Eid Al Adha 2025: ബലിപെരുന്നാളും നീട്ടി ആഘോഷിക്കാം; അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ

Eid Al Adha Holiday In Qatar: ഖത്തറിൽ ബലിപെരുന്നാളിനുള്ള ആകെ അവധി അഞ്ച് ദിവസം. ദുൽ ഹജ്ജ് 9 മുതൽ അഞ്ച് ദിവസത്തേക്കാണ് അവധി. യുഎഇയിൽ പ്രത്യേക അവധി മൂന്ന് ദിവസമാണ്.

Eid Al Adha 2025: ബലിപെരുന്നാളും നീട്ടി ആഘോഷിക്കാം; അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ

ഹജ്ജ്

Published: 

22 May 2025 08:40 AM

ബലിപെരുന്നാളിന് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ. അറബി മാസം ദുൽ ഹജ്ജ് 9ൻ്റെ അറഫാദിനത്തിൽ ബലിപെരുന്നാൾ അവധി ആരംഭിക്കും. എന്നാണ് ദുൽഹജ്ജ് 9, അന്ന് മുതൽ അഞ്ച് ദിവസത്തേക്കാവും അവധി. നിലാവ് കാണുന്നതിനനുസരിച്ചാണ് ദുൽഹജ്ജ് മാസം എപ്പോൾ ആരംഭിക്കുമെന്ന് വ്യക്തമാവുക.

ഈ മാസം മെയ് 27ന് നിലാവ് കാണുന്നതിനുള്ള കമ്മറ്റി യോഗം ചേരും. ദുൽ ഖഅദ് മാസത്തിൻ്റെ 29ആം തീയതിയാണ് അത്. അന്ന് നിലാവ് കണ്ടെങ്കിൽ പിറ്റേന്ന്, അതായത് മെയ് 28 മുതൽ ദുൽ ഹജ്ജ് ആരംഭിക്കും. അന്ന് നിലാവ് കണ്ടില്ലെങ്കിൽ ദുൽ ഖഅദ് മാസം 30 പൂർത്തിയാക്കി ദുൽ ഹജ്ജ് മാസം മെയ് 29നാവും ആരംഭിക്കുക.

നിലാവ് കാണുന്നതിനനുസരിച്ച് അറഫാദിനം ജൂൺ അഞ്ച് വ്യാഴാഴ്ചയോ ജൂൺ ആറ് വെള്ളിയാഴ്ചയോ ആവും. അറഫാദിനത്തിൻ്റെ തൊട്ടടുത്ത ദിവസമാണ് ബലിപെരുന്നാൾ. അതായത് ജൂൺ ആറ്, വെള്ളിയാഴ്ചയോ ജൂൺ ഏഴ് ശനിയാഴ്ചയോ ബലിപെരുന്നാൾ ആഘോഷിക്കും. ഈ രണ്ട് ദിവസങ്ങളും ശേഷം മൂന്ന് ദിവസങ്ങളും ഖത്തറിൽ അവധിയായിരിക്കും. ദുൽ ഹജ്ജ് 9 മുതൽ ദുൽ ഹജ്ജ് 13 വരെ. അതായത് ജൂൺ അഞ്ച് മുതൽ ജൂൺ 9 വരെയോ ജൂൺ ആറ് മുതൽ ജൂൺ 10 വരെയോ ആവും ബലിപെരുന്നാൾ അവധി.

യുഎഇയിൽ അറഫാ ദിനം പൊതു അവധിയാണ്. ഇതിന് ശേഷം മൂന്ന് ദിവസം കൂടി അവധി ലഭിക്കും. അതായത് ദുൽ ഹജ്ജ് 10 മുതൽ 12 വരെയാണ് പ്രത്യേക അവധി. ഒന്നുകിൽ ജൂൺ ആറ് മുതലോ അല്ലെങ്കിൽ ജൂൺ ഏഴ് മുതലോ നാല് ദിവസങ്ങൾ ബലിപെരുന്നാൾ അവധിയായിരിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും