ദുബായ് ഇനി സ്വന്തം നാട് പോലെ; അഞ്ച് വർഷത്തെ ടുറിസ്റ്റ് വിസക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് നോക്കിയാലോ?
Dubai 5 Year Multiple Entry Tourist Visa; Eligibility Cost and Step by Step Application Process: അഞ്ച് വർഷ കാലയളവിനുള്ളിൽ എത്ര തവണ വേണമെങ്കിലും ദുബായിലേക്ക് വരാനും മടങ്ങാനുമാകും. എന്നാൽ ഒരു വർഷം പരമാവധി 180 ദിവസം മാത്രമേ ഈ വിസയിൽ യു.എ.ഇയിൽ തുടരാനാകു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. വിസയ്ക്കായി അപേക്ഷിക്കുമ്പോൾ പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലവധിയെങ്കിലും ഉണ്ടായിരിക്കണം.

പ്രതീകാത്മക ചിത്രം
ദുബായ്: ദുബായിലേക്ക് അടിയ്ക്കടി യാത്ര ചെയ്യുന്നവർക്ക് ഏറ്റവും മികച്ച ഓരു ഓപ്ഷനാണ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ. സ്പോൺസർമാരുടെ സഹായമില്ലാതെ തന്നെ യോഗ്യതയുള്ള ഏത് രാജ്യക്കാർക്കും ഈ വിസ പ്രയോജനപ്പെടുത്തി ദുബായിലേക്ക് എത്താവുന്നതാണ്. വിസ ലഭിക്കുന്നവർക്ക് ഓരോ സന്ദർശനത്തിലും 90 ദിവസം യു.എ.ഇയിൽ തങ്ങാനാകും. ഇനി ആവശ്യമെങ്കിൽ ഈ കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും എന്നതാണ് വിസയുടെ പ്രത്യേകതകളിൽ ഒന്ന്. ദുബായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വഴിയാണ് ഈ വിസയ്ക്കായി അപേക്ഷിക്കേണ്ടത്.
അഞ്ച് വർഷ കാലയളവിനുള്ളിൽ എത്ര തവണ വേണമെങ്കിലും ദുബായിലേക്ക് വരാനും മടങ്ങാനുമാകും. എന്നാൽ ഒരു വർഷം പരമാവധി 180 ദിവസം മാത്രമേ ഈ വിസയിൽ യു.എ.ഇയിൽ തുടരാനാകു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. വിസയ്ക്കായി അപേക്ഷിക്കുമ്പോൾ പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലവധിയെങ്കിലും ഉണ്ടായിരിക്കണം. പസ്പോർട്ട് സൈസ് ഫോട്ടോ, യു,എ.ഇയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ആരോഗ്യ ഇൻഷൂറൻസ്, മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ്, കൂടാതെ കഴിഞ്ഞ ആറുമസത്തെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് എന്നിവയും വിസയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകണം. ആറുമാസ കാലയളവിൽ അക്കൗണ്ടിൽ കുറഞ്ഞത് 4000 ഡോളറിന് തുല്യമായ തുക ബാൽൻസ് ഉണ്ടായിരിക്കണം എന്നത് പ്രധാന നിബന്ധകളിൽ ഒന്നാണ്.
വിസ എടുക്കുന്നതിന് ഏകദേശം 3,713 ദിർഹമാണ് ചിലവ് വരിക. ഇതിൽ 3000 ദിർഹം തിരികെ ലഭിക്കുന്ന സെക്യുരിറ്റി ഡിപ്പോസിറ്റാണ്. വിസയുടെ ഫീസ് മറ്റു സർവീസ് ചാർജുകൾ എന്നിവ എല്ലാം കൂടി ഏകദേശം 713 ദിർഹം മാത്രമേ വരു. ഇനി യു.എ.ഇക്കുള്ളിൽ നിന്നുമാണ് വിസയ്ക്ക് അപേക്ഷിക്കുന്നത് എങ്കിൽ വിസയുടെ സ്റ്റാറ്റസ് മാറ്റുന്നതിനായി ചെറിയൊരു തുക അധികമായി നൽകേണ്ടി വന്നേക്കാം.
എങ്ങനെ അപേക്ഷിക്കാം
ജി.ഡി.ആർ.എഫ്.എ ഔദ്യോഗിക വെൻബ്സൈറ്റ് സന്ദർശിച്ച് വ്യക്തിഗത വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് സ്മാർട്ട് സർവീസസിൽ ലോഗിൻ ചെയ്ത് ‘ന്യൂ അപ്ലിക്കേഷൻ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്നും ന്യു. ഫൈവ് ഇയർ ടൂറിസം എൻട്രി പെർമിറ്റ്; തിരഞ്ഞെടുക്കുക. ഇനി പാസ്പോർട്ട് വിവരങ്ങൾ ഉൾപ്പടെ ആവശ്യമായ വിവരങ്ങൾ എല്ലാം നൽകി ഫോം പൂരിപ്പിക്കാം. മുൻപ് പറഞ്ഞ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുകയാണ് അടുത്തതായി ചെയ്യേണ്ടത്. തുടർന്ന് ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ ഒരു ട്രാക്കിംഗ് നമ്പർ ലഭിക്കും അപേക്ഷ അംഗീകരിച്ചാൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിൽ വിസയുടെ ഡിജിറ്റൽ കോപ്പി ലഭ്യമാകും.
English Summary
Dubai Offers a five year Multiple entry tourist visa allowing 90 days stays per visit. Eligible applicants need a $4000 bank balance, insurance and Dh3713 fee