Iran-US Conflict: ഇസ്രായേലില്‍ കനത്ത ആക്രമണം, പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് യുഎസ്; തിരിച്ചടി ശക്തമാക്കി ഇറാന്‍
S Warns Citizens Amid Escalating Middle East Conflict: അഞ്ച് യുഎസ് നയതന്ത്ര കേന്ദ്രങ്ങളാണ് ഇതുവരെ ഇറാന്‍ ലക്ഷ്യംവെച്ചത്. ഇറാനെ പിന്തുണയ്ക്കുന്ന വിദേശ ഗ്രൂപ്പുകള്‍ മറ്റ് യുഎസ് സൗകര്യങ്ങളെയോ അല്ലെങ്കില്‍ ലോകമെമ്പാടുമുള്ള അമേരിക്കക്കാരെയോ ലക്ഷ്യം വെച്ചേക്കാം. ഇടയ്ക്കിടെ വ്യാമോതിര്‍ത്തി അടച്ചിടുന്നത് നിങ്ങളുടെ യാത്രയ്ക്ക് തടസമായേക്കാമെന്നും യുഎസ്.
ടെഹ്‌റാന്‍: ഇസ്രായേലില്‍ ആക്രമണം ശക്തമാക്കി ഇറാന്‍. ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രായേല്‍ പ്രതിരോധസേന സ്ഥിരീകരിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാന്‍ ഇസ്രായേലില്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഇസ്രായേലിന്റെ വടക്കന്‍ മേഖലയില്‍, ലെബനന്‍ അതിര്‍ത്തിയില്‍ മിസൈല്‍ വര്‍ഷം രൂക്ഷമായി. ഇറാനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് ഇസ്രായേല്‍ സേന അറിയിച്ചു.
മിഡില്‍ ഈസ്റ്റില്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്വന്തം പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ യുഎസും നിര്‍ദേശിച്ചിട്ടുണ്ട്. വിദേശത്തുള്ള അമേരിക്കക്കാര്‍ അടുത്തുള്ള യുഎസ് എംബസിയോ കോണ്‍സുലേറ്റോ നല്‍കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് യുഎസ് നിര്‍ദേശം നല്‍കി.
അഞ്ച് യുഎസ് നയതന്ത്ര കേന്ദ്രങ്ങളാണ് ഇതുവരെ ഇറാന്‍ ലക്ഷ്യംവെച്ചത്. ഇറാനെ പിന്തുണയ്ക്കുന്ന വിദേശ ഗ്രൂപ്പുകള്‍ മറ്റ് യുഎസ് സൗകര്യങ്ങളെയോ അല്ലെങ്കില്‍ ലോകമെമ്പാടുമുള്ള അമേരിക്കക്കാരെയോ ലക്ഷ്യം വെച്ചേക്കാം. ഇടയ്ക്കിടെ വ്യാമോതിര്‍ത്തി അടച്ചിടുന്നത് നിങ്ങളുടെ യാത്രയ്ക്ക് തടസമായേക്കാമെന്നും യുഎസ് പ്രസ്താവനയിലൂടെ പറഞ്ഞു.
യുഎഇ ലക്ഷ്യമാക്കി അയച്ച 25 യുഎവികളും 4 ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞതായി സൈന്യം അറിയിച്ചു. 25 ആളില്ലാ ആകാശ വാഹനങ്ങളും 4 ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ തടഞ്ഞതായാണ് യുഎഇയുടെ പ്രതിരോധ സേന അറിയിച്ചത്. 1,773 യുഎവികള്‍, 15 ക്രൂയിസ് മിസൈലുകള്‍, 345 ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവ സംഘര്‍ഷം ആരംഭിച്ചതിനുശേഷം തടഞ്ഞതായി യുഎഇ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
അതേസമയം, ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുണൈറ്റഡ് കിങ്ഡം പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ചര്‍ച്ചകള്‍ നടത്തി. ഹോര്‍മുസിലുണ്ടാകുന്ന പ്രതിസന്ധി മൂലം യുകെയില്‍ ജീവിതച്ചെലവ്, ഊര്‍ജത്തിന്റെ വില തുടങ്ങിയവയില്‍ നേരിടുന്ന ആഘാതത്തെ കുറിച്ച് സ്റ്റാര്‍മര്‍ സംസാരിച്ചു.
എന്നാല്‍ ഇറാനെ ഭൂപടത്തില്‍ നിന്ന് മായ്ച്ചുകളയുക എന്ന മിഥ്യാധാരണ ട്രംപിന് നിരാശ സമ്മാനിക്കുമെന്ന് ഇറാന്‍ പ്രസിഡന്‍ഢ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ശത്രുക്കള്‍ ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കുമായി ഹോര്‍മുസ് കടലിടുക്ക് തുറന്നിട്ടുണ്ടെന്നും അദ്ദേഹം.