Iran- Israel US Conflict: ഖത്തറിലെ ആക്രമണത്തിൽ മലയാളിക്ക് പരിക്കേറ്റു; തൃശ്ശൂർ സ്വദേശിയെന്ന് റിപ്പോർട്ട്

Iran- Israel US Conflict: ഒമാനിലെ കസബിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്ന എണ്ണ കപ്പലിൽ ഉണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി...

Iran- Israel US Conflict: ഖത്തറിലെ ആക്രമണത്തിൽ മലയാളിക്ക് പരിക്കേറ്റു; തൃശ്ശൂർ സ്വദേശിയെന്ന് റിപ്പോർട്ട്

Quatar

Published: 

02 Mar 2026 | 07:41 AM

ദോഹ: ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്. കാലിന് പരിക്ക് പറ്റി. അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. അതേസമയം ഒമാനിലെ കസബിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്ന എണ്ണ കപ്പലിൽ ഉണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി.

കപ്പലിന്റെ ക്യാപ്റ്റൻ ആയിരുന്ന ബിഹാർ സ്വദേശി ആശിഷ് കുമാർ രാജസ്ഥാൻ സ്വദേശി ദിലീപ് സിംഗ് എന്നിവരെയാണ് കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്.ഞായറാഴ്ച ഉച്ചയോടെയാണ് കപ്പലിൽ ആക്രമണം ഉണ്ടായത്.

ALSO READ:‘ഇറാൻ വലിയ രാജ്യം, യുദ്ധം നാലാഴ്ചയോളം നീണ്ടേക്കാം’; ട്രംപ്

10 ഇന്ത്യക്കാരാണ് കപ്പൽ ഉണ്ടായിരുന്നത് എന്നാണ് സൂചന. ടാങ്കർ വൃത്തിയാക്കാൻ കൊണ്ടുവന്ന സമയത്താണ് ആക്രമണം നടന്നത്. പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെടുന്നു. എന്നാൽ ഇവരുടെ നില ഗുരുതരമല്ല എന്നും സൂചനയുണ്ട്. കപ്പലിന്റെ എൻജിൻ റൂമും ജീവനക്കാർ താമസിക്കുന്ന സ്ഥലവും ആക്രമണത്തിൽ പൂർണമായി കത്തി നശിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ