World War II bomb Found: പാരീസ് റെയിൽവേ സ്റ്റേഷനിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ്; ട്രെയിനുകൾ റദ്ദാക്കി
World War II bomb Found: പാരീസിലെ ഗാരെ ഡു നോർഡ് സ്റ്റേഷനിലെ ട്രാക്കുകൾക്ക് സമീപമാണ് ബോംബ് കണ്ടെത്തിയത്. ബോംബ് കണ്ടെത്തിയതിനെ തുടർന്ന് പാരീസിൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്.
പാരീസ്: പാരീസ് റെയിൽവേ ട്രാക്കിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തിയതായി റിപ്പോർട്ട്. ഫ്രാൻസിന്റെ ദേശീയ റെയിൽവേ ഓപ്പറേന്റർമാരായ എസ്എൻസിഎഫ് ആണ് ഇക്കാര്യം അറിയിച്ചത്. ബോംബ് കണ്ടെത്തിയതിനെ തുടർന്ന് പാരീസിൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്.
പാരീസിലെ ഗാരെ ഡു നോർഡ് സ്റ്റേഷനിലെ ട്രാക്കുകൾക്ക് സമീപമാണ് ബോംബ് കണ്ടെത്തിയത്. സെന്റ് ഡെനീസ് മേഖലയിലെ അറ്റകുറ്റപണികൾക്കിടെ, സ്റ്റേഷന് നിന്ന് ഏകദേശം 2.5 കിലോമീറ്റർ അകലെയാണ് ബോംബ് കണ്ടെത്തിയതെന്ന് റെയിൽവേ അതോറിറ്റി എസ്എൻസിഎഫ് പറഞ്ഞു. ഈ സാഹചര്യത്തിൽ ഗാരെ ഡു നോർഡിലെ റെയിൽ ഗതാഗതം തടസപ്പെടുന്നതിനെ കുറിച്ച് മന്ത്രി ഫിലിപ്പ് ടബറോട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രകൾ ഒഴിവാക്കാനും സ്റ്റേഷനിൽ പോകുന്നത് മാറ്റി വയ്ക്കാനും യാത്രക്കാരോട് നിർദ്ദേശിച്ചു.
ALSO READ: സമാധാന നൊബേൽ സമ്മാന; പട്ടികയില്‍ ട്രംപും ഫ്രാന്‍സിസ് മാര്‍പാപ്പയും
പാരീസിലെ പ്രധാന ആറ് സ്റ്റേഷനുകളിൽ ഒന്നാണ് ഗാരെ ഡു നോർഡ് സ്റ്റേഷൻ. രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനാണിത്. പ്രാദേശിക, സബർബൻ സർവീസുകൾക്ക് പുറമേ യൂറോസ്റ്റാർ ട്രെയിനുകളും ഇവിടെ നിന്ന് സർവീസ് നടത്തുന്നുണ്ട്. ദിവസം ഏകദേശം ഏഴ് ലക്ഷത്തോളം പേർ ഇവിടെ നിന്ന് യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വിവിധ മെട്രോകളെയും ബസ് ലൈനുകളേയും പ്രാദേശിക റെയിൽ ഗതാഗതങ്ങളേയും ബന്ധിപ്പിക്കുന്ന സ്റ്റേഷനാണിത്.
91 ലക്ഷം കൊടുത്താല്‍ കയ്യില്‍ കിട്ടും പൗരത്വം; ലോകത്തിലെ മൂന്നാമത്തെ ചെറിയ രാജ്യം വിളിക്കുന്നു
ലോകത്തെ മൂന്നാമത്തെ ചെറിയ രാജ്യമായ നൗറു പൗരത്വം വില്‍ക്കുന്നു. ഉയരുന്ന സമുദ്രനിരപ്പ്, ഭീമന്‍ തിരമാലകള്‍, തീരദേശ മണ്ണൊലിപ്പ് തുടങ്ങിയ വെല്ലുവിളികള്‍ നൗറു നേരിടുന്നുണ്ട്. ഈ വെല്ലുവിളികളെ ചെറുക്കാന്‍ ഫണ്ട് അനിവാര്യവുമാണ്. ഇതിന് പിന്നാലെയാണ് ഈ കൊച്ചുദ്വീപ് രാഷ്ട്രം പൗരത്വം വില്‍ക്കാൻ തീരുമാനിച്ചത്.
പാസ്‌പോര്‍ട്ടിന് 105,000 (ഏകദേശം 91 ലക്ഷത്തിലേറെ രൂപ) എന്ന നിരക്കിലാണ് പൗരത്വം വില്‍ക്കുന്നത്. ,12,500 പൗരന്മാരെയും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റുന്നതിനും പൂർണ്ണമായും പുതിയൊരു സമൂഹം കെട്ടിപ്പടുക്കുന്നതിനും ഈ ഫണ്ടുകൾ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ആഗോള കാലാവസ്ഥാ നടപടികളിൽ നിന്ന് യുഎസ് പിന്മാറുന്ന പശ്ചാത്തലത്തില്‍ ആഗോളതാപന വെല്ലുവിളികള്‍ നേരിടുന്നതിന് വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനിവാര്യമാകുകയാണെന്നാണ് റിപ്പോര്‍ട്ട്. ലോകം കാലാവസ്ഥാ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ചില നടപടികള്‍ക്ക് മുന്‍കൈയെടുക്കേണ്ടതുണ്ടെന്ന് നൗറുവിന്റെ പ്രസിഡന്റ് ഡേവിഡ് അഡിയാങ് സിഎൻഎന്നിനോട് പറഞ്ഞു. ക്രിമിനലുകള്‍ പൗരത്വത്തെ ചൂഷണം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍, അത്തരം പശ്ചാത്തലമുള്ളവര്‍ക്ക് പൗരത്വം അനുവദിക്കില്ല.