Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം

Heading to Al Maktoum Airport? E611 and Tunnel Closed for Driverless Taxi Tests: അൽ മക്തും വിമാനത്താവളത്തിന് എതിർവശത്തുള്ള എമിറേറ്റ് റോഡിലെ (E611) മൂന്ന് ട്രാക്കുകളും അടച്ചിടും. കൂടാതെ അൽ മക്തൂം ഇൻ്റർനാഷ്ണൽ എയർ പോർട്ട് ടണൽ ഇരുദിശകളിലേക്കും പൂർണമായും അടച്ചിടുമെന്നും ആർ.ടി.എ അറിയിച്ചു. ഈ റോഡുകൾ പതിവായി ഉപയോഗിക്കുന്നവരും. അൽ മക്തും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരും നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ യാത്ര മുൻകുട്ടി പ്ലാൻ ചെയ്യണമെന്നും യാത്രക്കായി അധിക സമയം കണക്കാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടൂണ്ട്.

Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

Published: 

26 Oct 2026 | 03:45 PM

ദുബായ്: ദുബായിലെ എമിറേറ്റ്സ് റോഡിലും (E611), അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ടണലിലും ആറ് ദിവസത്തെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഡ്രൈവറില്ലാ ടാക്സികളുടെ പരീക്ഷണയോട്ടം നടക്കുന്നതിനാലാണ്. ഗതാഗത നിനിയന്ത്രണം എന്ന് ആർ.ടി,എ വ്യക്തമാക്കി. ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ ഒക്ടോബർ 31 ശനിയാഴ്ച വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

അൽ മക്തും വിമാനത്താവളത്തിന് എതിർവശത്തുള്ള എമിറേറ്റ് റോഡിലെ (E611) മൂന്ന് ട്രാക്കുകളും അടച്ചിടും. കൂടാതെ അൽ മക്തൂം ഇൻ്റർനാഷ്ണൽ എയർ പോർട്ട് ടണൽ ഇരുദിശകളിലേക്കും പൂർണമായും അടച്ചിടുമെന്നും ആർ.ടി.എ അറിയിച്ചു. ഈ റോഡുകൾ പതിവായി ഉപയോഗിക്കുന്നവരും. അൽ മക്തും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരും നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ യാത്ര മുൻകുട്ടി പ്ലാൻ ചെയ്യണമെന്നും യാത്രക്കായി അധിക സമയം കണക്കാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടൂണ്ട്.

Also Read: Umrah Pilgrims: സൗദിയിൽ കുടുങ്ങിയ ഉംറ തീർഥാടകർക്ക് ആശ്വാസം; താമസവും ഭക്ഷണവും ഉറപ്പാക്കാൻ ഇന്ത്യ

യാത്രകൾക്കായി ബദൽ പാതകളായി ഷെയ്ഖ് മുഹമ്മദ് ബിസ് സായിദ് റോഡ് (E311), അൽ ഖൈർ റോഡ് (E44), ഷെയ്ഖ് സായിദ് റോഡ് (E11) തുടങ്ങിയ മറ്റു പ്രധാന പാതകൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് ലൈവ് നാവിഗേഷൻ വഴി ഗതാഗതക്കുരുക്കുകൾ പരിശോധിച്ച് അനുയോജ്യമായ പാത തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നവർ യാത്ര നെരത്തെ ആരംഭിക്കൻ ശ്രദ്ധിക്കണം. മെട്രോ ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിക്കും

എന്നാൽ അൽ മക്തും വിമാനത്താവളത്തിലേക്ക് നേരിട്ട് മെട്രോ സർവീസ് ഇല്ലാത്തതിനാൽ യാത്രക്കാർ മറ്റു കണക്ടിവിറ്റികൾ മുൻകൂട്ടി ഉറപ്പാക്കേണ്ടതുണ്ട്. ദുബായിലെ ഗതാഗത സംവിധാനങ്ങളെ സ്മാർട്ട് മൊബിലിറ്റിയിലേക്ക് മാറ്റുന്നതിൻ്റെ ഭാഗമായാണ് ഡ്രൈവറില്ലാ ടാക്സികൾ ഹൈവേകളിൽ പരീക്ഷിക്കുന്നത്. ഉമ്മു സുഖീം, ജുമൈറ തുടങ്ങിയ പ്രദേശങ്ങളിൽ ഡ്രൈവറില്ലാ ടാക്സികൾ ഇതിനകം തന്നെ സർവീസ് ആരംഭിച്ചിട്ടുണ്ട്. ‘അപ്പോളോ ഗോ ആപ്പ്’, ‘യൂബർ’ എന്നിവ വഴി യാത്രക്കാർക്ക് ഡ്രൈവറില്ലാ വാഹനങ്ങളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 2030-ഓടെ ദുബായിലെ ഗതാഗതത്തിൻ്റെ 25 ശതമാനം ഡ്രൈവറില്ലാ വാഹനങ്ങളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

English Summary

Dubai’s RTA announced traffic restrictions on Emirates Road (E611) and the Al Maktoum Airport Tunnel from October 26 to 31 for autonomous taxi testing, urging motorists to seek alternative routes.

Loading...
Unable to load recommendations.
Follow Us
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഓറഞ്ച് തൊലി കളയരുതേ! ആരോഗ്യ ഗുണങ്ങള്‍ അനവധി
6330mAh ബാറ്ററി, IP68 റേറ്റിങ്; പോക്കോ X8s 5G ലോഞ്ച് ചെയ്തു
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ