Middle East Conflict: ബിയറിനും കുപ്പിവെള്ളത്തിനും വില കൂടിയേക്കും; യുദ്ധം വീട്ടുപടിക്കലെത്തി

How the Iran War Could Make Bottled Water and Beer Costlier in India: വില വര്‍ധനവ് ആളുകള്‍ക്ക് മേല്‍ ഇരട്ടിച്ചെലവ് കൊണ്ടുവരുന്നു. വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തന്നെ ഉണ്ടാകുന്ന ഈ വിലക്കയറ്റം ഇന്ത്യന്‍ ജനതയ്ക്ക് തിരിച്ചടി സമ്മാനിക്കും. പ്ലാസ്റ്റിക് കുപ്പികളില്‍ വില്‍ക്കുന്ന വെള്ളത്തിന്റെ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വ്യവസായികള്‍ നല്‍കുന്നു.

Middle East Conflict: ബിയറിനും കുപ്പിവെള്ളത്തിനും വില കൂടിയേക്കും; യുദ്ധം വീട്ടുപടിക്കലെത്തി

പ്രതീകാത്മക ചിത്രം

Published: 

03 Apr 2026 | 06:07 AM

ഇന്ത്യയില്‍ വേനല്‍ രൂക്ഷമാകുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രവചനം. ഇതിനിടെ ഇറാന്‍ യുദ്ധം മൂര്‍ച്ഛിക്കുന്നത് ഇന്ത്യക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയേക്കും. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ കുപ്പിവെള്ളത്തിനും ബിയറിനും വില ഉയരാന്‍ സാധ്യതയുണ്ട്. യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയുടെ 6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കുപ്പിവെള്ള വ്യവസായം പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നതിലെ വെല്ലുവിളിയാണ് ഇതിന് പ്രധാന കാരണം.

വിലക്കയറ്റത്തിന് കാരണം

വില വര്‍ധനവ് ആളുകള്‍ക്ക് മേല്‍ ഇരട്ടിച്ചെലവ് കൊണ്ടുവരുന്നു. വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തന്നെ ഉണ്ടാകുന്ന ഈ വിലക്കയറ്റം ഇന്ത്യന്‍ ജനതയ്ക്ക് തിരിച്ചടി സമ്മാനിക്കും. പ്ലാസ്റ്റിക് കുപ്പികളില്‍ വില്‍ക്കുന്ന വെള്ളത്തിന്റെ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വ്യവസായികള്‍ നല്‍കുന്നു.

പ്ലാസ്റ്റിക് കുപ്പികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് റെസിന്‍ പെല്ലറ്റുകള്‍ നിര്‍മിക്കാന്‍ അസംസ്‌കൃത എണ്ണ ഉപയോഗിക്കുന്നു. ഇവ അടിച്ചുപരത്തി പ്ലാസ്റ്റിക് ടെസ്റ്റ് ട്യൂബുകള്‍ പോലെ കാണപ്പെടുന്ന പ്രീഫോമുകള്‍ ഉണ്ടാക്കി, അത് ബ്രാന്‍ഡുകള്‍ക്കും കുപ്പി നിര്‍മ്മാതാക്കള്‍ക്കും വില്‍ക്കുകയും ആവശ്യമുള്ള ആകൃതിയിലും വലുപ്പത്തിലുമുള്ള പ്ലാസ്റ്റിക് കുപ്പികളാക്കി മാറ്റുകയും ചെയ്യുന്നതാണ് രീതി.

പ്രീഫോമുകളുടെ വില കിലോയ്ക്ക് 115 രൂപയില്‍ നിന്ന് 200 ലേക്ക് എത്തി. ഇവയുടെ വിതരണത്തിലും ക്ഷാമം നേരിടുന്നുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കുപ്പി നിര്‍മാണ പ്ലാന്റുകളും യുദ്ധം കാരണം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം, ബിയര്‍ ബോട്ടിലുകള്‍ക്ക് വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസ് സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. പ്രകൃതിവാതകത്തിന്റെ വിതരണത്തിലെ ബുദ്ധിമുട്ടാണ് വിലക്കയറ്റത്തിന് കാരണമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഗ്ലാസ് നിര്‍മിക്കാന്‍ വ്യവസായങ്ങളില്‍ ചൂളകള്‍ പ്രവര്‍ത്തിപ്പിക്കുന്നു, ഇതിന് പ്രകൃതിവാതകമാണ് ഉപയോഗിക്കുന്നത്.

Also Read: Donald Trump: യുദ്ധത്തില്‍ അമേരിക്ക വിജയിക്കുകയാണ്, ഇറാന്റെ നാവികസേനയെ ഇല്ലാതാക്കും: ട്രംപ്

വില വര്‍ധിപ്പിച്ച് ഇവര്‍

ബിസ്‌ലേരി തങ്ങളുടെ കുപ്പിവെള്ളത്തിന്റെ വില 11 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ 12 രൂപയുടെ വെള്ളം 24 രൂപയിലേക്കാണ് ഉയര്‍ന്നത്. ബെയ്‌ലി, ക്ലിയര്‍ പ്രീമിയം വാട്ടര്‍ തുടങ്ങിയ ബ്രാന്‍ഡുകളും വില വര്‍ധിപ്പിച്ചതായാണ് വിവരം. ഏകദേശം 15 ശതമാനം നഗരവാസികളും 6 ശതമാനം ഗ്രാമീണരും കുടിവെള്ള ആവശ്യങ്ങള്‍ക്കായി കുപ്പിവെള്ളത്തെ ആശ്രയിക്കുന്നുണ്ടെന്നാണ് ഡാറ്റ ഫോര്‍ ഇന്ത്യ നടത്തിയ പഠനത്തില്‍ പറയുന്നത്.

Follow Us
Related Stories
UAE Weather: യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം, പക്ഷെ മണൽക്കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയെന്ന് മുന്നറിയിപ്പ്
White house Shooting: ട്രംപിന്റെ വൈറ്റ്ഹൗസിന് പുറത്ത് വീണ്ടും വെടിവെപ്പ്; 21 കാരനായ ആക്രമിയെ വധിച്ചു
Dubai parking Fee: യുഎഇ പ്രവാസികൾ ശ്രദ്ധിക്കുക, അബുദാബിയിൽ പെരുന്നാൾ പ്രമാണിച്ച് സൗജന്യ പാർക്കിങ്
UAE rules for June 2026: പ്രായപരിധി 18 ആയി കുറയും; ശമ്പള നിയമങ്ങൾ കർശനമാകും, യുഎഇയിൽ ജൂൺ 1 മുതൽ വൻ മാറ്റങ്ങൾ
UAE Weather: യുഎഇ കാലാവസ്ഥ: താപനില 46 ഡിഗ്രി സെൽഷ്യസ് വരെ… പൊടിക്കാറ്റിനും തണുത്ത കാലാവസ്ഥയ്ക്കും സാധ്യത
US Green Card: യുഎസ് പ്രവാസികൾക്ക് കടുത്ത തിരിച്ചടി! ഗ്രീൻ കാർഡ് അപേക്ഷകർ രാജ്യം വിടണം; കുടിയേറ്റ നയത്തിൽ വൻ മാറ്റം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്