Hajj 2026: സൗദിയിൽ നിയമം കടുക്കുന്നു, ഹജ്ജ് സീസണിൽ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾക്ക് കോടികൾ പിഴ, ഒപ്പം കഠിന തടവും
Saudi SFDA Announces 10-Year Jail Term and SR10 Million Fine: തീർത്ഥാടകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി സൗദി നേതൃത്വം നൽകുന്ന വിവിധ സർക്കാർ ഏജൻസികളുടെ ഏകോപിത നീക്കത്തിന്റെ ഭാഗമാണിത്. ഭക്ഷ്യസുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് SFDA വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ ഏകീകൃത നമ്പറായ 19999 എന്ന നമ്പറിൽ വിളിച്ച് വിവരമറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
റിയാദ്: 2026-ലെ ഹജ്ജ് സീസൺ പ്രമാണിച്ച് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമാക്കി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. മതിയായ ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നതിനോ സംഭരിക്കുന്നതിനോ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം അതോറിറ്റി വീണ്ടും ഓർമ്മിപ്പിച്ചു. നിയമലംഘകർക്ക് പത്ത് വർഷം വരെ തടവും പത്ത് ദശലക്ഷം സൗദി റിയാൽ അതായത് ഏകദേശം 22 കോടിയിലധികം ഇന്ത്യൻ രൂപ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കർശന നിയന്ത്രണങ്ങൾ
തീർത്ഥാടകർക്ക് നൽകുന്ന ഭക്ഷണത്തിന്റെയും മരുന്നുകളുടെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ കടുത്ത നടപടികൾ. പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്. എല്ലാ ഭക്ഷ്യ നിർമ്മാണ ശാലകളും വെയർഹൗസുകളും സൗദി ഭക്ഷ്യനിയമത്തിന് കീഴിൽ കൃത്യമായ ലൈസൻസ് എടുത്തിരിക്കണം.
Also Read – ലോകത്തിന് മാതൃകയായി യുഎഇ, പകുതി സർക്കാർ സേവനങ്ങളും ഇനി ഏജന്റിക് എഐ നിയന്ത്രിക്കും
ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് പുറത്ത് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല. അധികൃതർ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ വീണ്ടും അനുമതി ലഭിക്കാതെ തുറന്നു പ്രവർത്തിപ്പിക്കരുത്. അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളുടെ വിപണനം പൂർണ്ണമായും നിരോധിച്ചു. തടവിനും പിഴയ്ക്കും പുറമെ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ താഴെ പറയുന്ന നടപടികളും സ്വീകരിക്കും.
ഭക്ഷ്യ അനുബന്ധ പ്രവർത്തനങ്ങളിൽ നിന്ന് 180 ദിവസം വരെ വിലക്ക് ഏർപ്പെടുത്തുക. സ്ഥാപനത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയോ പൂർണ്ണമായും റദ്ദാക്കുകയോ ചെയ്യുക എന്നീ നടപടുകളാണ് പ്രധാനമായും സ്വീകരിക്കുന്നത്.
തീർത്ഥാടകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി സൗദി നേതൃത്വം നൽകുന്ന വിവിധ സർക്കാർ ഏജൻസികളുടെ ഏകോപിത നീക്കത്തിന്റെ ഭാഗമാണിത്. ഭക്ഷ്യസുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് SFDA വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ ഏകീകൃത നമ്പറായ 19999 എന്ന നമ്പറിൽ വിളിച്ച് വിവരമറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ബലിപെരുന്നാളിന് എത്ര ദിവസം അവധി ലഭിക്കും?
2026-ലെ ഈദ് അൽ അദ്ഹ ( ബലിപെരുന്നാൾ ) അവധി സംബന്ധിച്ച ജ്യോതിശാസ്ത്ര പ്രവചനങ്ങൾ ഷാർജ സ്പേസ് ആൻഡ് അസ്ട്രോണമി ഹബ് പുറത്തുവിട്ടു. കണക്കുകൂട്ടലുകൾ ശരിയാവുകയാണെങ്കിൽ, യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും മെയ് മാസത്തിൽ തുടർച്ചയായി ആറ് ദിവസത്തെ അവധി ലഭിക്കാൻ സാധ്യതയുണ്ട്. യുഎഇയിലെ പൊതു അവധി നിയമങ്ങൾ അനുസരിച്ച് അറഫാ ദിനവും ഈദിന്റെ ആദ്യ മൂന്ന് ദിവസങ്ങളുമാണ് അവധി ലഭിക്കാറുള്ളത്.
തുടർച്ചയായ ആറ് ദിവസത്തെ അവധി ലഭിക്കുന്നത് നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും വലിയ ആശ്വാസമാകും. എങ്കിലും, ഔദ്യോഗിക മാസപ്പിറവി ദർശനത്തിന് ശേഷം മാത്രമേ യുഎഇ ഭരണകൂടം ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്തുകയുള്ളൂ.