AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran War: ട്രംപിന്റെ ആഗ്രഹം പൂര്‍ത്തിയായി! ഹോര്‍മുസ് കടന്ന് 2 യുഎസ് യുദ്ധക്കപ്പലുകള്‍

US Warships Cross Strait of Hormuz: ഹോര്‍മുസ് കടലിടുക്ക് ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ തങ്ങള്‍ ആരംഭിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്ത് വഴി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈന, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് തങ്ങളുടെ പ്രവൃത്തി ഉപകാരപ്പെടുമെന്നാണ് ട്രംപിന്റെ വാദം.

Iran War: ട്രംപിന്റെ ആഗ്രഹം പൂര്‍ത്തിയായി! ഹോര്‍മുസ് കടന്ന് 2 യുഎസ് യുദ്ധക്കപ്പലുകള്‍
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 12 Apr 2026 | 06:04 AM

ടെഹ്‌റാന്‍: ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായി ഹോര്‍മുസ് കടന്ന് യുഎസ് കപ്പലുകള്‍. ഹോര്‍മുസ് വഴി രണ്ട് യുദ്ധക്കപ്പലുകള്‍ യുഎസ് കൊണ്ടുപോയതായാണ് വിവരം. യുഎസ് നേവിയുടെ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകള്‍ ആക്രമണങ്ങളൊന്നും തന്നെ നേരിടാതെ കടലിടുക്ക് വഴി കടന്നുപോയതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനുമായി ഏകോപിപ്പിച്ചാണ് ഈ ഓപ്പറേഷന്‍ എന്നാണ് വിവരം.

ഹോര്‍മുസ് കടലിടുക്ക് ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ തങ്ങള്‍ ആരംഭിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്ത് വഴി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈന, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് തങ്ങളുടെ പ്രവൃത്തി ഉപകാരപ്പെടുമെന്നാണ് ട്രംപിന്റെ വാദം.

ഫെബ്രുവരി 28 മുതല്‍ അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു യുഎസ് കപ്പല്‍ ഹോര്‍മുസ് വഴി കടന്നുപോകുന്നത്. ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നില്‍ ഹോര്‍മുസ് തുറക്കില്ലെന്ന നിലപാടിലായിരുന്നു ഇറാന്‍. എന്നാല്‍ കഴിഞ്ഞയാഴ്ചയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതും പാകിസ്ഥാന്റെ നേതൃത്വത്തില്‍ സമാധാന കരാറില്‍ എത്തിച്ചേരാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതുമാണ് ഹോര്‍മുസ് തുറക്കാന്‍ രാജ്യത്തെ പ്രേരിപ്പിച്ചത്.

ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍

അമേരിക്ക സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങുന്നുണ്ടെങ്കിലും സൈനിക നടപടികള്‍ തുടരുമെന്ന നിലപാടില്‍ തന്നെയാണ് ഇസ്രായേല്‍. ഈ യുദ്ധത്തില്‍ ഇസ്രായേല്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Also Read: Iran War: ഹോര്‍മുസ് തുറന്നിരിക്കും, ആണവായുധ പ്രയോഗമൊന്നും വേണ്ട; ആത്മവിശ്വാസത്തില്‍ ട്രംപ്

ഇറാന്‍ തങ്ങളെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തങ്ങള്‍ അവരെ ശ്വാസം മുട്ടിക്കുകയായിരുന്നുവെന്നും നെതന്യാഹു പ്രതികരിച്ചു. ഇറാനെതിരെ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി ഇറാന്‍ പലതവണ ബന്ധപ്പെട്ടിരുന്നുവെന്ന അവകാശവാദവും പ്രധാനമന്ത്രി ഉന്നയിക്കുന്നു.

 

 

Follow Us