AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dubai Flight Services: ദുബായ് വിമാനത്താവളം വീണ്ടും സജീവം; എമിറേറ്റ്സ് സർവീസുകൾ പുനരാരംഭിച്ചു, പ്രവാസികൾക്കായി പ്രത്യേക വിമാനങ്ങൾ

Dubai Airport Resumes Operations: സർവ്വീസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാർ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഉണ്ട്. ഇതിൽ പ്രധാനം അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ആകാശ എയർ നാളെ വരെ സർവീസ് നടത്തില്ല എന്നതാണ്.

Dubai Flight Services: ദുബായ് വിമാനത്താവളം വീണ്ടും സജീവം; എമിറേറ്റ്സ് സർവീസുകൾ പുനരാരംഭിച്ചു, പ്രവാസികൾക്കായി പ്രത്യേക വിമാനങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Aswathy Balachandran
Aswathy Balachandran | Published: 07 Mar 2026 | 02:41 PM

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ടിരുന്ന വിമാനത്താവളം സാധാരണ നിലയിലേക്ക് എത്തുന്നതായി അധികൃതർ അറിയിച്ചു. ഇതോടെ പ്രമുഖ വിമാനക്കമ്പനിയായ എമറേറ്റ്സും തങ്ങളുടെ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ടിക്കറ്റെടുത്ത യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് എത്താമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.

കേരളത്തിലേക്കുള്ള ഇന്നത്തെ സർവ്വീസുകൾ

 

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

  • കൊച്ചി: മസ്കത്തിലേക്കും റാസൽഖൈമയിലേക്കും സർവീസുകൾ ഉണ്ടായിരിക്കും. ആകാശ എയർ വൈകിട്ട് 5.50-ന് ജിദ്ദയിലേക്കും രാത്രി 10.55-ന് തിരിച്ചും സർവീസ് നടത്തും. സ്പൈസ്ജെറ്റ് ഉച്ചയ്ക്ക് 1.30-ന് ഫുജൈറ-കൊച്ചി സർവീസ് നടത്തും.
  • കോഴിക്കോട്: മസ്കത്ത്, ജിദ്ദ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂൾഡ് സർവീസുകൾ നടത്തുന്നുണ്ട്.
  • തിരുവനന്തപുരം: മസ്കത്തിലേക്കുള്ള സർവീസുകൾ നടക്കുമെങ്കിലും, മറ്റ് 12 പുറപ്പെടൽ വിമാനങ്ങളും 9 വരവ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

 

യാത്രക്കാർ ശ്രദ്ധിക്കാൻ

 

സർവ്വീസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാർ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഉണ്ട്. ഇതിൽ പ്രധാനം അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ആകാശ എയർ നാളെ വരെ സർവീസ് നടത്തില്ല എന്നതാണ്. എയർ അറേബ്യ ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ചില സർവീസുകൾ നടത്തും എന്നതും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.

Follow Us