Umm Al Quwain Factory Fire: ഉമ്മുല്‍ഖുവൈന്‍ ഫാക്ടറിയില്‍ തീപിടിത്തം; വൻ നാശനഷ്ടം, ആളപായമില്ല

Fire Breaks Out at Factory in Umm Al Quwain: ഫാക്ടറിയിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചതിലൂടെ വലിയ ദുരന്തം ഒഴിവാക്കാനായെന്നും, ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി സഹകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി അറിയിച്ചു.

Umm Al Quwain Factory Fire: ഉമ്മുല്‍ഖുവൈന്‍ ഫാക്ടറിയില്‍ തീപിടിത്തം; വൻ നാശനഷ്ടം, ആളപായമില്ല

ഉമ്മുല്‍ഖുവൈന്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തം

Published: 

08 Mar 2025 | 07:35 AM

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ തീപിടിത്തം. ഉം അൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഫാക്ടറി പൂർണ്ണമായും കത്തിനശിച്ചു. സിവിൽ ഡിഫൻസ് ടീമുകൾ ഉടൻ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫാക്ടറിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാവരെയും സിവിൽ ഡിഫൻസ് ടീമുകൾ സുരക്ഷിതമായി ഒഴിപ്പിച്ചു. കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നതിന് മുമ്പ് തന്നെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. സിവിൽ ഡിഫൻസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി, ഉമ്മുൽ-ഖുവൈനിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. സലേം ഹമദ് ബിൻ ഹംദ എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നി ശമന പ്രവർത്തനം നടന്നത്. കൂടാതെ, തീ അണയ്ക്കുന്ന ദൗത്യത്തിൽ റാസൽഖൈമ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും പങ്കുചേർന്നു.

ALSO READ: പാരീസ് റെയിൽവേ സ്റ്റേഷനിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ്; ട്രെയിനുകൾ റദ്ദാക്കി

ഉം അൽ-ഖുവൈനിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്റർ, ഉം അൽ-ഖുവൈൻ മുനിസിപ്പാലിറ്റി, യൂണിയൻ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി, നാഷണൽ ആംബുലൻസ് എന്നിവരുടെ സഹായത്തോട് കൂടിയാണ് തീ അണയ്ക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. അതേസമയം, ഫാക്ടറിയിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചതിലൂടെ വലിയ ദുരന്തം ഒഴിവാക്കാനായെന്നും, ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി സഹകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി അറിയിച്ചു.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
ഉറങ്ങുന്നതിന് എത്ര മണിക്കൂർ മുമ്പ് ഫോൺ മാറ്റി വയ്ക്കണം?
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി