പ്രകമ്പനം ഇന്ത്യയിലും; നേപ്പാളിൽ 5.3 തീവ്രതയുള്ള ഭൂചലനം, ഭീതി
Earthquake in Nepal: നേപ്പാളിലെ ഭൂകമ്പം കൂടാതെ, ചൊവ്വാഴ്ച പുലർച്ചെ 3:39-ഓടെ അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ 2.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചെറിയ ഭൂചലനവും ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഭൂമിക്കടിയിൽ 15 കിലോമീറ്റർ ആഴത്തിലാണ് ഇത് രൂപപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം
കാഠ്മണ്ഡു: നേപ്പാളിൽ ഭൂചലനം. കോശി പ്രവിശ്യയിലെ ലെലെപ്പിന് സമീപമാണ് ഇന്ന് രാവിലെ 7:02ന് 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തെ തുടർന്ന് ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന എന്നീ അയൽ രാജ്യങ്ങളിലെ വിവിധയിടങ്ങളിൽ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) അറിയിച്ചു. നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) നൽകുന്ന വിവരമനുസരിച്ച്, സിക്കിമിലെ യുക്സോമിൽ നിന്ന് 61 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി 27.855 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 87.909 ഡിഗ്രി കിഴക്ക് രേഖാംശത്തിലുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം
അതേസമയം, നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപമുള്ള ടാപ്ലെജുങ് ജില്ലയിലെ ഓലാങ്ചുങ് ഗോളയ്ക്ക് അടുത്ത് 5.6 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായതെന്ന് നേപ്പാളിലെ നാഷണൽ എർത്ത്ക്വേക്ക് മോണിറ്ററിംഗ് ആൻഡ് റിസർച്ച് സെന്ററിനെ ഉദ്ധരിച്ചുകൊണ്ട് ‘ദി കാഠ്മണ്ഡു പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഹിമാലയൻ മേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി.
Also Read: US-Iran Conflict: ഇറാനെ വരിഞ്ഞുമുറുക്കി അമേരിക്ക; പുതിയ ഉപരോധം സാമ്പത്തിക ഇടപാടുകൾക്കെതിരെ
ഇന്ത്യയുടെ കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിൽ, പ്രത്യേകിച്ച് ബിഹാർ, മേഘാലയ, പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങൾ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമ ബംഗാളിൽ ശക്തമായ പ്രകമ്പനത്തെത്തുടർന്ന് ബഹുനില കെട്ടിടങ്ങളും വീടുകളും കുലുങ്ങി. ജൽപായ്ഗുരി, അലിപുർദുവാർ, കൂച്ച് ബെഹാർ എന്നിവയുൾപ്പെടെ വടക്കൻ ബംഗാളിലെ പല ഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.
ഇത് കൂടാതെ, ചൊവ്വാഴ്ച പുലർച്ചെ 3:39-ഓടെ അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ 2.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചെറിയ ഭൂചലനവും ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഭൂമിക്കടിയിൽ 15 കിലോമീറ്റർ ആഴത്തിലാണ് ഇത് രൂപപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി. ഈ രണ്ടു ഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
English Summary
An earthquake has struck Nepal. A tremor with a magnitude of 5.3 occurred at 7:02 AM today near Lelep in the Koshi Province. The earthquake was felt in various locations across neighboring countries, including India, Nepal, Bhutan, Bangladesh, and China. The European-Mediterranean Seismological Centre (EMSC) reported that the earthquake originated at a depth of 10 kilometers underground.