഭാഗമായിരിക്കും ഈ പാത.
പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ, 60 മിനിറ്റിനുള്ളില്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. മജസ്റ്റിക്-ദേവനഹള്ളി ഇടനാഴിയില്‍ നിന്നാണ് വിമാനത്താവള ലൈന്‍ ആരംഭിക്കുന്നത് 8.5 കിലോമീറ്ററാണ് ദൈര്‍ഘ്യം. തുരങ്കത്തിലൂടെയും പാത കടന്നുപോകുന്ന രീതിയിലാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്.
Also Read: Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് യാത്ര തുടങ്ങി; ഈ റൂട്ടിലെ സഞ്ചാരം ഇനി അതിവേഗം
ബികെ ഹള്ളി, കെഐഎഡിബി എയ്‌റോസ്‌പേസ് പാര്‍ക്ക് എന്നിങ്ങനെ രണ്ട് ഗ്രൗണ്ട് ലെവല്‍ സ്റ്റേഷവനുകളുണ്ടായിരിക്കും. എയര്‍പോര്‍ട്ട് സിറ്റി, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ എന്നിങ്ങനെ രണ്ട് ഭൂഗര്‍ഭ സ്‌റ്റേഷനും ആസൂത്രണം ചെയ്തിട്ടുണ്ട്. ടെര്‍മിനല്‍ ഒന്നിനും രണ്ടിനും ഇടയില്‍ താജ് ഹോട്ടലിന് സമീപമുള്ള ടെര്‍മിനല്‍ സ്റ്റേഷന്‍, യാത്രക്കാര്‍ക്ക് ട്രെയിനില്‍ നിന്ന് ചെക്ക് ഇന്‍ കൗണ്ടറുകളിലേക്ക് പോകാന്‍ അനുവദിക്കുന്നു.
മൂന്ന് കോച്ച് ട്രെയിനുകളായിരിക്കും പ്രാരംഭ ഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. പിന്നീടത് ഒന്‍പത് കോച്ച് ട്രെയിനുകളാക്കി ഉയര്‍ത്തും. അതേസമയം, ഭൂമി ഏറ്റെടുക്കുന്നതിലെ വെല്ലുവിളികളാണ് 2030ലേക്ക് പദ്ധതിയെ തള്ളിവിട്ടത്.