Joe Biden: ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ; എല്ലുകളിലേക്ക് പടർന്നതായി റിപ്പോർട്ട്

Joe Biden diagnosed Prostate Cancer: ഗ്ലീസൺ സ്കോറിൽ 10ൽ 9 ആണ് അദ്ദേഹത്തിന്റെ രോഗാവസ്ഥ. ഇത് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെ രൂക്ഷമായ നിലയിലാണെന്ന് വ്യക്തമാക്കുന്നു. കാൻസർ കോശങ്ങൾ അതിവേഗം വ്യാപിക്കുന്നതായി കാൻസർ ഗവേഷണ കേന്ദ്രം വിശദമാക്കിയെന്നും റിപ്പോർട്ടുണ്ട്.

Joe Biden: ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ; എല്ലുകളിലേക്ക് പടർന്നതായി റിപ്പോർട്ട്

Joe Biden

Published: 

19 May 2025 06:41 AM

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ സ്ഥിരീകരിച്ചു. ഞായറാഴ്ച ജോ ബൈഡന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ ആണ് രോഗവിവരം വെളിപ്പെടുത്തിയത്. കാൻസർ എല്ലുകളിലേക്ക് പടർന്നതായാണ് റിപ്പോർട്ട്.

മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡൻ ചികിത്സ തേടിയത്. ഇതിന് പിന്നാലെ വെള്ളിയാഴ്ചയാണ് കാൻസർ ബാധ സ്ഥിരീകരിച്ചത്. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിലുള്ള പ്രോസ്റ്റെറ്റ് കാൻസറാണ് ബെഡന്റേത്.

ഗ്ലീസൺ സ്കോറിൽ 10ൽ 9 ആണ് അദ്ദേഹത്തിന്റെ രോഗാവസ്ഥ. ഇത് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെ രൂക്ഷമായ നിലയിലാണെന്ന് വ്യക്തമാക്കുന്നു. കാൻസർ കോശങ്ങൾ അതിവേഗം വ്യാപിക്കുന്നതായി കാൻസർ ഗവേഷണ കേന്ദ്രം വിശദമാക്കിയെന്നും റിപ്പോർട്ടുണ്ട്.

ALSO READ: ഇന്ത്യയുമായുള്ള സംഘര്‍ഷം; പാകിസ്ഥാന് മുന്നില്‍ കര്‍ശന ഉപാധികള്‍ നിരത്തി ഐഎംഎഫ്

ബൈഡനും കുടുംബവും ചികിത്സാ സാധ്യതകളേക്കുറിച്ച് വിലയിരുത്തുകയാണ്. രോഗബാധ ഹോർമോണുകളെ ആശ്രയിച്ചായതിനാൽ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് നൽകുന്നത്. കഴിഞ്ഞ വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ അദ്ദേഹം നിർബന്ധിതനായിരുന്നു. ആരോഗ്യത്തേയും പ്രായത്തേയും കുറിച്ചുള്ള ആശങ്കകൾ വർധിച്ചതിന് പിന്നാലെയാണ് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നത്.

പ്രോസ്റ്റേറ്റ് കാൻസർ

പുരുഷന്മാരിൽ എറ്റവും സാധാരണമായി കാണുന്ന കാൻസർ ബാധയാണ് പ്രോസ്റ്റേറ്റ് കാൻസർ. മൂത്രാശയത്തിന് താഴെയുള്ള ഒരു ഗ്രന്ഥിയായ പ്രോസ്റ്റേറ്റിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ഇത്. 100 ൽ 13 പുരുഷന്മാർക്കും അവരുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഈ രോഗാവസ്ഥ നേിടേണ്ടി വരുന്നതായി കണക്കുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും