ഗൾഫിലെത്തിയപ്പോൾ ‘ഗൂഗിൾ പേ’ പണിമുടക്കിയോ? അനുനയിപ്പിക്കാൻ ഈ വഴികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ…!

Google Pay Stopped Working in the Gulf? Here’s How to Fix It!: സിം കാർഡ് ഒരിക്കൽ ഊരിവച്ച ശേഷം വീണ്ടും ഇടുകയാണെങ്കിൽ, യു.പി.ഐ റീ ആക്ടിവേറ്റ് ചെയ്യേണ്ടതായി വരും. ഇവിടെയാണ് പർക്കും തടസ്സം നേരിടാറ്. റീ ആക്ടിവേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ‘സന്ദേശം അയക്കാൻ സാധിക്കുന്നില്ല’ എന്ന എറർ മെസ്സേജ് വരുന്നതോടെ പലരും ഇവിടെ വച്ച് ശ്രമം അവസാാനിപ്പിക്കും. എന്നാൽ നിരാശരാകാൻ വരട്ടെ

ഗൾഫിലെത്തിയപ്പോൾ ഗൂഗിൾ പേ പണിമുടക്കിയോ? അനുനയിപ്പിക്കാൻ ഈ വഴികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ…!

പ്രതീകാത്മക ചിത്രം

Updated On: 

12 Jul 2026 | 08:01 PM

നാട്ടിൽ നിന്നും ജോലിയ്ക്കായോ മറ്റു ആവശ്യങ്ങൾക്കോ ഗൾഫിലെത്തിയാൽ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഗൂഗിൾ പേയുടെ പിണക്കം. അനുവാദമില്ലാതെ തന്നെ വിദേശത്തേക്ക് കടത്തിയതിലുള്ള പരിഭവമെന്നോണം ഗൂഗിൾ പേ പണിമുടക്കും. എന്നാൽ നാട്ടിലെ പോലെ ഗൾഫ് രാജ്യങ്ങളിലും ഗൂഗിൾ പേ ഉപയോഗിക്കാനാകും എന്നതാണ് വസ്തവം. പക്ഷേ പിണക്കം മാറ്റാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം എന്ന് മാത്രം. ഗൂഗിൾ പേ ഉൾപ്പടെയുള്ള യു.പി.ഐ സംവിധാനങ്ങൾ ഗൾഫ് രാജ്യങ്ങളിൽ തുടർന്നും പ്രവർത്തിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

യു.പി.ഐ ആപ്പുകളിൽ രജിസ്റ്റർ ചെയ്ത് നമ്പർ ഫോണിൽ ഉണ്ടാകണം എന്നത് നിർബ്ബന്ധമാണ്. ഈ സിം ആക്ടീവായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എങ്കിൽ മാത്രമേ യു.പി.ഐ പ്രവർത്തിക്കൂ. ഇനി സിം കാർഡ് ഒരിക്കൽ ഊരിവച്ച ശേഷം വീണ്ടും ഇടുകയാണെങ്കിൽ, യു.പി.ഐ റീ ആക്ടിവേറ്റ് ചെയ്യേണ്ടതായി വരും. ഇവിടെയാണ് പർക്കും തടസ്സം നേരിടാറ്. റീ ആക്ടിവേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ‘സന്ദേശം അയക്കാൻ സാധിക്കുന്നില്ല’ എന്ന എറർ മെസ്സേജ് വരുന്നതോടെ പലരും ഇവിടെ വച്ച് ശ്രമം അവസാാനിപ്പിക്കും. എന്നാൽ നിരാശരാകാൻ വരട്ടെ. ഇന്ത്യയിലെ നമ്പർ റീചാർജ് ചെയ്യുന്നതോടെ ഈ പ്രശ്നം പരിഹരിക്കാനാവും

Also Read: ദുബായിലെ കൊടുംചൂടിൽ നിന്നും രക്ഷനേടാൻ ഒന്ന് മലകയറിയാലോ? ഈ ഡെസ്റ്റിനേഷനുകൾ നിങ്ങളെ കാത്തിരിക്കുന്നു!

വിദേശത്ത് സിം പ്രവർത്തിപ്പിക്കാനാവശ്യമായ പ്ലാനുകൾ റീചാർജ് ചെയ്ത ശേഷമാകും പലരും ഇന്ത്യവിട്ടിട്ടുണ്ടാവുക. എന്നാൽ ആ പ്ലാനുകൾ ചിലപ്പോൾ പ്രശ്നം പരിഹരിക്കാൻ സഹായിച്ചേക്കില്ല. അതിനാൽ അന്താരാഷ്ട്ര പ്ലാനുകൾക്ക് പുറമെ മെയിൻ ബാലൻസിലേക്ക് ഒരു തുക റീചാർജ് ചെയ്യാൻ മറക്കരുത്. ഈ ബാലൻസ് ഉപയോഗിച്ചാണ് എസ്.എം.എസ് വഴി നിങ്ങളുടെ ഫോണിനെ യു.പി.ഐയുടെയും ബാങ്കുകളുടെയും സെർവറുമായി കണക്ട് ചെയ്യുക. ഇനി മെയിൻ ബാലൻസ് റീചാർജ് ചെയ്തിട്ടും യു.പി.ഐ പ്രവർത്തിക്കുന്നില്ല എങ്കിൽ ഇൻ്റർനാഷ്ണൽ റൊമിംഗ് പാക്ക് കൃത്യമാണോ എന്ന് പരിശോധിക്കുകയും, ആവശ്യമെങ്കിൽ എസ്.എം.എസ് ഉൾപ്പടെ അയക്കാൻ അനുയോജ്യമായ പ്ലാൻ റീചാാർജ് ചെയ്യുകയും വേണം.

ഇനി നിങ്ങളുടെ സിം വോഡഫോൺ ഐഡിയ ആണെങ്കിൽ ഈ വഴികൾ എല്ലാം പ്രയോഗിച്ചാലും ചിലപ്പോൾ യു.പി.ഐ പ്രവർത്തിക്കണമെന്നില്ല. കാരണം, ഇതിന് സെറ്റിംഗ്സിൽ കാര്യമായ ചില മാറ്റങ്ങൾ തന്നെ വരുത്തേണ്ടതുണ്ട്. സമീപത്ത് മലയാളികളുടെയോ, ഇന്ത്യക്കാരുടെയോ മൊബൈൽ ഷോപ്പുകൾ ഉണ്ടെങ്കിൽ ഇത് വേഗത്തിൽ പരിഹരിക്കാനാകും. നിങ്ങൾ ഉപയോഗിക്കുന്ന യു.പി.ഐ ആപ്പുകൾ അനുസരിച്ച് സെറ്റിംഗ്സിൽ മാറ്റം വരാം. ഇനി നാട്ടിലെ സിം കട്ടായാലും ഗൾഫിലെ നമ്പർ ഉപയോഗിച്ച് യു.പി.ഐ പ്രവർത്തിപ്പിക്കാനാകും. എൻ.ആർ.ഇ, എൻ.അർ.ഒ അക്കൗണ്ടുകൾ യു.പി.ഐയുമായി ലിങ്ക് ചെയ്യുന്നതിലൂടെ ആക്ടീവായ ഒരു ഇന്ത്യൻ സിം ഇല്ലാതെ തന്നെ ഗൂഗിൾ പേ ഉൾപ്പെടെയുള്ള ആപ്പുകൾ ഉപയോഗിക്കാനാവും.

English Summary

Many Indians face issues using Google Pay and other UPI apps after moving to Gulf countries. This usually happens when the registered SIM card is removed, requiring reactivation. To resolve the ‘Unable to send message’ error and restore access, simply recharge your Indian number to keep the SIM active.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബായിൽ വാടക കെട്ടിടങ്ങളിൽ ഒന്നിച്ച് താമസിക്കുന്ന മലയാളികളുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 10 ലക്ഷം ദിർഹം പിഴ!
Nepal Flash Floods: ഭൂചലനമല്ല, നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം മഞ്ഞൂമല ഇടിഞ്ഞുവീണതെന്ന് യു.എസ്.ജി.എസ്
ഇറാൻ പരമോന്നത നേതാവ് മരിച്ചിട്ടുണ്ടാവില്ല, പക്ഷേ ഗുരുതരമായി പരിക്കേറ്റു; വെളിപ്പെടുത്തലുമായി ട്രംപ്
Nepal Flash Floods: എവിടെയാണെന്ന് ഒരു വിവരവുമില്ല; 77 കൈലാസ തീര്‍ത്ഥാടകരെ നേപ്പാള്‍ പ്രളയത്തില്‍ കാണാനില്ലെന്ന് സദ്ഗുരു
Nepal Flash Floods: 133 ഇന്ത്യക്കാര്‍ കാണാമറയത്ത്; നേപ്പാളിലെ വെള്ളപ്പൊക്കത്തില്‍ മരണം 157 കടന്നു
Nepal Flash Flood: നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, 105 ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപേരെ കാണാനില്ല
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി