AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Guld air : പ്രതിസന്ധികൾക്കിടയിലും ഗൾഫ് എയർ വികസിക്കുന്നു: തിരുവനന്തപുരത്തേക്കും ന്യൂയോർക്കിനും പുതിയ സർവീസുകൾ

Gulf Air Expands Global Network in 2026: യാത്രക്കാർക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി ദമ്മാമിനെ ഒരു താൽക്കാലിക ഹബ്ബായി ഉപയോഗിച്ചാണ് മിക്ക സർവീസുകളും ക്രമീകരിച്ചിരിക്കുന്നത്. ഇന്നുമുതൽ ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ ആരംഭിക്കും. എയർബസ് A320neo വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

Guld air : പ്രതിസന്ധികൾക്കിടയിലും ഗൾഫ് എയർ വികസിക്കുന്നു: തിരുവനന്തപുരത്തേക്കും ന്യൂയോർക്കിനും പുതിയ സർവീസുകൾ
Gulf airImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 05 Apr 2026 | 06:53 AM

മനാമ: ബഹ്‌റൈൻ വ്യോമപാത താൽക്കാലികമായി അടച്ചതിനെത്തുടർന്ന് പ്രവർത്തനങ്ങൾ സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയ ഗൾഫ് എയർ, 2026-ൽ പുതിയ ആറ് രാജ്യങ്ങളിലേക്ക് കൂടി സർവീസ് വ്യാപിപ്പിക്കുന്നു. ഇന്ത്യ, ഗ്രീസ്, തുർക്കി, യുഎസ്എ, സ്പെയിൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചത്.

യാത്രക്കാർക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി ദമ്മാമിനെ ഒരു താൽക്കാലിക ഹബ്ബായി ഉപയോഗിച്ചാണ് മിക്ക സർവീസുകളും ക്രമീകരിച്ചിരിക്കുന്നത്. ഇന്നുമുതൽ ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ ആരംഭിക്കും. എയർബസ് A320neo വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ബഹ്‌റൈനിൽ നിന്ന് ന്യൂയോർക്ക് ജെഎഫ്‌കെ വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും. ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങളാണ് ഈ റൂട്ടിൽ പറക്കുക. ഏപ്രിൽ 14 മുതൽ ദമ്മാമിൽ നിന്ന് ​ഗ്രീസിലെ ഏഥൻസിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ ഉണ്ടാകും. 2026 വേനൽക്കാലത്ത് സ്പെയിനിലെ മലാഗയിലേക്കും ഈജിപ്തിലെ അൽ അലാമൈനിലേക്കും ആഴ്ചയിൽ രണ്ട് സർവീസുകൾ വീതം ഉണ്ടാകും.

ബഹ്‌റൈൻ വ്യോമപാതയിലെ പ്രതിസന്ധി യാത്രക്കാരെ ബാധിക്കാതിരിക്കാൻ ദമ്മാം കേന്ദ്രീകരിച്ചുള്ള ഈ നീക്കം സഹായിക്കും. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ പ്രധാന ബിസിനസ്-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ ഇതിലൂടെ സാധിക്കും. വിമാനത്താവളം മാറ്റിയെങ്കിലും സേവന ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഗൾഫ് എയർ അധികൃതർ വ്യക്തമാക്കി.

Follow Us