Iran War: കുവൈറ്റിനെ വിടാതെ ഇറാന്‍, വീണ്ടും ആക്രമണം; ബഹ്‌റൈനില്‍ സൈറണുകള്‍ മുഴങ്ങി; എഫ്-15 കണ്ടെത്തുമെന്ന് ട്രംപ്

Breaking Iran Launches New Attack Bahrain: ഇറാന്റെ കനത്ത ആക്രമണത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ സൈറണുകള്‍ മുഴങ്ങി. ആളുകളുടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ബഹ്‌റൈന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇറാനിലെ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇറാന്‍ ജനത മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.

Iran War: കുവൈറ്റിനെ വിടാതെ ഇറാന്‍, വീണ്ടും ആക്രമണം; ബഹ്‌റൈനില്‍ സൈറണുകള്‍ മുഴങ്ങി; എഫ്-15 കണ്ടെത്തുമെന്ന് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്‌

Published: 

07 Apr 2026 | 06:09 AM

കുവൈറ്റ് സിറ്റി: കുവൈറ്റിനെ വിടാതെ ഇറാന്‍. കുവൈറ്റ് അലി അല്‍ സലേം വ്യോമതാവളത്തില്‍ ഇറാനിയന്‍ ഡ്രോണ്‍ പതിച്ച് നിരവധിയാളുകള്‍ക്ക് പരിക്ക്. കഴിഞ്ഞ രാത്രിയോടെ ഉണ്ടായ ആക്രമണത്തില്‍ 15 അമേരിക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തങ്ങളെ ലക്ഷ്യമാക്കിയെത്തിയ 7 മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്റെ കനത്ത ആക്രമണത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ സൈറണുകള്‍ മുഴങ്ങി. ആളുകളുടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ബഹ്‌റൈന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇറാനിലെ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇറാന്‍ ജനത മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.

പൈലറ്റിനെ കണ്ടെത്തുമെന്ന് ട്രംപ്

ഇറാന്റെ ആക്രമണത്തില്‍ കാണാതായ എഫ് 15ഇ ഫൈറ്റര്‍ ജെറ്റിലെ പൈലറ്റിനെ കണ്ടെത്താനുള്ള യുഎസിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പൈലറ്റിനെ കണ്ടെത്താന്‍ വളരെ കഠിനമായ ശ്രമങ്ങള്‍ നടക്കുകയാണ്. ഞങ്ങളില്‍ ഒരാളെ കാണാതായെന്നാണ് ഇറാന്‍ പറഞ്ഞത്. അവര്‍ പറയും വരെ ആരെയെങ്കിലും കാണാതായതായി അറിഞ്ഞിരുന്നില്ലെന്ന് വൈറ്റ് ഹൗസില്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു.

Also Read: Iran-Gulf: എല്ലാം വിഷമയമാകും, കുടിവെള്ളം മുട്ടും; ഗള്‍ഫ് രാജ്യങ്ങളെ ഭീതിയിലാഴ്ത്തി ഇറാന്റെ ബുഷെഹര്‍ ആണവനിലയം

പൈലറ്റിനെ കാണാതായെന്ന് വാര്‍ത്ത നല്‍കിയ മാധ്യമ സ്ഥാപനത്തിലേക്ക് യുഎസ് അധികൃതര്‍ നേരിട്ട് പോയി ഉറവിടം വെളിപ്പെടുത്താന്‍ ആവശ്യപ്പെടും. അവര്‍ അതിന് വിസമ്മതിക്കുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ട്രംപ്. ഉറവിടം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് കരുതുന്നു. ദേശീയ സുരക്ഷ ഉപേക്ഷിക്കുക, അല്ലെങ്കില്‍ ജയിലില്‍ പോകുക എന്ന് ഞങ്ങള്‍ മാധ്യമ സ്ഥാപനത്തോട് പറയുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, എഫ് 15ഇ ഫൈറ്റര്‍ ജെറ്റില്‍ നിന്നും കാണാതായ പൈലറ്റിനെ കണ്ടെത്തുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. നേരിട്ട കണ്ടയുടന്‍ വെടിവെച്ചേക്കൂവെന്നും നിര്‍ദേശമുണ്ട്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ