AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UAE business license renewal: ദുബായിൽ ബിസിനസ്-ടൂറിസം മേഖലകൾക്ക് വലിയ ആശ്വാസം: ഫീസുകൾ അടയ്ക്കാൻ മൂന്ന് മാസത്തെ ഇളവ്

Three-Month Fee Deferral to Support Business: റൂം സെയിൽസ് ഫീസ്, ഭക്ഷണ-പാനീയ സെയിൽസ് ഫീസ് എന്നിവയിൽ 100% ഇളവാണ് ഉള്ളത്. ടൂറിസം ദിർഹം അടയ്ക്കുന്നതിനും മൂന്ന് മാസത്തെ സാവകാശമുണ്ട്. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾ, ഹോളിഡേ ഹോമുകൾ തുടങ്ങി എല്ലാ താമസ സൗകര്യങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും.

UAE business license renewal: ദുബായിൽ ബിസിനസ്-ടൂറിസം മേഖലകൾക്ക് വലിയ ആശ്വാസം: ഫീസുകൾ അടയ്ക്കാൻ മൂന്ന് മാസത്തെ ഇളവ്
Dubai Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 06 Apr 2026 | 08:15 PM

ദുബായ്: കോർപ്പറേറ്റ് മേഖലയ്ക്കും ടൂറിസം രംഗത്തിനും വലിയ കരുത്തേകുന്ന പുതിയ സാമ്പത്തിക നടപടികൾക്ക് ദുബായ് അംഗീകാരം നൽകി. ഹോട്ടലുകൾക്കും വിവിധ ബിസിനസ് സ്ഥാപനങ്ങൾക്കും സർക്കാർ നൽകേണ്ട പ്രധാന ഫീസുകൾ അടയ്ക്കുന്നതിന് മൂന്ന് മാസത്തെ സാവകാശമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. 2026 ഏപ്രിൽ 1 മുതൽ ഈ ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ വരും. നേരത്തെ പ്രഖ്യാപിച്ച 100 കോടി ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് ഈ നടപടി. ടൂറിസം മേഖലയിലെ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകൾക്ക് വലിയ ഇളവുകൾ നൽകിയിട്ടുണ്ട്.

Also Read: Trump to Iran: ആ ദിനം ചൊവ്വാഴ്ച; ഇതുപോലൊന്ന് ഇതുവരെ കണ്ടിട്ടുണ്ടാവില്ലെന്ന് ട്രംപ്; ഇറാനില്‍ സംഭവിക്കാന്‍ പോകുന്നത് എന്ത്?

റൂം സെയിൽസ് ഫീസ്, ഭക്ഷണ-പാനീയ സെയിൽസ് ഫീസ് എന്നിവയിൽ 100% ഇളവാണ് ഉള്ളത്. ടൂറിസം ദിർഹം അടയ്ക്കുന്നതിനും മൂന്ന് മാസത്തെ സാവകാശമുണ്ട്. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾ, ഹോളിഡേ ഹോമുകൾ തുടങ്ങി എല്ലാ താമസ സൗകര്യങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും.

ബിസിനസ് സ്ഥാപനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ

പുതിയ ലൈസൻസ് എടുക്കുന്നവർക്കും നിലവിലുള്ളവ പുതുക്കുന്നവർക്കും താഴെ പറയുന്ന ഫീസുകൾ അടയ്ക്കാൻ മൂന്ന് മാസത്തെ ഇളവ് ലഭിക്കും

  • പ്രീമിയം ബിസിനസ് നെയിം ഫീസ്.
  • ലൈസൻസ് ഭേദഗതി ഫീസ്.
  • ലോക്കൽ സർവീസ് ഫീസ്, വേസ്റ്റ് മാനേജ്‌മെന്റ് ഫീസ്.
  • അക്കോമഡേഷൻ ഫീസ്, സർവീസ് ഇംപ്രൂവ്‌മെന്റ് ഫീസ്.
  • ന്യൂസ്‌പേപ്പർ അനൗൺസ്‌മെന്റ് ഫീസ്.

ദുബായിലെ ബിസിനസ് സാഹചര്യങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും കമ്പനികൾക്ക് അവരുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുന്നതിനുമാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ടൂറിസം, ബിസിനസ് മേഖലകളിലെ പ്രമുഖരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ നടപടികൾ ആവിഷ്കരിച്ചത്. മൂന്ന് മാസത്തെ കാലാവധിക്ക് ശേഷം സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET) അറിയിച്ചു.

Follow Us