AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Iran-US Attack: ഇറാന് നേരെ ‘സ്വയം പ്രതിരോധ’ ആക്രണം; ബോട്ടുകളില്‍ മിസൈലിട്ട് യുഎസ്

US Military Targets Iranian Missile Bases and Boats Amid Rising Tensions: ഇറാനിയന്‍ സൈന്യം ഉയര്‍ത്തുന്ന ഭീഷണികളില്‍ നിന്ന് തങ്ങളുടെ സൈനികരെ സംരക്ഷിക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ സമയത്ത് സംയമനം പാലിച്ചുകൊണ്ട് സേനയെ പ്രതിരോധിക്കുന്നത് തുടരുന്നു.

Iran-US Attack: ഇറാന് നേരെ ‘സ്വയം പ്രതിരോധ’ ആക്രണം; ബോട്ടുകളില്‍ മിസൈലിട്ട് യുഎസ്
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Updated On: 26 May 2026 | 06:56 AM

ടെഹ്‌റാന്‍: ഇറാന്റെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി യുഎസ്. തെക്കന്‍ ഇറാനില്‍ മൈനുകളും സ്ഥാപിക്കാനും മിസൈല്‍ വിക്ഷേപണകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ശ്രമിക്കുകയായിരുന്നു ബോട്ടുകള്‍ക്ക് നേരെയാണ് യുഎസ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. സ്വയം പ്രതിരോധ ആക്രമണം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് യുഎസിന്റെ നടപടി.

ഇറാനിയന്‍ സൈന്യം ഉയര്‍ത്തുന്ന ഭീഷണികളില്‍ നിന്ന് തങ്ങളുടെ സൈനികരെ സംരക്ഷിക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ സമയത്ത് സംയമനം പാലിച്ചുകൊണ്ട് സേനയെ പ്രതിരോധിക്കുന്നത് തുടരുന്നുവെന്ന്, സെന്‍ട്രല്‍ കമാന്‍ഡ് നേവി ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പറഞ്ഞത്.

അതേസമയം. ഇറാന്റെ തന്ത്രപ്രധാനമായ പല മേഖലകളിലും സ്‌ഫോടനം ഉണ്ടായതായാണ് വിവരം. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള പ്രധാന തുറമുഖമായ ബന്ദര്‍ അബ്ബാസ് ഉള്‍പ്പെടെ തെക്കന്‍ ഇറാനില്‍ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാന്‍ ഉള്‍ക്കടലിനും ഹോര്‍മുസ് കടലിടുക്കിനും ഇടയിലുള്ള തീരദേശ നഗരങ്ങളായ സിറിക്, ജാസ്‌ക് എന്നിവിടങ്ങളിലും സ്‌ഫോടനശബ്ദങ്ങള്‍ ഉണ്ടായതായി മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

ട്രംപിന്റെ പുതിയ നിബന്ധന

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള കരാറിലേക്ക് പുതിയ നിബന്ധന കൊണ്ടുവന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എബ്രഹാം ഉടമ്പടിയുടെ ഭാഗമാകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നുനല്‍കുക, ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുക തുടങ്ങിയ നിബന്ധനകള്‍ ട്രംപ് നേരത്തെ മുന്നോട്ടുവെച്ചിരുന്നു, അതിന് പിന്നാലെയാണിപ്പോള്‍ പുതിയത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറയുന്നത്. എന്നാല്‍ ട്രംപിന്റെ നിലവിലെ ആവശ്യം സാഹചര്യം സങ്കീര്‍ണമാക്കാനാണ് സാധ്യത. യുഎസ്-ഇറാന്‍ സംഘര്‍ഷത്തില്‍ ഒരു സുപ്രധാന പ്രഖ്യാപനം മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മാര്‍ക്കോ റൂബിയോ പറഞ്ഞത്. ലോകത്തിന് നല്ല വാര്‍ത്തയായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്താണ് എബ്രഹാം ഉടമ്പടി?

2020ല്‍ ട്രംപിന്റെ ഭരണകാലത്താണ് എബ്രഹാം കരാറിന് തുടക്കം കുറിക്കുന്നത്. നിരവധി മസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കാന്‍ സമ്മതിച്ച് യുഎസിന്റെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച കരാറാണിത്.യുഎഇയും ബഹ്‌റൈനും അന്ന് കരാറില്‍ ഒപ്പുവെച്ചു. പിന്നീടാണ് മൊറോക്കോ, സുഡാന്‍, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കരാറിന്റെ ഭാഗമായത്.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി സംസാരിച്ചുവെന്നാണ് ട്രംപ് പറയുന്നത്. ഈ രാജ്യങ്ങളെല്ലാം കരാറില്‍ ഒപ്പുവെക്കേണ്ടത് വളരെ നിര്‍ബന്ധമാണെന്നാണ് ട്രംപിന്റെ വാദം.

യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ഈ സമയത്ത് പോലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റൈന്‍, മൊറോക്കോ, സുഡാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് എബ്രഹാം ഉടമ്പടി സാമ്പത്തിക, സാമൂഹിക പിന്തുണ നല്‍കിയിട്ടുണ്ട്. നിലവിലുള്ള അംഗങ്ങള്‍ ഒരിക്കല്‍ പോലും ഉടമ്പടിക്ക് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടിട്ട് ഇല്ലെന്നും ട്രംപ്.

English Summary

The United States carried out what it described as self defense strikes targeting Iranian boats and missile launch facilities amid escalating tensions in the Middle East. The operation has intensified global concerns over regional security and possible retaliation.

Follow Us